Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
ഫൈബ്രോമയാൾജിയ(Fibromyalgia): ലക്ഷണങ്ങളും ചികിത്സയും: ശരീരം മുഴുവൻ വേദനിക്കുന്നത് എന്തുകൊണ്ട്?

വിട്ടുമാറാത്ത ശരീരവേദനയാണോ? കാരണം ഫൈബ്രോമയാൾജിയ (Fibromyalgia)ആകാം.

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

“ശരീരം മുഴുവൻ വേദന, ക്ഷീണം, ഉറക്കക്കുറവ് എന്നിവ ഫൈബ്രോമയാൾജിയയുടെ (fibromyalgia) ലക്ഷണങ്ങളാകാം. രോഗനിർണയം, വ്യായാമം, ചികിത്സ എന്നിവ ലളിതമായി അറിയാം” .

        ശരീരത്തിന്റെ പല ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നുണ്ടോ?

        നന്നായി ഉറങ്ങിയിട്ടും രാവിലെ ക്ഷീണം തോന്നുന്നുണ്ടോ?

        പരിശോധനകളെല്ലാം സാധാരണയാണെങ്കിലും വേദന തുടരുന്നുണ്ടോ?

        വളരെ സാധാരണമായി കേൾക്കുന്ന ചോദ്യങ്ങളാണിതെല്ലാം!

        എങ്കിൽ അതിന് ഒരു കാരണം ഫൈബ്രോമയാൾജിയ (Fibromyalgia) ആയിരിക്കാം.

        ഫൈബ്രോമയാൾജിയ(Fibromyyalgia) ഒരു ദീർഘകാല വേദനാവസ്ഥയാണ്. ഇത് വെറും പേശിവേദന മാത്രമല്ല. ഉറക്കം, ഊർജം, ഓർമ്മശക്തി, മാനസികാരോഗ്യം എന്നിവയെയും ബാധിക്കാം.
Fibromyalgia tender points diagram showing 18 pain sites front and back view

        അതുകൊണ്ട്, ഫൈബ്രോമയാൾജിയ ലക്ഷണങ്ങളും ചികിത്സയും വ്യക്തമായി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.

ഫൈബ്രോമയാൾജിയ എന്താണ്?

        ശരീരത്തിലുടനീളം ദീർഘകാലം വേദനയും ക്ഷീണവും ഉണ്ടാക്കുന്ന ഒരവസ്ഥയാണിത്.

        ഇത് ഒരു സന്ധിവാതരോഗം മാത്രമല്ല. സാധാരണയായി സന്ധികളിൽ തേയ്മാനമോ നാശമോ ഇതുണ്ടാക്കുന്നില്ല.

        പകരം, വേദനയെ തലച്ചോറും നാഡീവ്യവസ്ഥയും കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം സംഭവിക്കാം. അതിനാൽ സാധാരണ സ്പർശം പോലും ചിലപ്പോൾ കൂടുതൽ വേദനയായി അനുഭവപ്പെടാം.

        എളുപ്പത്തിൽ പറഞ്ഞാൽ, ശരീരത്തിന്റെ വേദന മുന്നറിയിപ്പ് സംവിധാനം(Pain alarm perception) കൂടുതൽ സെൻസിറ്റീവ് ആകുന്ന അവസ്ഥയാണിത്.

        എന്നാൽ വേദന സങ്കൽപ്പമല്ല. രോഗി അനുഭവിക്കുന്ന വേദന യഥാർത്ഥമാണ്.
Illustration validating chronic pain awareness for fibromyalgia diagnosis and support

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

        ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങൾ എല്ലാവരിലും ഒരുപോലെ ആയിരിക്കണമെന്നില്ല.

        എന്നിരുന്നാലും, സാധാരണയായി കാണുന്നത് ഇവയാണ്.

-ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന. 

-കഴുത്ത്, തോൾ, പുറം, അരക്കെട്ട് എന്നിവിടങ്ങളിലെ വേദന.

-പേശികളിൽ പിടിച്ചിലോ, വലിച്ചിലോ. 

-അമിതമായ ക്ഷീണം ഉറങ്ങിയാലും ഉന്മേഷം ലഭിക്കാത്ത അവസ്ഥ. -തലവേദന. 

-കൈകാലുകളിൽ മരവിപ്പോ ഉറുമ്പുനടക്കുന്നതുപോലുള്ള തോന്നലോ. -ശ്രദ്ധക്കുറവ്: കാര്യങ്ങൾ ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ട്. 

-ഉത്കണ്ഠയോ വിഷാദമോ. 

-വയറുവേദന, വയറിളക്കം അല്ലെങ്കിൽ മലബന്ധം.

ശ്രദ്ധയും ഓർമ്മശക്തിയും കുറയുന്ന അനുഭവത്തെ ചിലർ “Fibro Fog” എന്ന് വിളിക്കാറുണ്ട്.
ഉറക്ക പ്രശ്നങ്ങളും ക്ഷീണവും: ഉറക്കക്കുറവും, ശരീരത്തിന് എപ്പോഴും തളർച്ചയും അനുഭവപ്പെടുന്നു.
മാനസിക അസ്വസ്ഥതകൾ: സങ്കടവും ദേഷ്യവും നിയന്ത്രിക്കാൻ ബുദ്ധിമുട്ട് തോന്നും.
താൽപര്യക്കുറവ്: ലൈംഗിക കാര്യങ്ങൾ ഉൾപ്പെടെയുള്ളവയിൽ താൽപര്യം കുറയുന്നു.
ശ്രദ്ധയും ഓർമ്മശക്തിയും കുറയുന്ന അനുഭവത്തെ ചിലർ “Fibro Fog” എന്ന് വിളിക്കാറുണ്ട്.
Infographic illustrating fibromyalgia fatigue symptoms, sleep disturbances, and exhaustion management guide

വേദന എങ്ങനെയായിരിക്കും?

             വേദന ചിലപ്പോൾ കുത്തുന്നതുപോലെ തോന്നാം. മറ്റുചിലപ്പോൾ പൊള്ളുന്നതുപോലെയോ വലിച്ചുപിടിക്കുന്നതുപോലെയോ അനുഭവപ്പെടാം.

             ഒരു ദിവസം വേദന കുറവായിരിക്കാം. അടുത്ത ദിവസം അത് കൂടുതലാകാം.

             കാലാവസ്ഥയിലെ മാറ്റം, ഉറക്കക്കുറവ്, അമിതാദ്ധ്വാനം , മാനസികസമ്മർദം(Tension) എന്നിവ ലക്ഷണങ്ങൾ വർധിപ്പിക്കാം.

             ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ചെറുതായി അമർത്തിയാൽ പോലും നല്ല വേദന അനുഭവപ്പെടും. ആ ഭാഗങ്ങളിൽ ചെറിയ നീരോ തടിപ്പോ കാണാറുണ്ട്.ഇവ വേദനയുടെ കേന്ദ്രങ്ങളാണ് (Trigger Point or Tender Point).

             ഇത്തരത്തിൽ താത്കാലികമായി വേദനയും ക്ഷീണവും കൂടുന്നതിനെ “flare-up” എന്ന് വിളിക്കുന്നു.

ഫൈബ്രോമയാൾജിയ വരാൻ കാരണം എന്താണ്?

             ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം ഇപ്പോഴും പൂർണമായി വ്യക്തമല്ല.

             എന്നാൽ പല ഘടകങ്ങളും ചേർന്നാണ് ഇത് ഉണ്ടാകുന്നതെന്ന് കരുതപ്പെടുന്നു.

             അവയിൽ ചിലത്:

1. ജനിതക സ്വഭാവം.

2. മാനസികസമ്മർദം.

3. അപകടമോ ശാരീരിക പരിക്കോ.

4. ചില അണുബാധകൾ.

5. വലിയ ശസ്ത്രക്രിയ.

6. ഉറക്കത്തിലെ തകരാറുകൾ.

7. ശാരീരികമോ വൈകാരികമോ ആയ ആഘാതം(Trauma).

ഇത് സ്ത്രീകളിൽ മാത്രമാണോ കാണുന്നത്?

             അല്ല. പുരുഷന്മാർക്കും കുട്ടികൾക്കും പ്രായമായവർക്കും ഫൈബ്രോമയാൾജിയ ഉണ്ടാകാം. എന്നാൽ സ്ത്രീകളിലാണ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

             പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വേദനരോഗങ്ങൾ കൂടുതലാണ്.മാസക്കുളിവേദനയും പ്രസവവേദനയും സ്ത്രീകൾക്ക് മാത്രം ദൈവം നൽകിയിരിക്കുന്നു. തലവേദന, നടുവേദന, സന്ധിവേദന, ശരീരവേദന, വയറുവേദന എന്നിങ്ങനെയുള്ള വേദനകളുമായി ചികിത്സ തേടുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പത്ത് സ്ത്രീകളിൽ ഒരാൾക്കെങ്കിലും ഇത്തരം വേദനകൾ ഉണ്ടാകുന്നുണ്ട്.ഇവരിൽ പലർക്കും ചികിത്സകൊണ്ട് താൽക്കാലിക ശമനം മാത്രമേ കിട്ടാറുള്ളു. 
വർഷങ്ങളായി ശരീരമാസകലമോ പല സ്ഥലങ്ങളിലായോ വേദന കൂടിയും കുറഞ്ഞും വിട്ടുമാറാതെ നിൽക്കുന്ന രോഗമാണ് ഫൈബ്രോമയാൾജിയ(ഇതിന് മലയാളം പേരില്ല).

             റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, ലൂപ്പസ് തുടങ്ങിയ ചില രോഗങ്ങളുള്ളവരിൽ ഫൈബ്രോമയാൾജിയ കൂടെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാകാം.

ഫൈബ്രോമയാൾജിയ എങ്ങനെ കണ്ടെത്തും?

             ഫൈബ്രോമയാൾജിയ ഉറപ്പിക്കാൻ ഒരു പ്രത്യേക രക്തപരിശോധനയില്ല.

             അതുപോലെ, എക്‌സ്‌റേയിലോ സ്കാനിലോ ഇത് നേരിട്ട് കാണണമെന്നില്ല.

             അതിനാൽ ഡോക്ടർ പ്രധാനമായും ശ്രദ്ധിക്കുന്നത്:

1. വേദനയുടെ സ്ഥാനം.

2. വേദന എത്രകാലമായി തുടരുന്നു.

3. ക്ഷീണത്തിന്റെ തീവ്രത.

4. ഉറക്കത്തിന്റെ ഗുണനിലവാരം(Quality of Sleep).

5. ദൈനംദിന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ.

6. രോഗിയുടെ മറ്റു ലക്ഷണങ്ങൾ.

thyroid fatigue
hypothyroidism important

             അതേസമയം, തൈറോയ്ഡ് രോഗം, വിറ്റാമിൻ കുറവ്, റുമാറ്റോയ്ഡ് ആർത്രൈറ്റിസ്, പേശിരോഗങ്ങൾ തുടങ്ങിയവയ്ക്കും സമാന ലക്ഷണങ്ങൾ ഉണ്ടാകാം.

             അതിനാൽ അവ ഒഴിവാക്കാൻ ചില രക്തപരിശോധനകൾ ആവശ്യമായി വരാം.

             പരിശോധനകൾ സാധാരണയാണെന്നത് വേദന ഇല്ലെന്നതിന് തെളിവല്ല. എന്നാൽ ശരിയായ രോഗനിർണയത്തിന് ഡോക്ടറുടെ വിശദമായ വിലയിരുത്തൽ ആവശ്യമാണ്.

ചികിത്സയും പരിഹാരമാർഗ്ഗങ്ങളും.

ലഘുവായ വ്യായാമം: ദിവസവും 10-15 മിനിറ്റ് നടക്കുക, യോഗ, സ്ട്രെച്ചിങ് അല്ലെങ്കിൽ നീന്തൽ എന്നിവ ചെയ്യുക. പെട്ടെന്ന് കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്.

നല്ല ഉറക്കം: ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കുക. രാത്രി ഫോൺ ഉപയോഗം കുറയ്ക്കുക.

Pacing (ജോലി ക്രമീകരണം): എല്ലാ ജോലികളും ഒന്നിച്ച് ചെയ്ത് തീർക്കാതെ, ഇടവേളകൾ എടുത്ത് ചെയ്യുക.

സ്ട്രെസ്സ് കുറയ്ക്കുക: ധ്യാനം, ശ്വാസവ്യായാമങ്ങൾ, മൈൻഡ്‌ഫുൾനസ് എന്നിവ വഴി മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.

കൃത്യമായ മരുന്നുകൾ: നാഡീവേദനയും ഉറക്കമില്ലായ്മയും കുറയ്ക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കുക. സ്വയം മരുന്ന് കഴിക്കുന്നത് ഒഴിവാക്കുക.

 ഓർക്കുക, കൃത്യമായ വ്യായാമം പോലെ തന്നെ പ്രധാനമാണ് ദിവസം മുഴുവൻ ശരീരം ആക്റ്റീവായി നിലനിർത്തുന്നതും.  

പ്രധാനമായും ഓർക്കാൻ :

 ചികിത്സകൾ ചെയ്തിട്ടും കാര്യമായ പ്രയോജനമുണ്ടായില്ല'എന്നതാണ് രോഗിയും ഉറ്റബന്ധുവും പറയാറ്. അതാണ് സത്യവും.പരിശോധനകളിൽ പ്രശ്നങ്ങൾ ഒന്നും കാണാത്തതിനാൽ ഇത്തരക്കാരെ മാനസിക രോഗികളായി ഡോക്ടറും ബന്ധുക്കളും മുദ്രകുത്തുന്നത് അത്ര അസാധാരണമല്ല. 

 ഫൈബ്രോമയാൾജിയ നിങ്ങളുടെ ശരീരത്തിന് സ്ഥിരമായ കേടുപാടുകൾ ഉണ്ടാക്കുന്നില്ല. ഭയപ്പെടാതെ കൃത്യമായ വ്യായാമം, ഉറക്കം, മാനസിക സമ്മർദ്ദ നിയന്ത്രണം എന്നിവയിലൂടെ നിങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കും. 

hypothyroidism treatmentr apollo sugar clinics
Illustration warning higher waistline shorter lifeline for belly fat risk awareness

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now