Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
വെരിക്കോസ് വെയിൻ ചികിത്സ. (Varicose Veins treatment): ഓപ്പറേഷൻ കൂടാതെ.

വെരിക്കോസ് വെയിൻ ചികിത്സ(Varicose Veins Treatment): ഓപ്പറേഷൻ കൂടാതെ.

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

“കാലിലെ ഞരമ്പുകൾ തടിച്ചുവരുന്നത് അവഗണിക്കരുത്” .

        കാലിലെ ഞരമ്പുകൾ നീലനിറത്തിൽ തടിച്ച് വളഞ്ഞ് കാണുന്നുണ്ടോ?

        വൈകുന്നേരമാകുമ്പോൾ കാലിന് ഭാരം തോന്നുന്നുണ്ടോ?

        കൂടുതൽ സമയം നിൽക്കുമ്പോൾ കാലിൽ വേദനയോ വീക്കമോ ഉണ്ടാകുന്നുണ്ടോ?

        ഇവ വെരിക്കോസ് വെയിൻ (Varicose Veins) മൂലമാകാം.

        വെരിക്കോസ് വെയിൻ വെറും സൗന്ദര്യപ്രശ്നമല്ല. ചിലരിൽ ഇത് കാലിലെ രക്തചംക്രമണവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ സൂചനയാണ്. അതുകൊണ്ട്, തുടക്കത്തിൽ തന്നെ ശ്രദ്ധിക്കുന്നത് നല്ലതാണ്.

        അതുകൊണ്ട് വെരിക്കോസ് വെയിൻ ചികിത്സ (Varicose Veins treatment) വ്യക്തമായി മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.

എന്താണ് വെരിക്കോസ് വെയിൻ?

        കാലിലെ രക്തം ഹൃദയത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് veins.
Diagram showing a leaking venous valve causing blood backflow and varicose vein formation

        ഇവയ്ക്കുള്ളിൽ ചെറിയ valves ഉണ്ട്. രക്തം താഴേക്ക് തിരികെ ഒഴുകാതിരിക്കാൻ ഇവ സഹായിക്കുന്നു.

        എന്നാൽ ചിലരിൽ ഈ valves ശരിയായി പ്രവർത്തിക്കാതെ വരാം.

        അപ്പോൾ രക്തം കാലിലെ veins-ൽ കെട്ടിനിൽക്കും. ക്രമേണ അവ വികസിക്കുകയും വളഞ്ഞ് പുറത്തേക്ക് തെളിഞ്ഞുകാണുകയും ചെയ്യും. ഇതാണ് വെരിക്കോസ് വെയിൻ.

എന്തുകൊണ്ടാണ് കാലിൽ കൂടുതലായി വരുന്നത്?

        നമ്മൾ നിൽക്കുമ്പോൾ കാലിലെ രക്തം ഗുരുത്വാകർഷണത്തിന്(Gravity) എതിരായി മുകളിലേക്ക് പോകണം.
കാലിലെ പേശികളുടെ ചലനം ഇതിന് സഹായിക്കുന്നു.
എന്നാൽ vein valves ദുർബലമായാൽ രക്തം താഴേക്ക് തിരികെ കെട്ടിനിൽക്കാം.
അതുകൊണ്ടാണ് വെരിക്കോസ് വെയിൻ കൂടുതലായും കാലുകളിൽ കാണുന്നത്.
Diagram of leg muscle tissue affected by varicose veins and poor venous circulatio

വെരിക്കോസ് വെയിൻ വരാനുള്ള സാധ്യത ആർക്കാണ് കൂടുതൽ?

ചില ഘടകങ്ങൾ സാധ്യത വർധിപ്പിക്കാം.

1. കുടുംബത്തിൽ വെരിക്കോസ് വെയിൻ ഉള്ളവർ.

2. കൂടുതൽ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ.

3. അമിതവണ്ണമുള്ളവർ.

4. ഗർഭിണികൾ.

5. പ്രായം കൂടുന്നവർ.

6. ശാരീരിക ചലനം/വ്യായാമം കുറവുള്ളവർ.

             സ്ത്രീകളിൽ ഗർഭകാലത്തും ഹോർമോൺ മാറ്റങ്ങളോടനുബന്ധിച്ചും പ്രശ്നം കൂടുതലായി കാണാം

             അതേസമയം, പുരുഷന്മാരിലും വെരിക്കോസ് വെയിൻ സാധാരണമാണ്.

Diagram showing the 6 clinical stages of varicose veins from spider veins to advanced leg ulcers.

പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?

             ആദ്യഘട്ടത്തിൽ ഞരമ്പുകൾ പുറത്തേക്ക് കാണുന്നത് മാത്രമായിരിക്കാം പ്രശ്നം.

             പിന്നീട് ചിലരിൽ കാലുകൾക്ക്:

2. ഭാരം തോന്നുക.

3. കത്തുന്നതുപോലുള്ള അസ്വസ്ഥത.

4. രാത്രി പേശി ഉരുണ്ടു കയറ്റം (muscle cramps) .

5. കണങ്കാലിന് ചുറ്റും വീക്കം.

6. ചൊറിച്ചിൽ/നിറ വ്യത്യാസം .

Varicose veins with stasis dermatitis showing hyperpigmentation, skin discoloration, and swelling on lower legs

7. കൂടുതൽ സമയം നിന്നാൽ അസ്വസ്ഥത കൂടുക.

              എന്നിവ ഉണ്ടാകാം.

              വിശ്രമിക്കുമ്പോഴോ, കാൽ ഉയർത്തിവയ്ക്കുമ്പോഴോ ചിലർക്ക് ആശ്വാസം ലഭിക്കും.

സ്പൈഡർ വെയിനും(Spider Veins) വെരിക്കോസ് വെയിനും ഒന്നാണോ?

              അല്ല. Spider veins വളരെ ചെറിയ ചുവപ്പോ നീലയോ നിറത്തിലുള്ള രക്തക്കുഴലുകളാണ്. അവ ചർമ്മത്തിന്റെ ഉപരിതലത്തിൽ വലപോലെ കാണാം.

Comparison showing spider veins and enlarged varicose veins on lower legs

             Varicose veins അതിനേക്കാൾ വലുതാണ്. അവ തടിച്ചും വളഞ്ഞും പുറത്തേക്ക് ഉയർന്നും കാണാം.

             രണ്ടും ഒരേ വ്യക്തിയിൽ ഉണ്ടാകാം.

വെരിക്കോസ് വെയിൻ വെറും സൗന്ദര്യ പ്രശ്നം മാത്രം ആണോ ?

             എല്ലായ്പ്പോഴും അല്ല.

             ചിലരിൽ വർഷങ്ങളോളം വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ തുടരാം.

             എന്നാൽ രോഗം പുരോഗമിക്കുമ്പോൾ കാലിലെ ചർമ്മത്തിലും മാറ്റങ്ങൾ വരാം.

             പ്രത്യേകിച്ച് കണങ്കാലിന് സമീപം:

1. ചർമ്മത്തിന്റെ നിറം ഇരുണ്ടുവരുക.

2. ചൊറിച്ചിൽ.

3. ചർമ്മം കട്ടിയാകുക.

4. മുറിവ്(Varicose Ulcer) ഉണ്ടാകുക.

             എന്നിവ ഉണ്ടാകാം.

             അതുകൊണ്ട് പ്രശ്നം പുരോഗമിക്കുന്നുണ്ടെങ്കിൽ അവഗണിക്കരുത്.

hypothyroidism important

Varicose Ulcer എന്താണ്?.

Severe varicose vein ulcer showing open skin sore and hyperpigmentation on the lower leg

             വെരിക്കോസ് വെയിൻ ഗുരുതരമാകുമ്പോൾ ചിലരിൽ കണങ്കാലിന് സമീപം മുറിവ്/വൃണം ഉണ്ടാകാം.

             ഇതിനെ Venous Ulcer എന്ന് വിളിക്കുന്നു.

             ഈ മുറിവ് ഉണങ്ങാൻ സമയം എടുക്കാം. വീണ്ടും വരാനും സാധ്യതയുണ്ട്.

             അതുകൊണ്ട് ചർമ്മത്തിൽ നിറമാറ്റമോ മുറിവോ കണ്ടാൽ നേരത്തെ ചികിത്സ തേടുക.

രക്തം കട്ടപിടിക്കുമോ?

             ചിലപ്പോൾ ചർമ്മത്തോടു ചേർന്നുള്ള രക്തക്കുഴലുകളിൽ (veins) രക്തം കട്ടപിടിച്ച് നീർക്കെട്ടും (വീക്കവും) വേദനയും ഉണ്ടാകാം.

             അപ്പോൾ ഞരമ്പിന്റെ ഭാഗത്ത്:

1. വേദന.

2. ചുവപ്പ്.

3. ചൂട്.

4. കട്ടിയായി തോന്നുക

             എന്നിവ ഉണ്ടാകാം.

             "എങ്കിലും എല്ലാ വെരിക്കോസ് വെയിനും അപകടകരമായ രീതിയിൽ രക്തം കട്ടപിടിക്കാൻ കാരണമാകില്ല."

വെരിക്കോസ് വെയിൻ പൊട്ടുമോ?

             അതെ, അപൂർവമായി വെരിക്കോസ് വെയിൻ പൊട്ടി രക്തസ്രാവമുണ്ടാകാം. ചെറിയ പരിക്ക്, ചൊറിച്ചിൽ മൂലം മാന്തൽ, ചർമ്മം നേർത്തുപോകൽ എന്നിവ കാരണമാകാം.

             രക്തസ്രാവമുണ്ടായാൽ കാൽ ഉയർത്തിവെച്ച് വൃത്തിയുള്ള തുണികൊണ്ട് മുറിവിൽ ഉറച്ച സമ്മർദം നൽകുക. രക്തസ്രാവം നിലയ്ക്കുന്നില്ലെങ്കിൽ ഉടൻ ആശുപത്രിയിലെത്തുക. പിന്നീട് വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണ്.

വെരിക്കോസ് വെയിൻ എങ്ങനെ കണ്ടെത്താം?

             പലപ്പോഴും കാലുകൾ പരിശോധിച്ചാൽ തന്നെ ഡോക്ടർക്ക് വെരിക്കോസ് വെയിൻ തിരിച്ചറിയാം.

             എന്നാൽ ഏത് vein ആണ് പ്രശ്നമെന്ന് കൃത്യമായി അറിയാൻ Venous Doppler Ultrasound ആവശ്യമായി വരാം.

             ഇതിലൂടെ:

  • രക്തത്തിന്റെ ഒഴുക്ക്. 
  • valves-ന്റെ പ്രവർത്തനം.
  •  venous reflux blood clot ഉണ്ടോ?

             എന്നിവ വിലയിരുത്താം.

വീനസ് ഡോപ്ലർ അൾട്രാസൗണ്ട് (Venous Doppler Ultrasound): ചികിത്സ തുടങ്ങുന്നതിന് മുൻപായി രക്തയോട്ടം, വാൽവുകളുടെ പ്രവർത്തനം, രക്തം കട്ടപിടിച്ചിട്ടുണ്ടോ എന്നിവ പരിശോധിക്കുന്നു.

വെരിക്കോസ് വെയിൻ ചികിത്സ എങ്ങനെയാണ്?

ചികിത്സാരീതികൾ (Minimally Invasive & Medical Treatments).

1. എൻഡോവീനസ് ലേസർ ട്രീറ്റ്മെന്റ് (EVLT):

ലേസർ ഊർജ്ജത്തിൽ നിന്നുള്ള താപം ഉപയോഗിച്ച് തടിച്ച ഞരമ്പുകൾ അടയ്ക്കുന്ന രീതി.

2. റേഡിയോഫ്രീക്വൻസി അബ്ലേഷൻ (RFA):.

റേഡിയോഫ്രീക്വൻസി ഊർജ്ജം ഉപയോഗിച്ച് തരാറിലായ ഞരമ്പുകൾ അടയ്ക്കുന്നു.

3. സ്ക്ലിറോതെറാപ്പി (Sclerotherapy):.

ചെറിയ ഞരമ്പുകളോ സ്പൈഡർ വെയിനുകളോ ഇല്ലാതാക്കാൻ ഒരു കെമിക്കൽ ലായനി കുത്തിവയ്ക്കുന്ന രീതി.

Doctor performing sclerotherapy treatment for varicose veins in a medical clinic

4. ശസ്ത്രക്രിയ (Surgical Options):

മറ്റ് ചികിത്സകൾ അനുയോജ്യമല്ലാത്ത ഗുരുതരമായ സാഹചര്യങ്ങളിൽ വെയിൻ സ്ട്രിപ്പിംഗ് (Vein stripping) അല്ലെങ്കിൽ ഫ്ലെബെക്ടമി (Phlebectomy) വഴി ഇത്തരം ഞരമ്പുകൾ നീക്കം ചെയ്യുന്നു.

4. ജീവിതശൈലീ മാറ്റങ്ങളും കരുതൽ മാർഗ്ഗങ്ങളും (Lifestyle & Conservative Management).

ദിവസവുമുള്ള നടത്തവും വ്യായാമവും: രക്തം ഹൃദയത്തിലേക്ക് തിരികെ എത്തുവാൻ ആഴത്തിലുള്ള കാലിലെ പേശികളെ (calf muscles) സഹായിക്കുന്നു (ഉദാഹരണത്തിന്: നടക്കുക, കാൽ വിരലുകളിൽ ഉയരുക, ആങ്കിൾ ചലിപ്പിക്കുക).

കാൽ ഉയർത്തി വയ്ക്കുക: വിശ്രമിക്കുമ്പോൾ കാലുകൾ ഹൃദയത്തിന്റെ നിരപ്പിനേക്കാൾ ഉയരത്തിൽ വയ്ക്കുന്നത് വീക്കവും സമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കും.

കംപ്രഷൻ സ്റ്റോക്കിംഗ്സ് (Compression Stockings): രക്തയോട്ടം കൂട്ടാനും വേദനയും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു (ശരിയായ അളവിലുള്ളതും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ളതും വേണം ഉപയോഗിക്കാൻ).

Indian female doctor helping an elderly woman wear a compression stocking for varicose vein treatment in a clinic.

തുടർച്ചയായ നിൽപ്പോ ഇരുത്തമോ ഒഴിവാക്കുക: ഒരേ സ്ഥാനത്ത് കൂടുതൽ സമയം നിൽക്കുകയോ ഇരിക്കുകയോ ചെയ്യാതെ ഇടയ്ക്കിടെ സ്ഥാനമാറ്റം വരുത്തുക.

ശരീരഭാരം നിയന്ത്രിക്കുക: അമിതഭാരം കുറയ്ക്കുന്നത് കാലിലെ രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയ്ക്കും.

സ്ട്രെസ്സ് കുറയ്ക്കുക: ധ്യാനം, ശ്വാസവ്യായാമങ്ങൾ, മൈൻഡ്‌ഫുൾനസ് എന്നിവ വഴി മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.

 ഓർക്കുക, കൃത്യമായ വ്യായാമം പോലെ തന്നെ പ്രധാനമാണ് ദിവസം മുഴുവൻ ശരീരം ആക്റ്റീവായി നിലനിർത്തുന്നതും.  

പ്രധാനമായും ഓർക്കാൻ :

 വെരിക്കോസ് വെയിൻ എന്നത് കാലിൽ കാണുന്ന വളഞ്ഞ ഞരമ്പുകൾ മാത്രമല്ല. ചിലരിൽ അത് വേദന, വീക്കം, ചർമ്മത്തിലെ മാറ്റങ്ങൾ, venous ulcer എന്നിവയിലേക്ക് പുരോഗമിക്കാം. എന്നാൽ നേരത്തെ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും നിയന്ത്രിക്കാനാകും. അതിനാൽ വെരിക്കോസ് വെയിൻ ചികിത്സ എന്നത് surgery മാത്രം അല്ല. Exercise, weight control, lifestyle modification, compression therapy, ആവശ്യമായപ്പോൾ modern vein procedures എന്നിവയെല്ലാം ചികിത്സയുടെ ഭാഗങ്ങളാണ്. അവസാനമായി.... 

അവസാനമായി...

 കാലിലെ ഞരമ്പുകൾ പുറത്തേക്ക് കാണുന്നു എന്ന കാരണത്താൽ പേടിക്കേണ്ടതില്ല. അതുപോലെ തന്നെ അത് അവഗണിക്കാനും പാടില്ല. വേദന, വീക്കം, ചർമ്മത്തിലെ നിറമാറ്റം, മുറിവ് എന്നിവ ഉണ്ടെങ്കിൽ കാരണം കണ്ടെത്തുക. നേരത്തെ കണ്ടെത്തുക. ശരിയായ ചികിത്സ സ്വീകരിക്കുക. കാലുകളുടെ ആരോഗ്യം സംരക്ഷിക്കുക. 

hypothyroidism treatmentr apollo sugar clinics
Illustration warning higher waistline shorter lifeline for belly fat risk awareness
    Call Now