"കഴുത്തുവേദന ചികിത്സയിൽ വ്യായാമങ്ങൾക്ക്(Therapeutic Exercises for Neck Pain) വലിയ പങ്കുണ്ട് ". കൂടുതൽ വായിക്കുക
Dr.Santhosh Babu M R
Senior Medical Consultant(PM&R)
എല്ലാ കഴുത്തു വേദനകളും തേയ്‌മാനമല്ല!
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് സെർവൈക്കൽ സ്പോണ്ടലോസിസ്(Cervical Spondylosis). നമ്മുടെ കഴുത്തിന് സ്വഭാവികമായി നല്ല വഴക്കവും ചലനശേഷിയുമുണ്ട്. എന്നാൽ മുപ്പതു കഴിഞ്ഞ ആരുടെയെങ്കിലും കഴുത്തിൻറെ എക്സ്റേ എടുത്താലോ? കൂടുതൽ പേരിലും അഞ്ചാമത്തെയും ആറാമത്തെയും കശേരുക്കളുടെ ഇട കുറഞ്ഞിരിക്കും(DISC SPACE NARROWING). എംആർഐ സ്കാനിൻ(MRI SCAN) ഈ ഭാഗത്ത് 'ഡിസ്ക്ക് ബൾജ് (DISC BULGE) മിക്കവരിലും കാണപ്പെടും. എന്നാൽ ഇത് കഴുത്തു വേദനയ്ക്ക് കാരണമാകണം എന്നില്ല!
ആർക്കൊക്കെ വരാം?
കഴുത്തിന് ആയാസം കൂട്ടുന്ന നിരവധി നിത്യജോലികൾ ഉണ്ട്. ഏറെ നേരം കഴുത്തു കുനിഞ്ഞു ജോലി ചെയ്യുന്നവരിൽ കഴുത്തുവേദന ഉണ്ടാകാം. നമ്മുടെ വീട്ടമ്മമാരെ ഓർക്കുക. കൂടുതൽ വാഹനയാത്ര ചെയ്യുന്നവർ, ഡ്രൈവർമാർ, ചുമട്ടു ജോലിക്കാർ, ക്ലാർക്‌മാർ, അക്കൗണ്ടന്റുമാർ എന്നിവരും ഈ വിഭാഗത്തിൽ പെടും. കമ്പ്യൂട്ടറും, ലാപ് ടോപ്പും, മൊബൈലും കൂടുതൽ ഉപയോഗിക്കുന്നവരിൽ കഴുത്തും പുറവും വേദന മാത്രമല്ല ഉണ്ടാകുക. അവരറിയാതെ തന്നെ പുറം കൂനും പ്രത്യക്ഷപ്പെടും. ഇത്തരം പ്രശ്നത്തിന് ടെക്സ്റ്റ് നെക്ക് സിൻഡ്രോം (TEXT NECK SYNDROME) എന്നാണ് ഇപ്പോൾ വിളിപ്പേര്. നമ്മുടെ പുതിയ തലമുറ (NEWGEN) തല ഉയർത്തി നോക്കുന്നത് കുറവാണ്. മനുഷ്യരുടെ മുഖത്തിനേക്കാളും അവർ കാണുന്നത് പലതരം ഡിജിറ്റൽ സ്‌ക്രീനുകളാണ്.
കഴുത്തുവേദനക്ക് കോളർ ഉപയോഗിക്കണോ?
ഗുരുതര രോഗമുള്ളവർ മാത്രമേ കഴുത്തുവേദനക്ക് സെർവൈക്കൽ കോളർ (CERVICAL COLLAR) ഉപയോഗിക്കേണ്ടു. അതും ചെറിയ ഒരു കാലയളവിലേക്ക്. ദീർഘകാലം കോളർ ഉപയോഗിക്കുന്നവർക്കു് കഴുത്തിൻറെ വഴക്കം കുറയും. ട്രാക്ഷൻ ചികിത്സയും കാലഹരണപ്പെട്ടതാണ്. ചികിത്സാപരമായ ശാസ്ത്രീയ വ്യായാമങ്ങൾ (EXERCISES FOR NECK PAIN RELIEF) കഴുത്തു വേദന കുറയാൻ നല്ലതാണ്. വീണ്ടും വരാതിരിക്കാനും ഏറെ പ്രയോജനകരം. വേദന മരുന്നുകളുടെ ഡോസ് കുറയ്ക്കാനും ഇവ സഹായകരമാണ്. കഴുത്തിന് ആയാസകരമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ദീർഘയാത്ര ചെയ്യുന്നവരും ഇടക്ക് ഈ വ്യായമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.
എന്ത് കൊണ്ട് കൈകളിലേക്ക് വേദന ?
കഴുത്തിൽ നിന്നും കൈകളിലേക്കു് വേദനയും തരിപ്പും വരുന്നത് മിക്കപ്പോഴും ഞരമ്പുകൾ ഞെങ്ങുന്നതു കൊണ്ടാവാം. ഇത്തരക്കാരിൽ കൂടുതൽ വിശദ പരിശോധന വേണ്ടി വരും.
ഫിസിയോതെറപ്പിയുടെ ഉപയോഗം :
ഒരു വിദഗ്ദ്ധ ഡോക്ടറെ കോൺസൾട്ട് ചെയ്യുക എന്നതാണ് ആദ്യപടി. ഏതു വേദനയുടെയും കാരണം നിർണയിക്കാതെ ഫിസിയോതെറപ്പി തുടങ്ങുന്നത് ശരിയല്ല. ഓർത്തോപീഡിക് സർജനയോ ഫിസിക്കൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടറെയോ (PHYSIATRIST)കാണാം. പലതരം ഫിസിയോതെറാപ്പി സങ്കേതങ്ങൾ കഴുത്തുവേദന ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. എന്നാൽ ചികിത്സാ വ്യായാമങ്ങൾ (THERAPEUTIC EXERCISES FOR NECK PAIN)തന്നെയാണ് കൂടുതൽ പ്രയോജനപ്രദം. ആശുപത്രിയിലോ ക്ലിനിക്കിലോ പോകാതെ രോഗിക്ക് തന്നെ ചെയ്യാവുന്നതാണ് ഇവ. മാത്രമല്ല പണച്ചിലവും ഇല്ല, കോവിഡ് ഭീതിയും വേണ്ട. ULTRASOUND THERAPY, TENS, IFT, INFRARED, CERVICAL TRACTION എന്നിവയും ഉപയാഗപ്പെടുത്താം.
POSTURAL CORRECTION FOR TEXT NECK SYNDROME.
TREATMENT GADJETS USED FOR RELIEF OF NECK PAIN.
TRACTION THERAPY
BEST EXERCISES FOR NECK PAIN DEMO VIDEOS
Very relevant topic and very informative write up… Good job Sir….
Thank you for your valuable feedback Dr Anit Antony. Falls and fractures in old people is a very important social subject. Shall be adding more content.
Relevant topic👍
Thank you Ms Ananthitha for the comment. Love the elderly of your home!
Relevant tips and simple exercises for neck pain.🙏🙏👍👍👍
Thank you for the remark.You will deffinetely get #relieforneckpain if you practice these therapeutic execises regularly.
Right here is the perfect webpage for everyone who would like to understand this topic. You understand a whole lot its almost tough to argue with you (not that I really will need toÖHaHa). You certainly put a fresh spin on a subject that has been discussed for a long time. Wonderful stuff, just excellent!
Thankyou doctor….. You are one of the special person that I met who works by heart…I got relief for my neck pain and shuolder pain in my first visit, my sincere gratitude to you, may god bless you and yourfamily
Sincere gratitude for your valuable feedback. Please visit our youtube channel:https://www.youtube.com/channel/UCxmg3THmhe8pTbMyCJwlIXg for more informative videos on back pain, joint painn and diabetes.