Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
Doxycycline for prevention of Leptospirosis I ഡോക്സിസൈക്ളിൻ: എലിപ്പനി തടയാൻ.

Doxycycline for Leptospirosis prevention I ഡോക്സിസൈക്ളിൻ: എലിപ്പനി തടയാൻ.

Dr.Santhosh Babu M R,

Senior Medical Consultant(PM&R)

ഡോക്സിസൈക്ളിൻ: നിങ്ങളറിയേണ്ടത്

        മഴക്കാലത്തും ശേഷവും കേരളത്തിൽ പലയിടത്തും മനുഷ്യരിൽ എലിപ്പനി(Leptospirosis) കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ശരീരത്തിലെ മുറിവുകൾ മലിനജലവുമായി സമ്പർക്കം വരുമ്പോഴാണ് എലിപ്പനി പടരുന്നത്. എലിയുടെയും മൃഗങ്ങളുടെയും മൂത്രം കലരാൻ സാധ്യതയുള്ള വെള്ളമാണ് കൂടുതൽ അപകടകരം. ഇത്തരം സാഹചര്യങ്ങളിൽ എലിപ്പനി വരാനുള്ള സാധ്യത കുറയ്ക്കുവാനാണ് ഡോക്സിസൈക്ളിൻ ഉപയോഗിക്കുന്നത്.(Doxycycline for Leptospirosis prevention)

Doxycycline for leptospirosis

         മുതിർന്നവരിൽ 200mg ഒറ്റത്തവണയായി കഴിക്കാനാണ് നിർദ്ദേശിക്കുന്നത്. തുടർച്ചയായി മലിനജലത്തിൽ ശുചീകരണ ജോലികളിലും മറ്റും ഏർപ്പെട്ടിരിക്കുന്നവർ ആഴ്ച്ചയിലൊരു പ്രാവശ്യം ഇതു തുടരേണ്ടി വരും. 80 ശതമാനത്തോളം ഫലസിദ്ധി ഇതിനുണ്ട്.

Doxycycline for leptospirosis

              ചിലരിലെങ്കിലും നെഞ്ചെരിച്ചിലും വയറെരിച്ചിലും വരാം. ചിലപ്പോൾ ശർദ്ദിലുമുണ്ടാകാം. ഇതു പേടിച്ച് പലരും ഗുളിക വാങ്ങിയിട്ട് കഴിക്കാതെ മാറ്റി വയ്ക്കുന്നതായി അറിയുന്നു. ആഹാരത്തിനു ശേഷമോ ആഹാരത്തിനിടക്കോ ഒരു മുഴുവൻ ഗ്ലാസ് വെള്ളത്തിനോടൊപ്പം ഗുളിക കഴിച്ചാൽ ഇതൊഴിവാക്കാം. ഗു ളികയോ കാപ്സ്യൂളോ പൊട്ടിച്ചു കഴിക്കരുത്. ഗുളിക കഴിച്ചു കുറച്ചു നേരത്തേക്ക് കിടക്കാതിരിക്കുക. ഇതിനോടൊപ്പം വേദന ഗുളികകളും അയൺ ഗുളികകളും ആൻറാസിഡും കഴിക്കേണ്ട. 

Doxycycline for leptospirosis

Leptospira under microscope.

എലിപ്പനി ലക്ഷണങ്ങൾ.

  • പനി, ചിലപ്പോൾ പനിയോടൊപ്പം വിറയൽ.
  • ശക്തമായ തലവേദന.
  • ശക്തമായ പേശി വേദന. കാലുകൾക്കും നടുവിനും വേദന.
  • കണ്ണുകൾക്ക് ചുമന്ന നിറമോ, രക്ത നിറമോ.
  • മഞ്ഞപ്പിത്ത ലക്ഷണങ്ങൾ.
  • രക്ത പരിശോധനയിൽ മറ്റു തകരാറുകൾ.
  • വയറു വേദനയോ ഛർദിലോ. ചിലർക്കു വയറിളക്കം.
  • കലശലായ ക്ഷീണം.
  • വിശപ്പില്ലായ്മ.

    4 thoughts on “Doxycycline for prevention of Leptospirosis I ഡോക്സിസൈക്ളിൻ: എലിപ്പനി തടയാൻ.

      1. Thank you Madam for your valuable feedback! In fact oct 5th was our doxy day! As we all know Doxyxycline for prevention of leptospirosis is an underutilised public health intervention. We should promote it more at least during rainy season.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now