നടുവിന് താഴെ വേദന(Tail bone pain).
Senior Medical Consultant (PM&R),
എന്താണ് കോക്‌സിഡൈനിയ
Tail bone pain causing difficulty in sitting, getting up from sitting, travelling etc. Know more...
ഇരിക്കാനും എഴുനേൽക്കാനും പ്രയാസമുണ്ടാക്കുന്ന നടുവേദന : കൂടുതൽ അറിയുക.....
മനുഷ്യൻ്റെ നട്ടെല്ലിന് മുപ്പത്തിമൂന്നു കശേരുക്കളുണ്ട്. കഴുത്തിൽ ഏഴും പുറംഭാഗത്ത് പന്ത്രണ്ടും നടുഭാഗത്ത് അഞ്ചും ആണുള്ളത്. പൃഷ്ടഭാഗത്ത് അഞ്ച് കശേരുക്കൾ കൂടിച്ചേർന്ന് ഒരെല്ലും ഏറ്റവും താഴെ മലദ്വാരത്തിനടുത്തായി മൂന്നുമുതൽ അഞ്ചുവരെയും കശേരു ക്കളുണ്ട്. അവസാനത്തെ കണ്ണികൾക്ക് കോക്സിക്സ് (Coccyx) എന്നാണ് പേര്. പിതാമഹന്മാരുടെ വാലു ശോഷിച്ചതാണ് ഈ കണ്ണികൾ. ഉള്ളിലേക്കു വളഞ്ഞ് അഗ്രം കൂർത്താണ് ഈ അസ്ഥി സംയുക്തം കാണപ്പെടുക. കട്ടിയുള്ള കൊഴുപ്പിൻറെ പാഡുകൾ ഈ ഭാഗത്തെ തൊലിക്കടിയിൽ ഉള്ളതിനാലാണ് സാധാരണ നമ്മൾ ഇരിക്കുമ്പോൾ വേദന തോന്നാത്തത്. ഈ എല്ലിന് വേദന വരുന്ന അവസ്ഥയ്ക്ക് കോക്സിഡൈനിയ (Coccydynia) എന്നാണ് ശാസ്ത്ര നാമം(Tail bone pain).
ലക്ഷണങ്ങളെന്ത്?
കസേരകളിലും മറ്റും ഇരിക്കാനും, ഇരുന്നിട്ടെഴുനേക്കാനും ഇരുന്നു യാത്രയെ ചെയ്യാനും വേദനയും പ്രയാസവും അനുഭവപ്പെടും.തടി,മെറ്റൽ,തറ,പ്ലാസ്റ്റിക് എന്നീ പ്രതലങ്ങൾ കൂടുതൽ പ്രശ്നം ഉണ്ടാക്കും.സൈക്കിൾ, മോട്ടോർ സൈക്കിൾ, സ്ക്യൂട്ടർ, ഓട്ടോ,ബസുയാത്രകൾ എന്നിവ പേടിസ്വപ്നമാകും.എന്നാൽ നിൽക്കുക,നടക്കുക, കുനിയുക എന്നിവയെ കാര്യമായി ബാധിക്കില്ല.
ആർക്കെല്ലാം വരാം?
ഇരിക്കക്കുത്തായി വീണാലോ, പ്രസവാനന്തരമോ,കട്ടിയുള്ള പ്രതലങ്ങളിൽ തുടർച്ചയായി ഇരിക്കുകയും യാത്ര ചെയ്യുകയും ചെയ്താലോ കോക്സിഡൈനിയ ഉണ്ടാകാം.മോശപ്പെട്ട റോഡുകൾ ഒരു പൊതു കാരണമാണ്.പ്രത്യേകിച്ച് ഒരു കാരണവും കൂടാതെയും വരാം.പൃഷ്ടഭാഗം മെലിഞ്ഞവരിലും അമിതവണ്ണമുള്ളവരിലും ഈ അവസ്ഥ ക്യൂടുതൽ കണ്ടുവരുന്നു.
പരിശോധനകൾ? ചികിത്സകൾ?
എക്സ്റേയിലും സ്കാനുകളിലും കുഴപ്പമെന്നും കാണിക്കില്ല. ഈ ഭാഗത്ത് പൊതുവേ നടുവേദന ഉണ്ടാക്കുന്ന ഡിസ്ക്കുകളില്ല. വേദന ഗുളികകളും ഫിസിയോതെറാപ്പിയും ഈ അവസ്ഥയ്ക്ക് പ്രയോജനകരമല്ല. വേദന നിവാരിണി ലേപനങ്ങൾ ഈ ഭാഗത്തു പുരട്ടുത് പ്രായോഗികമല്ല. മൃദുവായ ഇരിപ്പിടങ്ങളും റിംങ് കുഷനുകളും ഫോം പാഡുള്ള അടി വസ്ത്രങ്ങളും ആശ്വാസകരമാണ്.
Ring Cusion.
വേദനയുള്ള ഭാഗത്ത് വിദഗ്ധ ഡോക്ടർ എടുക്കുന്ന താരതമ്യേന ചെറിയ കുത്തിവയ്പുകൾ രോഗം മാറാൻ സഹായകരമാണ്. വേദന ഏതാണ്ട് ഇല്ല എന്ന് പറയാവുന്ന കുത്തിവയ്പ്പാണിത്. പലതരം മരുന്നുകൾ ഇതിന് ഉപയോഗിക്കാറുണ്ട്. ചിലവ് വളരെ കുറവാണ്. ആശുപത്രി വാസം വേണ്ട താനും.
ഇത്തരം ചികിത്സ ആവർത്തിച്ച് ചെയ്തിട്ടും ഫലമില്ലെങ്ങിൽ ലഘു ശസ്ത്രക്രിയയിലൂടെ വാലസ്ഥി നീക്കം ചെയ്യേണ്ടിവരും (COCCYDECTOMY).
Suffering from Coccydynia
Good write up
Very valuable information. Many people are suffering from this disease but many of them unaware the solution. Very well explained. Thanks.
Very true Mr Suresh Chandra Das. Tailbone pain is commoner than we think. But it is confused with other types of back pain. Hence coccydynia gets the wrong treatment. Shall be posting more on back pain, neck pain and joint pain. Please share and keep watching.
വളരെ നന്നായി Dr Santhosh
ലളിതമായ വിവരണം
പൊതുജനം ആഗ്രഹിക്കുന്നതും ഇതു തന്നെ
Thank you madam for sparing your valuable time to watch these blogs. Your feedback is very important to me. Shall continue to post more on joint pain, back pain, neck pain etc.
Good information sir
Thanks for your response Mr Binu Hassan. Unforunately many cases of tail #bonepain or #coccydynia is being wrongly treated as #discproblem.