Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
Leg Pain in Children I കാലുവേദന കുട്ടികളിൽ.

കാലുവേദന കുട്ടികളിൽ : രക്ഷിതാക്കളറിയാൻ(Leg Pain in Children).

വളർച്ചാ വേദനകൾ (Growing Pains) എന്നാണ് ഈ അവസ്ഥക്ക് പേര്. പക്ഷേ വളർച്ചയുമായി ബന്ധമൊന്നുമില്ല........

Dr.Santhosh Babu M R,

Senior Medical Consultant(PM&R)

           പ്രീ സ്കൂൾ, സ്കൂൾ പഠനകാലത്ത് കുട്ടികൾ പലരും കാലു വേദന പറയാറുണ്ട്(Leg Pain in Children). വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് പതിവ് പരാതി. കളിക്കുന്നതും ഓടുന്നതും കണ്ടാൽ ഒരു കുഴപ്പവും തോന്നില്ല. മുട്ടുകളിലും കാലുകളിലും ആണ് വേദന സാധാണ പറയാറ്. ഉറക്കത്തിൽ വേദനയോടെ എഴുനേറ്റു കരയുന്ന കുട്ടികളുമുണ്ട്. രക്ഷിതാക്കൾ തടവിക്കൊടുത്താലോ എന്തെങ്കിലും തൈലം പുരട്ടിക്കൊടുത്താലോ ശമനമാകും. രാവിലെ പ്രശ്നമൊന്നും പറയാറില്ല. ഒന്നിലധികം കുട്ടികളുള്ളപ്പോൾ മൂത്ത കുട്ടിക്കാകും മിക്കവാറും പരാതി. ആൺകുട്ടികളെയാണ് കൂടുതലും ഡോക്ടറെ കാണിക്കുക. എന്നാൽ പെൺകുട്ടികളിലാണ് ഈ പ്രശ്നം കൂടുതൽ കാണുക.

Leg pain in children

          വളർച്ചാ വേദനകൾ (Growing Pains) എന്നാണ് ഈ അവസ്ഥക്ക് പേര്. പക്ഷേ വളർച്ചയുമായി ബന്ധമൊന്നുമില്ല. കാൽസിയം വൈറ്റമിൻ D എന്നിവയുടെ കുറവ് കൊണ്ടല്ല ഈ വേദന ഉണ്ടാകുന്നത്. എല്ലുകളുടെയോ പേശികളുടെയോ ഒരു രോഗവുമല്ല. അത് കൊണ്ടു തന്നെ ടോണിക്കുകൾക്കും വേദന ഗുളികകൾക്കും ചികിത്സയിൽ സ്ഥാനമില്ല. ചെറുപ്പത്തിലേ വേദന ലേപനങ്ങൾ പുരട്ടി കൊടുത്താൽ അത് ഒരു അനാവശ്യ ശീലമായി മാറും.

leg pain in children important reasons
LEG-PAIN IN CHILDREN-SERIOUS-REASONS

            രക്ഷിതാക്കൾ കാര്യം മനസ്സിലാക്കുകയും അമിത ചികിത്സ ഒഴിവാക്കുകയും വേണം. കുട്ടി പറയുന്ന വേദന അംഗീകരിക്കണം. വെറുതെ പറയുന്നതായി കാണുകയോ, അങ്ങനെ സംസാരിക്കുകയോ കളിയാക്കുകയോ അരുത്. ഇക്കാര്യത്തിന് സ്ക്കൂളിൽ വിടാതിരിക്കണ്ട. എന്നാൽ റിക്കറ്റ്സ്, ജ്യൂവനെൽ ആർത്രൈറ്റിസ്, അണുബാധകൾ, കാൻസർ, മയോപ്പതി തുടങ്ങി ചില രോഗങ്ങൾ ഇല്ല എന്ന് ഉറപ്പിക്കണം. കാൻസർ, അസ്ഥിപഴുപ്പ്, സന്ധി പഴുപ്പ് എന്നിവ കുട്ടികളിൽ അത്ര അപൂർവമല്ല എന്നറിയുക.

            കുട്ടികളിലെ അസ്ഥി ഒടിയുന്നത് ഒരു പ്രത്യേക രീതിയിലാണ്. ഉറപ്പില്ലാത്ത പച്ചിലകമ്പ് ഒടിയുന്ന പോലെയാണത്. കാലിലെ അസ്ഥി ഇത്തരത്തിൽ ഒടിഞ്ഞാലും കുട്ടി നടന്നു വരും. ചിലപ്പോൾ എക്സറേയിൽ പോലും കണ്ടില്ല എന്നും വരും. ഇടുപ്പെല്ലിൻ്റെ പ്രശ്നം മിക്കവാറും മുട്ടു വേദനയായാണ് കുട്ടി പറയുക.

LEG PAIN IN CHILDREN REASONS
LEG-PAIN-CHILDREN-REASONS


മറ്റുരോഗങ്ങളുടെ അപായ സൂചനകൾ.

  • ദിവസം മുഴുവനും വേദനയോ നടക്കാൻ പ്രയാസമോ.
  • രാവിലെ തന്നെ വേദന.
  • ഒരു കാലിൽ മാത്രം വേദന.
  • പരിക്കിനേ തുടർന്നുള്ള വേദന.
  • സ്വന്തം കാര്യങ്ങൾ ചെയ്യാൻ പകൽ സമയം പ്രയാസം.
  • താഴെ ഇരുന്നിട്ട് എഴുനേൽക്കാൻ ബുദ്ധിമുട്ട്.
  • വേദനയുള്ള ഭാഗത്ത് ച്യൂടോ, നീരോ,വീർപ്പോ, ചുമന്ന നിറമോ.
  • സന്ധികളിൽ മാത്രം വേദന.
  • സന്ധികൾ ചലിപ്പിക്കാൻ തുടർച്ചയായി കഴിയാതെ വരിക.
  • ബലക്കുറവ്.
  • തൊലിപ്പുറമേ പാടുകൾ.
  • ക്ഷീണം,വിശപ്പു കുറവ്.
  • വളർച്ചക്കുറവ്.
  • പനിയും ശരീരവേദനയും.

6 thoughts on “Leg Pain in Children I കാലുവേദന കുട്ടികളിൽ.

    1. Thank you for the remarks! Support from people like yoy is very important for us. We shall be publishing more on back pain, joint pain, diabetes and neurorehabilitation.

    1. Thank you for the correction recomended sir. Corrected the errors. Much obliged to you for the patronage of the site sir. Your experience in back pain, joint pain and neurorahabilitation is tremendous. Kindly continue support!

    1. Thank you for your valuable feedback, Mrs. Ranjana Raj. Kuttikalile Kalu vedana kurayan or for relief of leg pain in children, we need to educate parents as well as grandparents first. Most of these growing pains or growth pains don’t cause any problems to the child in adulthood. We shouldn’t over-treat. But cancer, TB, arthritis, etc are not uncommon in children. So we need to rule out these conditions.

Leave a Reply

Your email address will not be published. Required fields are marked *

Call Now