Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
Polycystic ovaries | പോളിസിസ്റ്റിക് ഓവറികൾ

polycystic ovaries | പോളിസിസ്റ്റിക് ഓവറികൾ: 12 പ്രാധാന ചോദ്യങ്ങളും ഉത്തരങ്ങളും.

Dr Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

" നിർഭാഗ്യവശാൽ കൗമാര പ്രായമായ പെൺകുട്ടികളെ പോലും ഈ രോഗത്തെപ്പറ്റി പറഞ്ഞു പേടിപ്പിക്കുന്നു എന്നതാണ് സത്യം. അൾട്രാസൗണ്ട്‌ സ്കാനുകൾ വ്യാപകമായി ലഭ്യമായി തുടങ്ങിയതിനു ശേഷമാണ് ഈ ഒരവസ്ഥ വന്നത്. ഇങ്ങനെ രോഗികളായി മുദ്രകുത്തപ്പെടുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ മിക്ക ഡോക്ടർമാരും ശ്രമിക്കാറില്ല. മാതാപിതാക്കളും കൂറ്റപ്പെടുത്താൻ ഒരവസരമായി ഇതിനെ കാണുന്നുണ്ട്."

polycystic ovaries sad girl

1. എന്താണ് പോളിസിസ്റ്റിക് ഓവറികൾ(Polycystic ovaries)?

        പ്രസവിക്കുന്ന പ്രായത്തിലോ പ്രത്യുൽപാദന ശേഷിയുള്ളപ്പോഴോ സ്ത്രീകളിലുണ്ടാകുന്ന ഒരു ആരോഗ്യ പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറികൾ. ദ്രാവകം നിറഞ്ഞ കുമിളകൾ പോലെയുള്ള ചെറു സഞ്ചികളാണ് സിസ്റ്റുകൾ. അണ്ഡാശയത്തിൽ സാധാരണ ഇത്തരം സിസ്റ്റുകൾ കുറച്ച് കാണും. അണ്ഡോൽപാദനമാണ് ഇവയുടെ ധർമ്മം. പോളിസിസ്റ്റിക് ഓവറിയും പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോമും(PCOS) തമ്മിൽ വളരെ വ്യത്യസമുണ്ട്. അണ്ഡം ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സിസ്റ്റുകളാണ് PCOS ൽ കൂടുതലും ഉണ്ടാകുക. 8 % മുതൽ 20 % വരെ സ്ത്രീകളിൽ സ്കാൻ ചെയ്താൽ പോളി സിസ്റ്റിക് ഓവറികൾ(Polycystic ovaries) കാണാറുണ്ട്. ഇവരെല്ലാം രോഗികളാണ് എന്ന് ഇതിനർഥമില്ല. PCOD എന്ന പേര് ഇപ്പോൾ ഉപയോഗിക്കാറില്ല.

2. PCOS സീരിയസ് രോഗമാണോ?

             ഈ അവസ്‌ഥയെ രോഗങ്ങളിൽ (DISEASES) പെടുത്തിയിട്ടില്ല. മറിച്ച് ശരീരത്തിൻറെ താളപ്പിഴയായാണ്(DISORDER) വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ പോഷണം, ഹോർമോണുകൾ, രാസപ്രവർത്തനങ്ങൾ എന്നിവ തമ്മിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോമിനു (PCOS) കാരണമായി പറയുന്നത്. എന്നാൽ ഈ അവസ്ഥ ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായി കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നതാണ് അപ്രിയ സത്യം. അതിനാൽ തന്നെ ഈ അവസ്ഥയെ ഒരു സീരിയസ് രോഗമായി കാണേണ്ടതില്ല.

hypothyroidism danger

           പക്ഷെ ഉപേക്ഷ വിചാരിച്ചു തള്ളി കളഞ്ഞാൽ ചില കുഴപ്പങ്ങൾ ഭാവിയിൽ വരാം എന്ന് മനസ്സിലാക്കണം. ഡയബെറ്റിസ്(Diabetes), അമിത രക്തസമ്മർദ്ദം(Hypertension) , ഹൃദ്രോഗം എന്നിവയും വളരെ അപൂർവമായി ഗർഭാശയ കാൻസറും(Endometrial cancer) അതിൽ പെടുന്നു.

3. എനിക്കു് പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം(PCOS) ഉണ്ടോ എന്ന് എങ്ങനെ അറിയാം?

           നിങ്ങൾ പ്രത്യുൽപാദന പ്രായത്തിലുള്ള(Reproductive age group) ഒരു സ്ത്രീയാണെങ്കിൽ ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

  • ക്രമരഹിതമായ മാസക്കുളി, രക്തം പോക്ക് കുറയുക, കൂടുക, മാസക്കുളി വരാതിരിക്കുക,
  • അമിതവണ്ണം(Obesity) , വയറു ചാടൽ(Abdominal obesity),
Fat-Obesity-pcos-min
polycystic ovaries hirsuitism

Hirsuitism

  • വലിയ മുഖക്കുരുകൾ(Acne vulgaris) വരുക, തൊലിയുടെ എണ്ണമയം കൂടുക(Oily skin),
polycystic ovaries acne vulgaris

Acne vulgaris

  • കഴുത്തിലും കക്ഷത്തിലും മുലകൾക്കടിയിലും മുഖത്തും പ്രതലത്തിൽ മിനുസമുള്ള കറുത്ത വീതിയുള്ള പാടുകൾ. (Dark Pigmentation or Acanthosis nigricans),
Polycystic ovaries acanthosis canva-min

Acanthosis nigricans

  • അൽപം നെറ്റി കയറുക, മുടികൾ നേർത്തതും ബലം കുറഞ്ഞതും ആയി പൊഴിയാനും പൊട്ടി പോകാനും തുടങ്ങുക(Androgenic alopacea or Male pattern baldness),
male pattern baldness pcos.jpg

Male pattern baldness.

  • അടിവയറിൻറെ അൾട്രാസൗണ്ട്‌ സ്കാനുകളിൽ അണ്ഡാശയങ്ങൾ വലിപ്പം കൂടിയവയും ധാരാളം സിസ്റ്റുകൾ നിറഞ്ഞവയുമാവുക(Polycystic ovaries),
  • ആഹാരത്തിനോട് ആസക്തി (Eating disorder),
  • പ്രമേഹമോ, അതിനു മുന്നോടിയായിട്ടുള്ള അവസ്ഥയോ(Pre-diabetes).

4. പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം ഉണ്ടാകാൻ കാരണമെന്ത്?

           ഇതിൻറെ വ്യക്തമായ കാരണങ്ങൾ അറിവായിട്ടില്ല. എന്നാൽ നിരവധി ജനിതകവും ജീവിതശൈലീ സംബന്ധവുമായ കാര്യങ്ങളുണ്ട്. വ്യായാമരഹിതമായ ജീവിതരീതി, വേണ്ടതിലധികം കലോറിയുള്ള ആഹാര സാധനങ്ങളുടെ വ്യാപകമായ ലഭ്യത തുടങ്ങിയവയെല്ലാം ഇതിനു കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു. മുതിർന്ന സ്ത്രീകളിൽ ഉണ്ടാകുമെങ്കിലും താരതമ്യേന ചെറുപ്പക്കാരിലാണ് PCOS പ്രശ്നം കൂടുതൽ കാണുക. ഇപ്പോൾ കൗമാരക്കാരെ കൂടുതൽ ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.

            അമ്മയ്‌ക്കോ സഹോദരികൾക്കോ PCOS ഉണ്ടായിരിക്കുക, അമിത വണ്ണം , ഡയബെറ്റിസ്‌ ഉള്ള കൂടുംബ ചരിത്രം ഇവയെല്ലാം രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.

           എല്ലാ സ്ത്രീകളിലും ചെറിയ അളവിൽ പുരുഷ ഹോർമോൺ കാണാം. എന്നാൽ ഇവിടെ അത് അളവിൽ കൂടുതലാണ് കാണുക. അതുകൊണ്ടു തന്നെ മീശ, അനാവശ്യ രോമ വളർച്ച, പുരുഷശബ്‌ദം, താളം തെറ്റിയ മാസക്കുളി എന്നിവ ഉണ്ടാകാം.

            PCOS നെ പ്രമേഹത്തിന് തുല്യമായോ അതിനു മുന്നോടിയായിട്ടുള്ള അവസ്ഥയായോ (ഡയബറ്റിസോ, പ്രീ ഡയബറ്റിസോ) കണക്കാക്കുന്നു. ഇത്തരക്കാരിൽ പലപ്പോഴും ഇൻസുലിൻ ഹോർമോൺ കൂടിയിരിക്കും. പക്ഷേ പ്രവർത്തിക്കില്ല(Insulin Resistance).തൊലി ഇരുളുന്നതും(Dark pigmentation or Melasma), വീതിയിൽ മിനുസമുള്ള കറുത്ത പാടുകൾ(Acanthosis nigricans) വരുന്നതും ഇത് കൊണ്ടാണ്. പലർക്കും മേൽ പറഞ്ഞ പ്രശ്നങ്ങളോടൊപ്പം തൈറോയിഡു ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകളും കാണാറുണ്ട്.

5.പോളിസിസ്റ്റിക് ഓവറികൾ(polycystic ovaries)ഉള്ളവർക്ക് കുട്ടികളുണ്ടാകില്ലേ? കല്യാണം കഴിക്കാമോ?

hypothyroidism important

            പോളിസിസ്റ്റിക് ഓവറിയും(Polycystic ovaries) പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോമും(PCOS) തമ്മിൽ വളരെ വ്യത്യസമുണ്ട് എന്ന് സൂചിപ്പിച്ചല്ലോ. ദ്രാവകം നിറഞ്ഞ കുമിളകൾ പോലെയുള്ള ചെറു സഞ്ചികളാണ് സിസ്റ്റുകൾ. അണ്ഡാശയത്തിൽ സാധാരണ ഇത്തരം സിസ്റ്റുകൾ കുറച്ച് കാണും. അണ്ഡോൽപാദനമാണ് ഇവയുടെ ധർമ്മം. പോളിസിസ്റ്റിക് ഓവറി മാത്രമേ ഉള്ളു എങ്കിൽ സാധാരണ അണ്ഡം പോലെ ഉണ്ടാകാം (Ovulation). എന്നാൽ അണ്ഡം ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സിസ്റ്റുകളാണ് പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോമിൽ (PCOS)ൽ കൂടുതലും ഉണ്ടാകുക. അത്കൊണ്ട് തന്നെ താൽക്കാലികമായെങ്കിലും വന്ധ്യതക്ക്(Delayed Fertility) കാരണമാകാം. മെച്ചപ്പെട്ട ചികിത്സ നല്ല ഫലം തരുന്നതിനാൽ നിരാശപ്പെടേണ്ടതില്ല. കല്യാണം കഴിക്കാതെയിരിക്കേണ്ട ആവശ്യവുമില്ല.

_pcos statement-min

6. സ്ത്രീകളിലെ അനാവശ്യ / അമിത രോമ വളർച്ചയെല്ലാം പോളിസിസ്റ്റിക് ഓവറി കാരണമാണോ?

Polycystic ovaries hirsuitism canva-min

Hirsuitism.

            തീർച്ചയായും അല്ല. PCOS ൽ രോമമല്ല മറിച്ചു പുരുഷൻറെ മീശ പോലെ കട്ടിയുള്ള മുടിയാണ് ഉണ്ടാവുക. ഹിർസൂട്ടിസം(Hirsuitism) എന്നാണ് ഇതിന് പേര്. അമിത രോമവളർച്ച, അനാവശ്യ രോമവളർച്ച എന്നിവയുണ്ടാകാം. പ്രത്യേകിച്ച് നെഞ്ച്, വയറ്, പുറം എന്നിവിടങ്ങളിൽ. നേർത്ത രോമങ്ങൾ വരുന്ന സ്ഥലത്ത് മുടി വളരാൻ തുടങ്ങും. അണ്ഡാശയത്തിൻറെ മറ്റു ചില അസുഖങ്ങൾക്കും പുരുഷ ഹോർമോൺ കൂടുന്ന നിരവധി അസുഖങ്ങളിലും ഹിർസൂട്ടിസം(Hirsuitism) ഉണ്ടാകാം. വനിതാ കായിക താരങ്ങളിലും മറ്റും അനാബോളിക് ഹോർമോൺ ദുരപയോഗം കൊണ്ട് ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്.

7. സ്കാൻ മാത്രം ചെയ്താൽ അറിയാൻ സാധിക്കുമോ?

            പോളി സിസ്റ്റിക് ഓവറി എന്ന സ്കാൻ റിപ്പോർട്ട് കിട്ടി എന്നത് കൊണ്ട് മാത്രം പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ആകണമെന്നില്ല. ഇനി ഓവറിയിൽ സിസ്റ്റുകൾ സ്‌കാനിൽ കണ്ടില്ല എന്നതു കൊണ്ട് PCOS ഇല്ല എന്നർത്ഥമില്ല. ഓവറികളുടെ വലിപ്പക്കൂടുതലും, ഉയർന്ന പുരുഷഹോർമോൺ പ്രവർത്തനവും, മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ PCOS ഉള്ളതായി കണക്കാക്കാം. SCAN REPORTൽ ഇനി പറയുന്ന കാര്യങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം നോക്കുക.

Polycystic ovaries

Polycystic ovaries

  • ഓരോ ഓവറികളിലും ഇരുപതിലേറെ സിസ്റ്റുകൾ കാണുക,
  • സിസ്റ്റുകളുടെ വലിപ്പം 2mm നും 10mmനും ഇടയിൽ,
  • ഓരോ ഓവറികളുടെയും വലിപ്പം നോർമലിനെ അപേക്ഷിച്ചു 10 ML എങ്കിലും കൂടിയിരിക്കുക,
  • ഓവറികളുടെ നടുക്ക് നിന്ന് മാറി ബാഹ്യ ഭാഗത്തിനടുത്തായി പളുങ്കു മാലയിലെ മുത്തുകൾ അടുക്കിയത് പോലെയാണ് ഇവ കാണപ്പെടുക,
  • അതുകൊണ്ടു തന്നെ ഓവറികുളുടെ മധ്യഭാഗം കൂടുതൽ തെളിഞ്ഞു കാണും.

" സ്‌കാൻ ചെയ്യുന്ന മിക്ക ഡോക്ടർമാരും ഇക്കാര്യത്തിൽ വിശദമായി റിപ്പോർട്ട് നൽകാറില്ല. തിരക്ക് കാരണമാകാം. മിക്കവാറും ഒരു ഗൈനോക്കോളജിസ്റ് ആകും സ്‌കാൻ എടുക്കാൻ നിർദേശിക്കുക. അതിനാൽ തന്നെ ഇതേ ഡോക്ടർ തന്നെയാകും ചികിത്സ നിർദേശിക്കുക. ഇവിടെയും തിരക്ക് പ്രശ്നമാകും. നേരിട്ട് ഹോർമോൺ ഗുളികയിലേക്കു കടക്കുന്നവരുമുണ്ട്. പല ഡോക്ടർമാരും രോഗിയുടെ എന്തോ കുഴപ്പം കൊണ്ടാണ് ഓവറിക്ക് പ്രശ്നം വന്നത് എന്ന രീതിയിലാണ് സംസാരിക്കുക."

8. മറ്റു ടെസ്റ്റുകൾ?

polycystic ovaries tests

  
          അൾട്രാസൗണ്ട്‌ സ്കാനുകൾ കൂടാതെ വിശദമായി ഹോർമോൺ പരിശോധനകൾ നടത്തേണ്ടിവരും. താഴെ പറയുന്ന രക്ത പരിശോധനകളാണ് സാധാരണ നിർദ്ദേശിക്കപ്പെടുക. LH, FSH, TSH, PROLACTIN, AMH, TESTOSTERONE, FASTING INSULIN, DHEA-S, HbA1c, FBS, PPBS, CBC.  

polycystic ovaries blood tests

9. പോളിസിസ്റ്റിക് ഓവറികൾ മാറാൻ /വരാതിരിക്കാൻ എന്തെല്ലാം ചെയ്യണം?പൂർണ്ണമായും മാറില്ലേ?

  
          എളുപ്പ വഴികളും ഒറ്റമൂലികളും ഇല്ല . ഡോക്ടർ മാത്രം വിചാരിച്ചാൽ ഈ അവസ്ഥ മാറ്റാൻ കഴിയില്ല. രോഗിയുടെ സഹകരണം അങ്ങയറ്റം വേണ്ട കാര്യമാണിത്. മരുന്നുകളുണ്ടെങ്കിലും ജീവിത ശൈലീ മാറ്റത്തിനാണ് ഊന്നൽ. മൂന്നു കാര്യങ്ങൾക്കാണ് പ്രാധാന്യം. 

  • കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതി,
  • വണ്ണം കുറച്ച് ആരോഗ്യകരമായ ശരീരം നിലനിർത്തുക,
  • ചിട്ടയായും തുടർച്ചയായുമുള്ള വ്യായാമങ്ങൾ.
thin_overweight-min

10. മറ്റു ചികിത്സകൾ/ മരുന്നുകൾ ?

  
          പ്രശ്നങ്ങൾക്കനുസരിച്ചാണ് മരുന്നുകൾ നിർദേശിക്കുക. കല്യാണം കഴിഞ്ഞാണോ അതിനു മുമ്പാണോ എന്നതും കണക്കിലെടുക്കണം. മാസക്കുളി ക്രമീകരിക്കാനും ഓവുലേഷൻ നിലനിർത്താനും ഹോർമോൺ ഗുളികകൾ വേണ്ടിവരും. പുരുഷ ഹോർമോൺ അമിതമായതിൻറെ ലക്ഷണങ്ങൾ കുറയ്ക്കാൻ Spironolactone ഗുളിക, Eflornithine ക്രീം എന്നിവ ഫലപ്രദമാണ്. വ്യാപകമായി PCOS ന് നിര്ദേശിക്കപ്പെടുന്ന മരുന്നാണ് Metformin. എന്നാൽ പ്രമേഹമോ (Diabetes), അതിനു മുന്നോടിയായിട്ടുള്ള അവസ്ഥയോ(Prediabetes) ഉണ്ടെങ്കിൽ മാത്രമേ ഈ മരുന്ന് കൊണ്ട് പ്രയോജനം ലഭിക്കൂ. രോമാവളർച്ച ചികിത്സയ്ക്ക് ഇലക്ട്രോലൈസിസ്(Electrolysis) ലേസർ(Lazer) എന്നിവ ഉപയോഗപ്പെടുത്താം.  

polycystic ovaries lazer hair removal

  
          തൊലിപ്പുറമേ കാണുന്ന കറുപ്പിന് സൺസ്‌ക്രീനുകൾ, കെമിക്കൽ പീലിംഗ്, മൈക്രോ ഡെർമാബറേഷൻ (Microdermabrasion) എന്നിവ നിർദ്ദേശിക്കുന്നു. വില കൂടുതലെങ്കിലും ഗ്ളൂട്ടാതയോൺ (Glutathione) ഗുളികകളും ലേപനങ്ങളും ഇപ്പോൾ ലഭ്യമാണ്.  

11.ഭക്ഷണക്രമം: ഒഴിവാക്കേണ്ടവ.

pcos diet plan menu indian2-min
  • അരി ഭക്ഷണം പരമാവധി ഒഴിവാക്കാം. വെളുത്ത അരിയും, റീഫൈൻ ചെയ്ത മാവുകളും, മൈദയും വേണ്ട,
  • ബിസ്‌ക്കറ്റുകൾ, പാസ്റ്ററികൾ,
  • കിഴങ്ങു വർഗ്ഗവും, പഞ്ചസാരയും,
  • വറുത്തതും, പൊരിച്ചതും,
  • ചുമന്ന മാംസം, പ്രോസസ്സ് ചെയ്ത മാംസം(സൗസേജുകൾ, ബേക്കൺ, ഹോട്ട് ഡോഗ്),
  • പിസ, ബർഗർ തുടങ്ങിയ ഫാസ്റ്റ് ഫുഡ്ഡുകൾ,
  • എയറേറ്റഡ് കൃത്രിമ പാനീയങ്ങളും, മധുര പാനീയങ്ങളും, എനർജി ഡ്രിങ്കുകളും,
  • മീഠായി, ഐസ്ക്രീമുകൾ, സോസുകൾ, ജാമുകൾ.
pcopcos diet plan menu indians diet plan menu indian-min

12.ഭക്ഷണക്രമം: ഉൾപ്പെടുത്തേണ്ടവ.

  • ഇലക്കറികൾ, പച്ചക്കറികൾ,
  • അമിതമായി പഴുക്കാത്ത പഴങ്ങൾ,
  • പരിപ്പ്, പയറു, വിത്തു വർഗ്ഗങ്ങൾ (ചെറുപയർ, വൻപയർ, കടല, കപ്പലണ്ടി, കശുവണ്ടി, മുതിര),
  • മുട്ട(അകത്തെ ചുമപ്പടക്കം), മൽസ്യം, മെലിഞ്ഞ മാംസം (Lean meat),
  • തൈരും, മോരും, മധുരം ചേർക്കാത്ത പാലുൽപ്പന്നങ്ങളും,
  • മുഴുവനായ ധാന്യങ്ങൾ (Whole grains), ഓട്ട്സ്,
  • ആരോഗ്യകരമായ കൊഴുപ്പുകൾ, എണ്ണകൾ,
  • ബ്രൗൺ റൈസ്, ബ്രൗൺ ബ്രെഡ് എന്നിവ മിതമായി,
  • സുഗന്ധ വ്യഞ്ജനങ്ങൾ.
hypothyroidism treatmentr apollo sugar clinics

    10 thoughts on “Polycystic ovaries | പോളിസിസ്റ്റിക് ഓവറികൾ

      1. Thank you mm for the valuable feedback. In fact it is an honour that senior professionalls like you are watching our humble attempts. Unfortunately many people suffering from #PCOS or #PCOD are less informed about their problem. Hope this bog will help them at least a little!

    1. Highly informative and useful blog on PCOS.This types of information should be shared among the public. Really appreciable sir, for the effort taken.

      1. Your feed back is very encouraging Mr Ajith kumar! PCOD or PCOS is a very common disorder now. We shall be developing this blog into a small reference ebook on the subject. Authoritative health blogs in malayalam is rather scarce. We are trying to bridge this gap in a way we can. Please visit our youtube videos for more information on #backpain, #$neckpain, #jointpain #diabetes etc: https://www.youtube.com/channel/UCxmg3THmhe8pTbMyCJwlIXg.

      1. Thank you Dr Subbarayan for finding time to go through the blog and giving a valuable feedback! Weare dedicated to simplify scientific information for common man. Hope you will go throght our blogs on back pain, falls and fractures in elderly etc. Shortly we shall be posting informative blogs on #jointpain,#diabetes and related reas. You may please suggest any topic of public health interest.

    2. Detailed and simple one.. Going to help public understanding the disease , causes,treatment options and the proactive measures to avoid PCOD are well covered.. Thanks a lot sir for taking time from your busy schedule and bringing such valuable info to public.. Appreciating your social commitment.. Keep it up sir.. Stay blessed…

      1. Thank you Mr. Udayakumar for your detailed feedback! PCOS and PCOD are interchangeably used by many public and even some doctors. This itself is an indication that awareness about this condition doesn’t have clarity. Being a diabetologist I have noticed that many young girls are erroneously labeled as having PCOS. They are also labeled as the “person at fault” in a couple for delayed fertility. Hope this blog will throw some light on this important public health issue.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now