Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
ഷുഗർ താഴുമ്പോൾ | Hypoglycemia/ Low blood sugar.

ഷുഗർ താഴുമ്പോൾ (Hypoglycemia or Low blood sugar)

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

" പ്രമേഹത്തിനു ചികിത്സയിലിരിക്കുന്നവർക്ക് ആരോഗ്യ വിദ്യഭ്യാസം പ്രധാനമാണ്. ഡോക്ടർക്ക് സമയക്കുറവുണ്ടെങ്കിൽ ക്ലിനിക്കിലെ മറ്റു സ്റ്റാഫിനെ പരീശീലനം നൽകി ഇതിനായി നിയോഗിക്കാം. Low blood sugar or Hypoglycemia is better prevented than treated! "

low blood sugar world diabetes day 2021

1.എന്താണ് ഹൈപ്പോഗ്ലൈസിമിയ (Hypoglycemia or Low blood sugar)?

        പ്രമേഹ ചികിത്സയിൽ അതീവ ശ്രദ്ധ വേണ്ട കാര്യമാണ് രക്തത്തിലെ ഗ്ളൂക്കോസ് അപകടകരമായ നിലയിൽ എത്തുക എന്നുള്ളത്. ഈ അവസ്ഥയ്ക്ക് ഹൈപ്പോഗ്ലൈസിമിയ (HYPOGLYCEMIA OR LOW BLOOD SUGAR) എന്നാണ് പേര്. രക്തത്തിലെ ഗ്ളൂക്കോസ് നില 70 മില്ലിഗ്രാമിൽ തഴെ എത്തുമ്പൊഴാണ് സാധാരണ ഹൈപ്പോഗ്ലൈസിമിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപെടുക.
LOW SUGAR 4-min

2എന്തൊക്കെയാണ്‌ ലക്ഷണങ്ങൾ?

"രക്തത്തിലെ ഗ്ളൂക്കോസ് നില 70 മില്ലിഗ്രാമിൽ തഴെ എത്തുമ്പൊഴാണ് സാധാരണ ഹൈപ്പോഗ്ലൈസിമിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപെടുക."

hypothyroidism tiredeness
  • ക്ഷീണം, തളർച്ച, ബലക്കുറവ്,
  • വിയർപ്പ്, കിലുകിലുപ്പ്, വിറയൽ,
  • ചങ്കിടിപ്പ്,
  • ചുണ്ടും നാക്കും ഉണങ്ങുക.
  • തരിപ്പ്, അസ്വസ്ഥത.
  • വിശപ്പ്, ദാഹം,
  • കോപം.
burnout-man-face-bullying-min

             എന്നിവയാകാം പ്രാരംഭ ലക്ഷണങ്ങൾ. വേണ്ട ചികിത്സ ഉടനെ ലഭ്യമായില്ലെങ്കിൽ അവസ്ഥ മോശമാകും.

  • ആശയക്കുഴപ്പം, സ്വഭാവത്തിൽ വ്യത്യാസം,
  • ഡ്രൈവിംഗ് അടക്കം ചെയ്യുന്ന പ്രവർത്തികൾ തെറ്റുക,
  • കാഴ്ച മങ്ങുക,
  • ജന്നി(Siezure),
  • അബോധാവസ്ഥ(Unconsciousness),
hypothyroidism danger

             എന്നിങ്ങനെ ഗുരുതരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഹൃദയത്തിൻറെ താള വ്യത്യാസങ്ങളും(Cardiac Arrythmia) പക്ഷാഘാതവും ഉണ്ടാകാം. വേദനിച്ചാൽ പോലും ഉണരാത്ത രീതിയിലുള്ള അബോധാവസ്ഥയിലും (Hypoglycemic Coma), മരണത്തിൽ വരെയും കാര്യങ്ങളെത്തും.

"ഹൈപ്പോഗ്ലൈസീമിയ ഡയബെറ്റിസിന് ചികിത്സയിലുള്ളവർക്കാണ് സാധാരണ കാണുക. എന്നാൽ ഡയബെറ്റിസ് ഇല്ലാത്തവരിലും ഉണ്ടാകാം"

hypothyroidism important

             ഷുഗർ കുറഞ്ഞാൽ വീഴുക അസ്ഥി ഒടിയുക, റോഡപകടങ്ങൾ എന്നിവ ഉണ്ടാകാം. വയോജനങ്ങളിൽ അപകടങ്ങളും ഓർമ്മക്കുറവും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ആവർത്തിച്ചുണ്ടാകുന്ന ഹൈപ്പോഗ്ലൈസിമിയ (HYPOGLYCEMIA OR LOW BLOOD SUGAR) മേധാക്ഷയം വരെ ആയി മാറാം.

fall in elderly woman osteoporosis

2.കാരണങ്ങളെന്തെല്ലാം?

  • ഡയബീറ്റീസിന്റെ ഗുളികകളും ഇൻസുലിൻ കുത്തിവെയ്‌പും.
  • ഭക്ഷണം കഴിക്കുന്നത് കുറയുകയോ സമയത്തു കഴിക്കാൻ വൈകുകയോ ചെയ്യുക.
  • മതപരമായും മറ്റും നോമ്പ്(Religious fasting) നോക്കുക.
  • നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുക.
  • ഡയബെറ്റിസിന്റേതല്ലാത്ത ചില മരുന്നുകൾ.
  • വൃക്കരോഗം കരൾ രോഗം.
  • വണ്ണം കുറക്കാനും മറ്റും ഡയറ്റിങ്ങ് തെറ്റായി നടപ്പാക്കുക.
  • പ്രമേഹത്തിനു(Diabetes) ചികിത്സയിലുള്ളവർ അമിത വ്യായാമമോ ഭക്ഷണം കഴിക്കാതെ വ്യായാമമോ ചെയ്‌യുക.
  • പ്രമേഹമില്ലാത്തവർ ബോഡി ബിൽഡിങ്ങിനും മറ്റും ഇൻസുലിൻ(Insulin) ദുരുപയോഗം ചെയ്യുക.
  • ചില ഹോർമോൺ പ്രശ്നങ്ങളും ഇൻസുലിൻ ഉണ്ടാക്കാൻ കഴിവുള്ള ട്യൂമറുകളും.
  • പ്രമേഹമുള്ളവരിൽ(People with Diabetes) അണുബാധകൾ, ശർദിൽ, വയറിളക്കം എന്നിവ ഉണ്ടാകുക.
  • അമിത മദ്യപാനം.

2.പരിശോധനകൾ, ടെസ്റ്റുകൾ?

  
         ഒരു ഗ്ലുക്കോമീറ്റർ കൊണ്ട് രക്തത്തിലെ ഗ്ളൂക്കോസ് നോക്കുക എന്നുള്ളതാണ് പ്രധാനം. പ്രമേഹത്തിനു(Diabetes) ചികിത്സയിലുള്ളവർ ഗ്ലുക്കോമീറ്റർ വീട്ടിൽ കരുതണം. ഷുഗർ താഴാനുള്ള സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കണം. മേൽപറഞ്ഞ ലക്ഷണങ്ങളോ സംശയമോ ഉണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണം. ഇപ്പോൾ ലഭ്യമായ ഗ്ളൂക്കോമീറ്ററുകളിൽ ലോ ഹൈ അലാറം ഉണ്ട്. സംശയമുള്ളവരിൽ തുടർച്ചയായി രക്തത്തിലെ ഗ്ലുക്കോസിൻറെ ഏറ്റക്കുറച്ചിലുകൾ കൃത്യമായി അറിയാനുള്ള കമ്പ്യൂട്ടർ ചിപ്പുകളും ഇപ്പോൾ ഉപയോഗത്തിലുണ്ട്. CGMS അഥവാ Continous Glucose Monitoring Systemഎന്നാണ് ഈ ടെസ്റ്റ് രീതിക്ക് പേര്. 

        എന്നാൽ ഗ്ളൂക്കോമീറ്ററോ ടെസ്റ്റ് ചെയ്യാൻ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെങ്കിൽ മേൽ സൂചനയിലെ ലക്ഷണങ്ങൾ വച്ച് ചികിത്സ നൽകണം.  

.

ചികിൽസകൾ എന്തെല്ലാം?

  
          ചെറിയ ലക്ഷണങ്ങളെ ഉള്ളൂ രോഗിക്ക് ബോധമുണ്ട് എങ്കിൽ വീട്ടിൽ തന്നെ ചികിത്സയാകാം. മധുര പലഹാരമോ, പഞ്ചസാര കലക്കിയതോ, ഗ്ളൂക്കോസ് ലയിപ്പിച്ചതോ കഴിക്കാൻ നല്കണം. മിഠായി, പഴങ്ങൾ, കഞ്ഞിവെള്ളം, മധുര പാനീയങ്ങൾ എന്നിവയും ആകാം.  

hypothyroidism treatment

  
          ഭക്ഷണം കഴിക്കാനുള്ള ബോധം കുറവെങ്കിൽ നല്കാൻ ശ്രമിക്കരുത്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം. ഗ്ലുക്കോസ് ഞരമ്പ് വഴി കുത്തിവച്ചാൽ വളരെ പെട്ടെന്ന് ലക്ഷണങ്ങൾ കുറയും. എന്നാൽ ശക്തിയേറിയാതോ കൂടുതൽ സമയം പ്രവർത്തിക്കുന്നതു ആയ ഗുളികകളോ ഇൻസുലിൻ കുത്തിവയ്‌പോ ഉപയോഗിക്കുന്നവരിൽ ഗ്ളൂക്കഗോൺ(GLUCAGON) തുടങ്ങി മറ്റു ചില കുത്തിവെപ്പുകൾ വേണ്ടി വരും. വൃക്ക, കരൾ തകരാറുള്ളവരെയും വയോധികരെയും കൂടുതൽ സമയം നിരീക്ഷിക്കണം. വീണ്ടും ഷുഗർ കുറയുന്നുണ്ടോ എന്ന് നോക്കാനാണിത്.  

ഒഴിവാക്കാൻ?

low sugar apollo sugar clinics

  
      പ്രമേഹത്തിനു ചികിത്സയിലിരിക്കുന്നവർക്ക് ആരോഗ്യ വിദ്യഭ്യാസം പ്രധാനമാണ്. ഡോക്ടർക്ക് സമയക്കുറവുണ്ടെങ്കിൽ ക്ലിനിക്കിലെ മറ്റു സ്റ്റാഫിനെ പരീശീലനം നൽകി ഇതിനായി നിയോഗിക്കാം. ഹൈപ്പോഗ്ലൈസിമിയ (HYPOGLYCEMIA OR LOW BLOOD SUGAR) എങ്ങനെ തിരിച്ചറിയാം എന്നും, ലക്ഷണങ്ങളും, പരിഹാരവും രോഗിയും അടുത്ത ബന്ധുവും അറിഞ്ഞിരിക്കണം. ഡയബെറ്റീസ് ഉള്ളവരുടെ കൈയ്യിൽ വീട്ടിൽ ഗ്ലുക്കോമീറ്റർ ഉപകരണം ലഭ്യമായിരിക്കണം. അഥവാ ഈ അവസ്ഥ ഉണ്ടായാൽ കഴിക്കാൻ ഉള്ള ഗ്ലുക്കോസ് ഗുളികകളോ പഞ്ചസാരയോ മിഠായി യോ കൈയിൽ ദുരുപയോഗം ചെയ്യാതെ കരുതണം. മൂന്നു നേരത്തെ ഭക്ഷണം അഞ്ച് നേരമാക്കി വിഭജിച്ചു കഴിക്കാം. 

  
        വ്യായാമം ചെയ്യുമ്പോൾ ഇത് വളരെ പ്രധാനമാണ്. ചെറിയ തോതിൽ ഭക്ഷണം കഴിച്ചതിനു ശേഷം വ്യായാമം ചെയ്യുന്നതാകും കൂടുതൽ നല്ലത്. മറ്റു രോഗങ്ങളുള്ളപ്പോഴും നോമ്പുകാലത്തും സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിഞ്ഞിരിക്കണം(Sick Days & Fasting rules). മാത്രമല്ല ഡയബെറ്റെസിന്റെ അവസ്ഥക്ക് അനുസരിച്ചു മരുന്നുകളും ഭക്ഷണവും വ്യായാമവും ക്രമപ്പെടുത്തണം. ഇതിനായി ആവശ്യമെങ്കിൽ ഒരു സ്പെഷ്യലിസ്റ്റിൻറെ സഹായം തേടാം.  

hypothyroidism treatmentr apollo sugar clinics

    6 thoughts on “ഷുഗർ താഴുമ്പോൾ | Hypoglycemia/ Low blood sugar.

    1. Very valuable information on hypoglycemia,easily understood and much useful for the public. Thank you sir. Will make sure that it will be shared to the maximum

    2. Right here is the perfect webpage for everyone who would like to understand this topic. You understand a whole lot its almost tough to argue with you (not that I really will need toÖHaHa). You certainly put a fresh spin on a subject that has been discussed for a long time. Wonderful stuff, just excellent!

    3. Excellent post. I was checking continuously this blog and I am impressed!
      Very helpful information specifically the last part 🙂 I care for such information much.
      I was seeking this particular info for a very long time.
      Thank you and best of luck.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now