Dr Santhosh Babu M R
Senior Medical Consultant(PM&R) & Diabetologist.
" നിർഭാഗ്യവശാൽ കൗമാര പ്രായമായ പെൺകുട്ടികളെ പോലും ഈ രോഗത്തെപ്പറ്റി പറഞ്ഞു പേടിപ്പിക്കുന്നു എന്നതാണ് സത്യം. അൾട്രാസൗണ്ട് സ്കാനുകൾ വ്യാപകമായി ലഭ്യമായി തുടങ്ങിയതിനു ശേഷമാണ് ഈ ഒരവസ്ഥ വന്നത്. ഇങ്ങനെ രോഗികളായി മുദ്രകുത്തപ്പെടുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ മിക്ക ഡോക്ടർമാരും ശ്രമിക്കാറില്ല. മാതാപിതാക്കളും കൂറ്റപ്പെടുത്താൻ ഒരവസരമായി ഇതിനെ കാണുന്നുണ്ട്."
1. എന്താണ് പോളിസിസ്റ്റിക് ഓവറികൾ(Polycystic ovaries)?
2. PCOS സീരിയസ് രോഗമാണോ?
പക്ഷെ ഉപേക്ഷ വിചാരിച്ചു തള്ളി കളഞ്ഞാൽ ചില കുഴപ്പങ്ങൾ ഭാവിയിൽ വരാം എന്ന് മനസ്സിലാക്കണം. ഡയബെറ്റിസ്(Diabetes), അമിത രക്തസമ്മർദ്ദം(Hypertension) , ഹൃദ്രോഗം എന്നിവയും വളരെ അപൂർവമായി ഗർഭാശയ കാൻസറും(Endometrial cancer) അതിൽ പെടുന്നു.
3. എനിക്കു് പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം(PCOS) ഉണ്ടോ എന്ന് എങ്ങനെ അറിയാം?
നിങ്ങൾ പ്രത്യുൽപാദന പ്രായത്തിലുള്ള(Reproductive age group) ഒരു സ്ത്രീയാണെങ്കിൽ ഇനി പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
Hirsuitism
Acne vulgaris
Acanthosis nigricans
Male pattern baldness.
4. പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം ഉണ്ടാകാൻ കാരണമെന്ത്?
ഇതിൻറെ വ്യക്തമായ കാരണങ്ങൾ അറിവായിട്ടില്ല. എന്നാൽ നിരവധി ജനിതകവും ജീവിതശൈലീ സംബന്ധവുമായ കാര്യങ്ങളുണ്ട്. വ്യായാമരഹിതമായ ജീവിതരീതി, വേണ്ടതിലധികം കലോറിയുള്ള ആഹാര സാധനങ്ങളുടെ വ്യാപകമായ ലഭ്യത തുടങ്ങിയവയെല്ലാം ഇതിനു കാരണങ്ങളായി ചൂണ്ടി കാണിക്കപ്പെടുന്നു. മുതിർന്ന സ്ത്രീകളിൽ ഉണ്ടാകുമെങ്കിലും താരതമ്യേന ചെറുപ്പക്കാരിലാണ് PCOS പ്രശ്നം കൂടുതൽ കാണുക. ഇപ്പോൾ കൗമാരക്കാരെ കൂടുതൽ ബാധിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
അമ്മയ്‌ക്കോ സഹോദരികൾക്കോ PCOS ഉണ്ടായിരിക്കുക, അമിത വണ്ണം , ഡയബെറ്റിസ് ഉള്ള കൂടുംബ ചരിത്രം ഇവയെല്ലാം രോഗ സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്.
എല്ലാ സ്ത്രീകളിലും ചെറിയ അളവിൽ പുരുഷ ഹോർമോൺ കാണാം. എന്നാൽ ഇവിടെ അത് അളവിൽ കൂടുതലാണ് കാണുക. അതുകൊണ്ടു തന്നെ മീശ, അനാവശ്യ രോമ വളർച്ച, പുരുഷശബ്‌ദം, താളം തെറ്റിയ മാസക്കുളി എന്നിവ ഉണ്ടാകാം.
PCOS നെ പ്രമേഹത്തിന് തുല്യമായോ അതിനു മുന്നോടിയായിട്ടുള്ള അവസ്ഥയായോ (ഡയബറ്റിസോ, പ്രീ ഡയബറ്റിസോ) കണക്കാക്കുന്നു. ഇത്തരക്കാരിൽ പലപ്പോഴും ഇൻസുലിൻ ഹോർമോൺ കൂടിയിരിക്കും. പക്ഷേ പ്രവർത്തിക്കില്ല(Insulin Resistance).തൊലി ഇരുളുന്നതും(Dark pigmentation or Melasma), വീതിയിൽ മിനുസമുള്ള കറുത്ത പാടുകൾ(Acanthosis nigricans) വരുന്നതും ഇത് കൊണ്ടാണ്. പലർക്കും മേൽ പറഞ്ഞ പ്രശ്നങ്ങളോടൊപ്പം തൈറോയിഡു ഗ്രന്ഥിയുടെ പ്രവർത്തന തകരാറുകളും കാണാറുണ്ട്.
5.പോളിസിസ്റ്റിക് ഓവറികൾ(polycystic ovaries)ഉള്ളവർക്ക് കുട്ടികളുണ്ടാകില്ലേ? കല്യാണം കഴിക്കാമോ?
പോളിസിസ്റ്റിക് ഓവറിയും(Polycystic ovaries) പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോമും(PCOS) തമ്മിൽ വളരെ വ്യത്യസമുണ്ട് എന്ന് സൂചിപ്പിച്ചല്ലോ. ദ്രാവകം നിറഞ്ഞ കുമിളകൾ പോലെയുള്ള ചെറു സഞ്ചികളാണ് സിസ്റ്റുകൾ. അണ്ഡാശയത്തിൽ സാധാരണ ഇത്തരം സിസ്റ്റുകൾ കുറച്ച് കാണും. അണ്ഡോൽപാദനമാണ് ഇവയുടെ ധർമ്മം. പോളിസിസ്റ്റിക് ഓവറി മാത്രമേ ഉള്ളു എങ്കിൽ സാധാരണ അണ്ഡം പോലെ ഉണ്ടാകാം (Ovulation). എന്നാൽ അണ്ഡം ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത സിസ്റ്റുകളാണ് പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോമിൽ (PCOS)ൽ കൂടുതലും ഉണ്ടാകുക. അത്കൊണ്ട് തന്നെ താൽക്കാലികമായെങ്കിലും വന്ധ്യതക്ക്(Delayed Fertility) കാരണമാകാം. മെച്ചപ്പെട്ട ചികിത്സ നല്ല ഫലം തരുന്നതിനാൽ നിരാശപ്പെടേണ്ടതില്ല. കല്യാണം കഴിക്കാതെയിരിക്കേണ്ട ആവശ്യവുമില്ല.
6. സ്ത്രീകളിലെ അനാവശ്യ / അമിത രോമ വളർച്ചയെല്ലാം പോളിസിസ്റ്റിക് ഓവറി കാരണമാണോ?
Hirsuitism.
തീർച്ചയായും അല്ല. PCOS ൽ രോമമല്ല മറിച്ചു പുരുഷൻറെ മീശ പോലെ കട്ടിയുള്ള മുടിയാണ് ഉണ്ടാവുക. ഹിർസൂട്ടിസം(Hirsuitism) എന്നാണ് ഇതിന് പേര്. അമിത രോമവളർച്ച, അനാവശ്യ രോമവളർച്ച എന്നിവയുണ്ടാകാം. പ്രത്യേകിച്ച് നെഞ്ച്, വയറ്, പുറം എന്നിവിടങ്ങളിൽ. നേർത്ത രോമങ്ങൾ വരുന്ന സ്ഥലത്ത് മുടി വളരാൻ തുടങ്ങും. അണ്ഡാശയത്തിൻറെ മറ്റു ചില അസുഖങ്ങൾക്കും പുരുഷ ഹോർമോൺ കൂടുന്ന നിരവധി അസുഖങ്ങളിലും ഹിർസൂട്ടിസം(Hirsuitism) ഉണ്ടാകാം. വനിതാ കായിക താരങ്ങളിലും മറ്റും അനാബോളിക് ഹോർമോൺ ദുരപയോഗം കൊണ്ട് ഇത്തരം അവസ്ഥ ഉണ്ടാകാറുണ്ട്.
7. സ്കാൻ മാത്രം ചെയ്താൽ അറിയാൻ സാധിക്കുമോ?
പോളി സിസ്റ്റിക് ഓവറി എന്ന സ്കാൻ റിപ്പോർട്ട് കിട്ടി എന്നത് കൊണ്ട് മാത്രം പോളി സിസ്റ്റിക് ഒവേറിയൻ സിൻഡ്രോം ആകണമെന്നില്ല. ഇനി ഓവറിയിൽ സിസ്റ്റുകൾ സ്‌കാനിൽ കണ്ടില്ല എന്നതു കൊണ്ട് PCOS ഇല്ല എന്നർത്ഥമില്ല. ഓവറികളുടെ വലിപ്പക്കൂടുതലും, ഉയർന്ന പുരുഷഹോർമോൺ പ്രവർത്തനവും, മറ്റു ലക്ഷണങ്ങളും ഉണ്ടെങ്കിൽ PCOS ഉള്ളതായി കണക്കാക്കാം. SCAN REPORTൽ ഇനി പറയുന്ന കാര്യങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം നോക്കുക.
Polycystic ovaries
" സ്കാൻ ചെയ്യുന്ന മിക്ക ഡോക്ടർമാരും ഇക്കാര്യത്തിൽ വിശദമായി റിപ്പോർട്ട് നൽകാറില്ല. തിരക്ക് കാരണമാകാം. മിക്കവാറും ഒരു ഗൈനോക്കോളജിസ്റ് ആകും സ്‌കാൻ എടുക്കാൻ നിർദേശിക്കുക. അതിനാൽ തന്നെ ഇതേ ഡോക്ടർ തന്നെയാകും ചികിത്സ നിർദേശിക്കുക. ഇവിടെയും തിരക്ക് പ്രശ്നമാകും. നേരിട്ട് ഹോർമോൺ ഗുളികയിലേക്കു കടക്കുന്നവരുമുണ്ട്. പല ഡോക്ടർമാരും രോഗിയുടെ എന്തോ കുഴപ്പം കൊണ്ടാണ് ഓവറിക്ക് പ്രശ്നം വന്നത് എന്ന രീതിയിലാണ് സംസാരിക്കുക."
8. മറ്റു ടെസ്റ്റുകൾ?
അൾട്രാസൗണ്ട് സ്കാനുകൾ കൂടാതെ വിശദമായി ഹോർമോൺ പരിശോധനകൾ നടത്തേണ്ടിവരും. താഴെ പറയുന്ന രക്ത പരിശോധനകളാണ് സാധാരണ നിർദ്ദേശിക്കപ്പെടുക. LH, FSH, TSH, PROLACTIN, AMH, TESTOSTERONE, FASTING INSULIN, DHEA-S, HbA1c, FBS, PPBS, CBC.
9. പോളിസിസ്റ്റിക് ഓവറികൾ മാറാൻ /വരാതിരിക്കാൻ എന്തെല്ലാം ചെയ്യണം?പൂർണ്ണമായും മാറില്ലേ?
എളുപ്പ വഴികളും ഒറ്റമൂലികളും ഇല്ല . ഡോക്ടർ മാത്രം വിചാരിച്ചാൽ ഈ അവസ്ഥ മാറ്റാൻ കഴിയില്ല. രോഗിയുടെ സഹകരണം അങ്ങയറ്റം വേണ്ട കാര്യമാണിത്. മരുന്നുകളുണ്ടെങ്കിലും ജീവിത ശൈലീ മാറ്റത്തിനാണ് ഊന്നൽ. മൂന്നു കാര്യങ്ങൾക്കാണ് പ്രാധാന്യം.
10. മറ്റു ചികിത്സകൾ/ മരുന്നുകൾ ?
പ്രശ്നങ്ങൾക്കനുസരിച്ചാണ് മരുന്നുകൾ നിർദേശിക്കുക. കല്യാണം കഴിഞ്ഞാണോ അതിനു മുമ്പാണോ എന്നതും കണക്കിലെടുക്കണം. മാസക്കുളി ക്രമീകരിക്കാനും ഓവുലേഷൻ നിലനിർത്താനും ഹോർമോൺ ഗുളികകൾ വേണ്ടിവരും. പുരുഷ ഹോർമോൺ അമിതമായതിൻറെ ലക്ഷണങ്ങൾ കുറയ്ക്കാൻ Spironolactone ഗുളിക, Eflornithine ക്രീം എന്നിവ ഫലപ്രദമാണ്. വ്യാപകമായി PCOS ന് നിര്ദേശിക്കപ്പെടുന്ന മരുന്നാണ് Metformin. എന്നാൽ പ്രമേഹമോ (Diabetes), അതിനു മുന്നോടിയായിട്ടുള്ള അവസ്ഥയോ(Prediabetes) ഉണ്ടെങ്കിൽ മാത്രമേ ഈ മരുന്ന് കൊണ്ട് പ്രയോജനം ലഭിക്കൂ. രോമാവളർച്ച ചികിത്സയ്ക്ക് ഇലക്ട്രോലൈസിസ്(Electrolysis) ലേസർ(Lazer) എന്നിവ ഉപയോഗപ്പെടുത്താം.
തൊലിപ്പുറമേ കാണുന്ന കറുപ്പിന് സൺസ്‌ക്രീനുകൾ, കെമിക്കൽ പീലിംഗ്, മൈക്രോ ഡെർമാബറേഷൻ (Microdermabrasion) എന്നിവ നിർദ്ദേശിക്കുന്നു. വില കൂടുതലെങ്കിലും ഗ്ളൂട്ടാതയോൺ (Glutathione) ഗുളികകളും ലേപനങ്ങളും ഇപ്പോൾ ലഭ്യമാണ്.
A wonderfully informative and relavant article on PCOS clearing many common misconceptions.
Truly many people suffering from polycystic ovaries have only misconcepts about the problem.
Very good article!
Thank you mm for the valuable feedback. In fact it is an honour that senior professionalls like you are watching our humble attempts. Unfortunately many people suffering from #PCOS or #PCOD are less informed about their problem. Hope this bog will help them at least a little!
Highly informative and useful blog on PCOS.This types of information should be shared among the public. Really appreciable sir, for the effort taken.
Your feed back is very encouraging Mr Ajith kumar! PCOD or PCOS is a very common disorder now. We shall be developing this blog into a small reference ebook on the subject. Authoritative health blogs in malayalam is rather scarce. We are trying to bridge this gap in a way we can. Please visit our youtube videos for more information on #backpain, #$neckpain, #jointpain #diabetes etc: https://www.youtube.com/channel/UCxmg3THmhe8pTbMyCJwlIXg.
Good, informative, upto the point. Layman can understand
Thank you Dr Subbarayan for finding time to go through the blog and giving a valuable feedback! Weare dedicated to simplify scientific information for common man. Hope you will go throght our blogs on back pain, falls and fractures in elderly etc. Shortly we shall be posting informative blogs on #jointpain,#diabetes and related reas. You may please suggest any topic of public health interest.
Detailed and simple one.. Going to help public understanding the disease , causes,treatment options and the proactive measures to avoid PCOD are well covered.. Thanks a lot sir for taking time from your busy schedule and bringing such valuable info to public.. Appreciating your social commitment.. Keep it up sir.. Stay blessed…
Thank you Mr. Udayakumar for your detailed feedback! PCOS and PCOD are interchangeably used by many public and even some doctors. This itself is an indication that awareness about this condition doesn’t have clarity. Being a diabetologist I have noticed that many young girls are erroneously labeled as having PCOS. They are also labeled as the “person at fault” in a couple for delayed fertility. Hope this blog will throw some light on this important public health issue.