.
Dr.Santhosh Babu M R
Senior Medical Consultant. (Ortho/Neuro/ Rheumatology/Diabetes Rehabilitaion Specialist)
“എനിക്ക് ലൈംഗിക താൽപര്യം കുറഞ്ഞു... ബന്ധപ്പെടുമ്പോൾ വേദനയുണ്ട്... ഇതൊക്കെ പ്രായമായതിന്റെ ഭാഗമാണോ?”
ലൈംഗിക ബന്ധത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ?
പല സ്ത്രീകളും മനസ്സിൽ ചോദിക്കുന്ന ചോദ്യങ്ങളാണിവ. ...
എന്നാൽ ഇതിനെക്കുറിച്ച് (female sexual dysfunction) തുറന്ന് സംസാരിക്കാൻ പലർക്കും മടിയാണ്.
ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള പ്രശ്നങ്ങൾ സ്ത്രീകളുടെ ഏത് പ്രായത്തിലും ഉണ്ടാകാം. ലൈംഗിക താൽപര്യം കുറയുക, (Low Libido), ഉത്തേജനം ലഭിക്കാൻ ബുദ്ധിമുട്ട്, (Delayed Arousal), രതിമൂർച്ഛയിലെത്താൻ ബുദ്ധിമുട്ട്, (Delayed Orgasm), ലൈംഗിക ബന്ധത്തിൽ വേദന (Pain during intercourse)), എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ.
പലപ്പോഴും ഒരൊറ്റ കാരണമല്ല ഇതിന് പിന്നിൽ ഉണ്ടാകുന്നത്. ഹോർമോൺ മാറ്റങ്ങൾ, പ്രമേഹം പോലുള്ള രോഗങ്ങൾ, ചില മരുന്നുകൾ, മാനസിക സമ്മർദ്ദം, ബന്ധത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ പല ഘടകങ്ങളും ഇതിന് കാരണമാകാം.
സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങൾ (female Sexual Dysfunction) എന്താണ്?
ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങൾ മൂലം സ്ത്രീക്ക് തന്നെ വിഷമമോ അസ്വസ്ഥതയോ ഉണ്ടാകുന്ന അവസ്ഥകളെയാണ് പൊതുവായി Female Sexual Dysfunction എന്ന് വിളിക്കുന്നത്.(W.H.O).
പ്രധാനമായും നാല് മേഖലകളിലാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾ കാണുന്നത്.
"പ്രധാനമായും നാല് മേഖലകളിലാണ് സ്ത്രീകളുടെ ലൈംഗിക പ്രശ്നങ്ങൾ കാണുന്നത്:."
അതുകൊണ്ട് തന്നെ “എല്ലാ സ്ത്രീകൾക്കും ഒരേ തോതിലുള്ള ലൈംഗിക താൽപര്യം ഉണ്ടായിരിക്കണം” എന്ന ധാരണ ശരിയല്ല. ചികിത്സ ആവശ്യമായി വരുന്നത്, ഈ മാറ്റം സ്ത്രീയെ തന്നെ അലട്ടുകയോ ബന്ധത്തെ ബാധിക്കുകയോ ജീവിതനിലവാരം കുറയ്ക്കുകയോ ചെയ്യുന്ന സാഹചര്യത്തിലാണ്.
സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങക്ക് പ്രധാന കാരണങ്ങൾ.
1. ഹോർമോൺ മാറ്റങ്ങൾ.
2. Menopause കഴിഞ്ഞുള്ള മാറ്റങ്ങൾ.
- യോനിയിൽ വരൾച്ച.(vaginal dryness).
- ലൈംഗിക ബന്ധത്തിൽ വേദന.(painful intercourse).
- ഉത്തേജനം ലഭിക്കാൻ കൂടുതൽ സമയം ആവശ്യമായി വരിക.(orgasm difficulties).
- ലൈംഗിക താൽപര്യം കുറയുക.(Delayed arousal)
- മൂത്രസംബന്ധമായ ചില അസ്വസ്ഥതകൾ .
- മദ്യപാനം.
- ഹോർമോൺ കുറവ്. (Hormone disorders)
- തൈറോയ്ഡ് രോഗങ്ങൾ.
- വൃക്കരോഗം.
- കരൾ രോഗം.
- നാഡീരോഗങ്ങൾ.
- ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ.
3. ലൈംഗിക ബന്ധത്തിൽ വേദന.
- യോനിയിലെ വരൾച്ച.
- ഈസ്ട്രജൻ കുറവ്.
- അണുബാധ.
- ചർമ്മരോഗങ്ങൾ.
- പ്രസവവുമായി ബന്ധപ്പെട്ട പരിക്ക്.
- ചില ശസ്ത്രക്രിയകൾ.
- pelvic floor muscle പ്രശ്നങ്ങൾ.
- vaginismus
- മതിയായ lubrication ഇല്ലായ്മ
4. പ്രമേഹവും സ്ത്രീകളിലെ ലൈംഗിക ആരോഗ്യവും.
5. ചില മരുന്നുകളും കാരണമാകാം.
- Depression മരുന്നുകൾ.
- Blood pressure മരുന്നുകൾ.
- ചില allergy മരുന്നുകൾ
- മറ്റ് ചില prescription medicines.
6. മാനസിക സമ്മർദ്ദവും, Anxietyയും.
- അമിതമായ stress.
- anxiety.
- depression
- ഉറക്കക്കുറവ്.
- ശരീരത്തെക്കുറിച്ചുള്ള അപകർഷബോധം.
- ആത്മവിശ്വാസക്കുറവ്.
- മുൻകാലത്തെ മോശം ലൈംഗിക അനുഭവങ്ങൾ.
7. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങൾ.
- ആശയവിനിമയക്കുറവ്.
- നിരന്തരമായ തർക്കങ്ങൾ.
- മാനസിക അകലം.
- വിശ്വാസക്കുറവ്.
- privacy ഇല്ലായ്മ.
- പങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾ
8. പങ്കാളിയുടെ അറിവില്ലായ്മയും സ്ത്രീയിലെ ലൈംഗിക സംതൃപ്തിക്കുറവും.
സ്ത്രീകളിലെ ലൈംഗിക പ്രശ്നങ്ങൾ എങ്ങനെ കണ്ടെത്താം?
ആദ്യം തന്നെ വലിയ പരിശോധനകൾ ആവശ്യമുള്ള സാഹചര്യമല്ല പലപ്പോഴും.
- പ്രശ്നം എപ്പോൾ തുടങ്ങി?
- ലൈംഗിക താൽപര്യമാണോ കുറഞ്ഞത്?
- ഉത്തേജനം ലഭിക്കുന്നുണ്ടോ?
- ബന്ധപ്പെടുമ്പോൾ വേദനയുണ്ടോ?
- യോനിയിൽ വരൾച്ചയുണ്ടോ?.
- മെനോപോസ് കഴിഞ്ഞോ?
- പ്രസവത്തിനുശേഷമാണോ പ്രശ്നം തുടങ്ങിയത്?
- പ്രമേഹം, thyroid തുടങ്ങിയ രോഗങ്ങളുണ്ടോ?
- എന്തൊക്കെ മരുന്നുകളാണ് കഴിക്കുന്നത്?
- stress അല്ലെങ്കിൽ relationship പ്രശ്നങ്ങളുണ്ടോ?
ചികിത്സ എങ്ങനെ?
- ദിവസവും വ്യായാമം.
- ശരീരഭാരം കുറയ്ക്കുക.
- പ്രമേഹം നിയന്ത്രിക്കുക.
- പുകവലി നിർത്തുക.
- മദ്യപാനം കുറയ്ക്കുക.
- നല്ല ഉറക്കം.
- മാനസിക സമ്മർദ്ദം കുറയ്ക്കുക.
- പങ്കാളിയുമായി തുറന്ന് സംസാരിക്കുക.
- ഉദ്ധാരണക്കുറവിനുള്ള മരുന്നുകൾ.
- സമയ ദൈർഘ്യം കിട്ടാനുള്ള മരുന്നുകൾ.
- ഹോർമോൺ ചികിത്സ.
- ശുക്ലസ്രാവ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ.
- പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ മികച്ച നിയന്ത്രണം
- കുറ്റപ്പെടുത്തരുത്.
- പരിഹസിക്കരുത്.
- തുറന്ന് സംസാരിക്കുക.
- ഒരുമിച്ച് ഡോക്ടറെ കാണുക.
- മാനസിക അടുപ്പം വർദ്ധിപ്പിക്കുക.
Frequently Asked Questions.
ഇത് പ്രായമായവർക്കു മാത്രമുള്ള പ്രശ്നമാണ്.
തെറ്റ്. ഏത് പ്രായത്തിലും വരാം.
ഉദ്ധാരണക്കുറവ് എന്നാൽ പുരുഷത്വം നഷ്ടപ്പെട്ടു.
തെറ്റ്. ഇത് ചികിത്സിക്കാവുന്ന ആരോഗ്യപ്രശ്നമാണ്.
ആയുർവേദം അല്ലെങ്കിൽ ഓൺലൈൻ മരുന്നുകൾ മാത്രം മതിയാകും.
തെളിവില്ലാത്ത മരുന്നുകൾ അപകടകരമായേക്കാം.
ഇതിന് ചികിത്സയില്ല.
✅ മിക്ക കേസുകളിലും മികച്ച ചികിത്സ ലഭ്യമാണ്.
✔ ലൈംഗിക പ്രശ്നങ്ങൾ സാധാരണമാണ്.
✔ ലജ്ജിക്കേണ്ട കാര്യമല്ല.
✔ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവ പ്രധാന കാരണങ്ങളാണ്.
✔ ജീവിതശൈലി മാറ്റങ്ങൾ പലരിലും വലിയ മാറ്റം സൃഷ്ടിക്കും.
✔ ഡോക്ടറെ നേരത്തേ കാണുന്നതാണ് ഏറ്റവും നല്ല തീരുമാനം.
ലൈംഗിക ആരോഗ്യം സ്ത്രീയുടെ പൊതുവായ ആരോഗ്യത്തിന്റെയും ജീവിതനിലവാരത്തിന്റെയും ഒരു പ്രധാന ഭാഗമാണ്. ലൈംഗിക താൽപര്യക്കുറവ്, vaginal dryness, ലൈംഗികബന്ധത്തിലെ വേദന, ഉത്തേജനത്തിലെ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്നങ്ങൾ സ്ഥിരമായി തുടരുകയോ നിങ്ങളെ വിഷമിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ, അത് തുറന്ന് ഡോക്ടറോട് പറയുക.
“ലൈംഗിക ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നത് ലജ്ജയല്ല — ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാണ്.”.
