.
Dr.Santhosh Babu M R
Senior Medical Consultant. (Ortho/Neuro/ Rheumatology/Diabetes Rehabilitaion Specialist)
" ലജ്ജിക്കേണ്ട കാര്യമല്ല. മറച്ചുവയ്ക്കേണ്ട രോഗവുമല്ല. മറിച്ച്, ശരിയായ ചികിത്സയിലൂടെ മിക്ക ലൈംഗിക പ്രശ്നങ്ങൾക്കും പരിഹാരമുണ്ട്."
ചില ചോദ്യങ്ങൾ ...
ശരീരത്തിന് ആരോഗ്യവുമുണ്ട്... ജോലി നന്നായി നടക്കുന്നു... കുടുംബജീവിതവും സാധാരണപോലെ തന്നെ...
എന്നാൽ അടുത്തകാലത്തായി ലൈംഗിക താൽപര്യം കുറയുന്നുണ്ടോ?
പലപ്പോഴും ഉദ്ധാരണം (Erection) മുമ്പത്തെ പോലെ ലഭിക്കുന്നില്ലേ?
ലൈംഗിക ബന്ധത്തിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി തോന്നുന്നുണ്ടോ?
മിക്കവാറും
വളരെ വേഗം ശുക്ലസ്രാവം സംഭവിക്കുന്നുണ്ടോ?
"എന്താണ് പുരുഷന്മാരിലെ ലൈംഗിക പ്രവർത്തനക്കുറവ്?."
ഇതിൽ ഉൾപ്പെടുന്നത്:
ഇത് എത്രത്തോളം സാധാരണമാണ്?
 വളരെ സാധാരണമാണ്.
ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തിൽ നിരവധി പുരുഷന്മാർക്ക് ഇത്തരം പ്രശ്നങ്ങൾ അനുഭവപ്പെടാം.
എന്നാൽ പ്രായം കൂടുന്നത് മാത്രമല്ല കാരണം.
പ്രമേഹം, അമിതവണ്ണം, മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ജീവിതശൈലി എന്നിവയാണ് പ്രധാന കാരണങ്ങൾ.
പുരുഷന്മാരിലെ ലൈംഗിക പ്രവർത്തനക്കുറവ് (Erectile Dysfunction):കാരണങ്ങൾ.
1. ശാരീരിക കാരണങ്ങൾ.
- ഉയർന്ന രക്തസമ്മർദ്ദം.
- ഹൃദ്രോഗം.
- കൊളസ്ട്രോൾ വർദ്ധിക്കൽ.
- അമിതവണ്ണം.
- പുകവലി.
- മദ്യപാനം.
- ഹോർമോൺ കുറവ്. ടെസ്റ്റോസ്റ്റിറോൺ കുറവ്.
- തൈറോയ്ഡ് രോഗങ്ങൾ.
- വൃക്കരോഗം.
- കരൾ രോഗം.
- നാഡീരോഗങ്ങൾ.
- ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ.
പ്രത്യേകിച്ച് ദീർഘകാലമായി നിയന്ത്രണം കുറഞ്ഞ പ്രമേഹം ഉദ്ധാരണക്കുറവിനും മറ്റ് ലൈംഗിക പ്രശ്നങ്ങൾക്കും കാരണമാകാം.
2. മാനസിക കാരണങ്ങൾ..
ശാരീരിക കാരണങ്ങൾ മാത്രമല്ല പ്രശ്നങ്ങൾക്ക് പിന്നിൽ.
ഉദാഹരണത്തിന്:
- മാനസിക സമ്മർദ്ദം.
- ഉത്കണ്ഠ.
- വിഷാദരോഗം.
- ലൈംഗിക പ്രകടനത്തെക്കുറിച്ചുള്ള ഭയം.
- ദാമ്പത്യ പ്രശ്നങ്ങൾ.
- ആത്മവിശ്വാസക്കുറവ്.
- ജോലി സംബന്ധമായ സമ്മർദ്ദം.
പലപ്പോഴും ശാരീരികവും മാനസികവുമായ കാരണങ്ങൾ ഒരുമിച്ചായിരിക്കും.
3. ജീവിതശൈലി എത്രത്തോളം ബാധിക്കുന്നു?
ഇന്നത്തെ നമ്മുടെ ജീവിത രീതിയിൽ കാണുന്ന പല ശീലങ്ങളും ലൈംഗിക ആരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
പ്രധാനപ്പെട്ട ഘടകങ്ങൾ:
- വ്യായാമമില്ലായ്മ.
- അമിതവണ്ണം.
- ഉറക്കക്കുറവ്.
- അമിത മൊബൈൽ ഉപയോഗം.
- രാത്രി വൈകി ഉറങ്ങുക.
- പുകവലി.
- നിയന്ത്രണമില്ലാത്ത പ്രമേഹം.
- അശ്ലീല വീഡിയോകളുടെ അമിത ഉപയോഗം.
- അമിതമായ മാനസിക സമ്മർദ്ദം
ഇവയെല്ലാം ലൈംഗിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
4. പ്രായം കൂടുമ്പോൾ ഇത് സ്വാഭാവികമാണോ?
പ്രായം കൂടുന്നതുകൊണ്ട് മാത്രം ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകണം എന്നില്ല.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന പല പുരുഷന്മാർക്കും വാർദ്ധക്യത്തിലും നല്ല ലൈംഗിക ആരോഗ്യം നിലനിർത്താൻ സാധിക്കും.
എന്നാൽ പ്രായം കൂടുമ്പോൾ പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുന്നതിനാലാണ് പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
5. എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ വൈകരുത്.
- മൂന്ന് മാസത്തിലധികമായി തുടർച്ചയായി ഉദ്ധാരണ പ്രശ്നം ഉണ്ടാകുക.
- ലൈംഗിക താൽപര്യം ഗണ്യമായി കുറയുക.
- ആവർത്തിച്ച് വളരെ വേഗത്തിൽ ശുക്ലസ്രാവം സംഭവിക്കുക.
- ലൈംഗിക ബന്ധത്തിനിടെ വേദന.
- ലിംഗവളവ്.
- പ്രമേഹം ഉള്ളപ്പോൾ പുതിയതായി ലൈംഗിക പ്രശ്നം തുടങ്ങുക.
- ഹൃദ്രോഗത്തിന്റെ ചരിത്രം ഉള്ളപ്പോൾ ഉദ്ധാരണക്കുറവ് ഉണ്ടാകുക
ശ്രദ്ധിക്കുക: ചിലപ്പോൾ ഉദ്ധാരണക്കുറവ് ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണമായിരിക്കാം.
6. പരിശോധനകൾ എന്തൊക്കെയാണ്?
ഡോക്ടർ നിർദേശിക്കാവുന്ന പരിശോധനകൾ:
- രോഗചരിത്രം.
- മരുന്നുകളുടെ വിലയിരുത്തൽ.
- ശാരീരിക പരിശോധന.
- രക്തത്തിലെ പഞ്ചസാര.
- HbA1c.
- കൊളസ്ട്രോൾ.
- ടെസ്റ്റോസ്റ്റിറോൺ.
- തൈറോയ്ഡ് പരിശോധന.
- മറ്റ് പ്രത്യേക പരിശോധനകൾ
ചില രോഗികളിൽ കൂടുതൽ പ്രത്യേക പരിശോധനകളും ആവശ്യമായി വരാം.
ചികിത്സ എങ്ങനെ?
a. ജീവിതശൈലി മാറ്റങ്ങൾ:
- ദിവസവും വ്യായാമം.
- ശരീരഭാരം കുറയ്ക്കുക.
- പ്രമേഹം നിയന്ത്രിക്കുക.
- പുകവലി നിർത്തുക.
- മദ്യപാനം കുറയ്ക്കുക.
- നല്ല ഉറക്കം.
- മാനസിക സമ്മർദ്ദം കുറയ്ക്കുക.
- പങ്കാളിയുമായി തുറന്ന് സംസാരിക്കുക.
b. കൗൺസിലിംഗ്:
ഉത്കണ്ഠ, ഭയം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയുണ്ടെങ്കിൽ കൗൺസിലിംഗ് വളരെ സഹായകരമാണ്.
c. മരുന്നുകൾ:
രോഗത്തിന്റെ കാരണത്തെ ആശ്രയിച്ചാണ് ചികിത്സ.
- ഉദ്ധാരണക്കുറവിനുള്ള മരുന്നുകൾ.
- സമയ ദൈർഘ്യം കിട്ടാനുള്ള മരുന്നുകൾ.
- ഹോർമോൺ ചികിത്സ.
- ശുക്ലസ്രാവ പ്രശ്നങ്ങൾക്കുള്ള മരുന്നുകൾ.
- പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുടെ മികച്ച നിയന്ത്രണം
ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്.
d. വാക്വം ഉപകരണങ്ങൾ.
തിരഞ്ഞെടുത്ത ചില രോഗികളിൽ vacuum erection devices ഉപയോഗിച്ച് ഉദ്ധാരണം മെച്ചപ്പെടുത്താൻ കഴിയും. പക്ഷേ,
ഡോക്ടറുടെ നിർദേശപ്രകാരം ശരിയായ ഉപകരണം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
e. ഇൻജക്ഷൻ ചികിത്സ.
മരുന്നുകൾക്ക് മതിയായ ഫലം ലഭിക്കാത്ത ചില രോഗികളിൽ വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ പ്രത്യേക ഇൻജക്ഷൻ ചികിത്സ പരിഗണിക്കാം.
ഇത് സ്വയം ചെയ്യാൻ ശ്രമിക്കരുത്.
f. ശസ്ത്രക്രിയ.
മറ്റു ചികിത്സകൾ ഫലപ്രദമാകാത്ത ചിലരിൽ:
- Penile Implant.
- ലിംഗവളവിനുള്ള ശസ്ത്രക്രിയ.
പലർക്കും മികച്ച ഫലം ലഭിക്കുന്ന ചികിത്സാരീതികളാണിവ. എന്നാൽ ഇത്തരം ചികിത്സകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമാണ് നിർദ്ദേശിക്കുന്നത് .
g. ഭാര്യയുടെയോ പങ്കാളിയുടെയോ പിന്തുണ എത്ര പ്രധാനമാണ് ?
ലൈംഗിക പ്രശ്നങ്ങൾ ഒരാളുടെ മാത്രം പ്രശ്നമല്ല. അത് ദാമ്പത്യബന്ധത്തെയും ബാധിക്കാം.
അതുകൊണ്ട് തന്നെ പങ്കാളിയുടെ പിന്തുണ വളരെ പ്രധാനമാണ്.
- കുറ്റപ്പെടുത്തരുത്.
- പരിഹസിക്കരുത്.
- തുറന്ന് സംസാരിക്കുക.
- ഒരുമിച്ച് ഡോക്ടറെ കാണുക.
- മാനസിക അടുപ്പം വർദ്ധിപ്പിക്കുക.
ഇത് ഒരാളുടെ മാത്രം പ്രശ്നമല്ല, ദാമ്പത്യ ജീവിതത്തിന്റെ ഭാഗമാണ്.
ചില തെറ്റിദ്ധാരണകൾ.
ഇത് പ്രായമായവർക്കു മാത്രമുള്ള പ്രശ്നമാണ്.
തെറ്റ്. ഏത് പ്രായത്തിലും വരാം.
ഉദ്ധാരണക്കുറവ് എന്നാൽ പുരുഷത്വം നഷ്ടപ്പെട്ടു.
തെറ്റ്. ഇത് ചികിത്സിക്കാവുന്ന ആരോഗ്യപ്രശ്നമാണ്.
ആയുർവേദം അല്ലെങ്കിൽ ഓൺലൈൻ മരുന്നുകൾ മാത്രം മതിയാകും.
തെളിവില്ലാത്ത മരുന്നുകൾ അപകടകരമായേക്കാം.
ഇതിന് ചികിത്സയില്ല.
✅ മിക്ക കേസുകളിലും മികച്ച ചികിത്സ ലഭ്യമാണ്.
ഓർമ്മിക്കേണ്ട കാര്യങ്ങൾ:
✔ ലൈംഗിക പ്രശ്നങ്ങൾ സാധാരണമാണ്.
✔ ലജ്ജിക്കേണ്ട കാര്യമല്ല.
✔ പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം എന്നിവ പ്രധാന കാരണങ്ങളാണ്.
✔ ജീവിതശൈലി മാറ്റങ്ങൾ പലരിലും വലിയ മാറ്റം സൃഷ്ടിക്കും.
✔ ഡോക്ടറെ നേരത്തേ കാണുന്നതാണ് ഏറ്റവും നല്ല തീരുമാനം.
