.
Dr.Santhosh Babu M R
Senior Medical Consultant(PM&R) & Diabetologist.
Dr.Karuna M S
Consultant in Clinical Nutrition.
" ഡയബെറ്റിസിനു ചികിത്സയിലുള്ളവർ റംസാൻ നോമ്പ് നോക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നോമ്പു നോക്കുന്നവർ ഇതിനായി ഒരു മുൻകൂർ തയാറെടുപ്പ് നടത്തുന്നത് വളരെ നല്ലതാണ്. ഇൻസുലിൻ, ഗുളികകൾ, ഭക്ഷണം എന്നിവയിലെല്ലാം ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്(Ramadan and Diabetes advice)"
1. ഷുഗർ കൂടിയിരുന്നാൽ നോമ്പ് നോക്കാമോ?
ഷുഗർ നിയന്ത്രണം മോശമായ അവസ്ഥായിലാണെങ്കിൽ നോമ്പ് ഒഴിവാക്കുന്നതാണ് അഭികാമ്യം. ഷുഗർ കൂടിയിരിക്കുമ്പോൾ നോമ്പ് നോക്കിയാൽ രക്തത്തിൽ വിഷവസ്തുവായ അസറ്റോൺ (Acetone or Ketone bodies) ഉണ്ടാകും. ഇത് കീറ്റോ അസിഡോസിസ്(Diabetic Ketoacidosis) എന്ന അപകടാവസ്ഥയിലെത്താം. അബോധാവസ്ഥയും(Coma) ആശുപത്രിവാസവും ചിലപ്പോൾ മരണവും ഉണ്ടാകുന്ന ഗുരുതരാവസ്ഥായാണിത്. നോമ്പ് തുടങ്ങുന്നതിനു മുമ്പ് നല്ല ചികിത്സയിലൂടെ രക്തത്തിലെ ഗ്ലുക്കോസിൻറെ അളവ് നിയന്ത്രിച്ചാൽ ഈ കുഴപ്പം ഒഴിവാക്കാനാകും.
2. ഷുഗർ നിയന്ത്രണമുള്ളവർ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
ഫാസ്റ്റിംഗിൽ 80 മില്ലിഗ്രാമിനും 140 മില്ലിഗ്രാമിനും ഇടയ്ക്കും, പതിവ് മരുന്നുകൾ ഉപയോഗിക്കുമ്പോൾ ആഹാരത്തിനു ശേഷം 80 മില്ലിഗ്രാമിനും 180 മില്ലിഗ്രാമിനും ഇടയ്ക്കും കൂടുതൽ അവസരങ്ങളിലും രക്തത്തിലെ ഷുഗർ കാണുന്നതിനാണ് ഡയബെറ്റീസ് നിയന്ത്രണം എന്ന് പറയുന്നത്. HbA1c 7 നു അടുപ്പിച്ചു നിന്നാൽ നല്ലത്. ഷുഗർ നല്ല നിയന്ത്രണമുള്ളവർ ശ്രദ്ധിക്കേണ്ടത് ഷുഗർ പരിധി വിട്ടു താഴുന്ന അവസ്ഥ(Hypoglycemia) ഒഴിവാക്കാനാണ്. പ്രമേഹത്തിൻറെ ശക്തിയേറിയ മരുന്നുകൾ ഉപയോഗിക്കുന്നവർക്കാണ് ഇതിനു സാധ്യത കൂടുതൽ. ഇൻസുലിൻ (Insulin) കുത്തിവയ്‌പ്പുകൾ, സൾഫോണൈൽയൂറിയ (Sulfonylurea) ഗുളികകൾ എന്നിവയെല്ലാം ഇതിൽ പെടും. കൂടാതെ വൃക്കരോഗമുള്ളവരിലും, വായോജനങ്ങളിലും ഈ അപകടം കൂടുതലായി ഉണ്ടാകാം.
"രക്തത്തിലെ ഗ്ളൂക്കോസ് നില 70 മില്ലിഗ്രാമിൽ താഴെ എത്തുമ്പൊഴാണ് സാധാരണ ഹൈപ്പോഗ്ലൈസിമിയയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപെടുക. റംസാൻ നോമ്പ് നോക്കുന്ന പ്രമേഹക്കാരിൽ(Ramadan and diabetes) ഈ പ്രശ്നമുണ്ടാകാൻ സാധ്യത കൂടുതലാണ്."
എന്നിവയാകാം പ്രാരംഭ ലക്ഷണങ്ങൾ. വേണ്ട ചികിത്സ ഉടനെ ലഭ്യമായില്ലെങ്കിൽ അവസ്ഥ മോശമാകും.
എന്നിങ്ങനെ ഗുരുതരമായ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഹൃദയത്തിൻറെ താള വ്യത്യാസങ്ങളും(Cardiac Arrythmia) പക്ഷാഘാതവും ഉണ്ടാകാം. വേദനിച്ചാൽ പോലും ഉണരാത്ത രീതിയിലുള്ള അബോധാവസ്ഥയിലും (Hypoglycemic Coma), മരണത്തിൽ വരെയും കാര്യങ്ങളെത്തും.
"ഹൈപ്പോഗ്ലൈസീമിയ ഡയബെറ്റിസിന് ചികിത്സയിലുള്ളവർക്കാണ് സാധാരണ കാണുക. എന്നാൽ ഡയബെറ്റിസ് ഇല്ലാത്തവരിലും ഉണ്ടാകാം"
ഷുഗർ കുറഞ്ഞാൽ വീഴുക അസ്ഥി ഒടിയുക, റോഡപകടങ്ങൾ എന്നിവ ഉണ്ടാകാം. വയോജനങ്ങളിൽ അപകടങ്ങളും ഓർമ്മക്കുറവും ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ആവർത്തിച്ചുണ്ടാകുന്ന ഹൈപ്പോഗ്ലൈസിമിയ (HYPOGLYCEMIA OR LOW BLOOD SUGAR) മേധാക്ഷയം വരെ ആയി മാറാം.
3. ഷുഗർ താഴുന്നത് എങ്ങനെ അറിയാം? എന്താണ് ഉടനെ ചെയ്യേണ്ടത്? ?
ഒരു ഗ്ലുക്കോമീറ്റർ കൊണ്ട് രക്തത്തിലെ ഗ്ളൂക്കോസ് നോക്കുക എന്നുള്ളതാണ് പ്രധാനം. പ്രമേഹത്തിനു(Diabetes) ചികിത്സയിലുള്ളവർ ഗ്ലുക്കോമീറ്റർ വീട്ടിൽ കരുതണം. ഷുഗർ താഴാനുള്ള സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കണം. മേൽപറഞ്ഞ ലക്ഷണങ്ങളോ സംശയമോ ഉണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണം. ഇപ്പോൾ ലഭ്യമായ ഗ്ളൂക്കോമീറ്ററുകളിൽ ലോ ഹൈ അലാറം ഉണ്ട്.
എന്നാൽ
ഗ്ളൂക്കോമീറ്ററോ ടെസ്റ്റ് ചെയ്യാൻ മറ്റു സൗകര്യങ്ങളോ ലഭ്യമല്ലെങ്കിൽ മേൽ സൂചനയിലെ ലക്ഷണങ്ങൾ വച്ച് ചികിത്സ നൽകണം.
Glucometer testing during ramadan and diabetes
ഒരു ഗ്ളൂക്കോമീറ്റർ ഉപേയാഗിച്ച് ഷുഗറിൻറെ ഏറ്റക്കുറച്ചിലുകൾ ഇടയ്ക്കിടെ നോക്കുകയാണ് കൂടുതൽ സുരക്ഷിതം. ഷുഗർ പരിധിവിട്ട് താഴുന്ന സൂചന(<80mg) കണ്ടാൽ ഉടനെ ഭക്ഷണമോ, പഞ്ചസാരയോ, മിഠായിയൊ, ഗ്ളൂക്കോസോ കഴിച്ച് അന്നത്തെ നോമ്പ് അവസാനിപ്പിക്കണം.
4. ഈ അപകടം (low sugar)എങ്ങനെ ഒഴിവാക്കും?
സുഹൂർ സമയത്ത് പെട്ടെന്ന് ദഹിക്കാത്ത അന്നജം(Carbohydrates) അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഈ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യത കുറയ്ക്കും. ചപ്പാത്തി, ബ്രൗൺ ബ്രെഡ്, ബട്ടർ, ചീസ്, ബസുമതി ചോർ, പിസ്താ, മധുര കിഴങ്ങ്, ക്വിനോന, റാഗി, ഏത്തപ്പഴം, പയറു-പരിപ്പുവർഗം എല്ലാം ഇതിൽ പെടും. ഇലക്കറികൾ, പച്ചക്കറികൾ, സാലഡ്ഡുകൾ എന്നിവയും ധാരാളം ഉൾപ്പെടുത്താം.
5. നോമ്പ് നോക്കുമ്പോൾ ഡയബെറ്റിസിൻറെ പതിവ് മരുന്നുകളിൽ എന്തെങ്കിലും മാറ്റം വരുത്തണോ?
രാവിലെ ഉപയോഗിച്ചിരുന്ന ഉയർന്ന ഡോസിലെ ഇൻസുലിനും, ശക്തിയുള്ള ഗുളികകളും ഇഫ്താർ സമയത്തിന് തൊട്ടു മുമ്പ് എടുക്കുകയാണ് ഉചിതവും, സുരക്ഷിതവും. ഇതിനായി നോമ്പുകാലം തുടങ്ങുന്നതിനു മുന്നോടിയായി തന്നെ ഡോക്ടറെ കാണണം.
6. ഷുഗർ അപകടകരമായി താഴാത്ത മരുന്നുകളില്ലേ?
ഷുഗർ നില പരിധിവിട്ട് അപകടകരമായി താഴാൻ സാധ്യത കുറവുള്ള ഗുളികകളും, കൂടുതൽ സുരക്ഷിതമായ അനലോഗ് ഇൻസുലിനുകളും(Analogue Insulins) ഇപ്പോൾ ലഭ്യമാണ്. വില അല്പം കൂടും. എന്നാലും നോമ്പുകാലത്ത് ഇവ താരതമ്യേന കൂടുതൽ സുരക്ഷിതമാണ്.
7. നോമ്പ് കാലത്ത് വിശപ്പ് കുറയാൻ എന്തൊക്കെയാണ് മാർഗ്ഗങ്ങൾ ?
പ്രോട്ടീനുകൾ ഇൻസുലിൻ ഉത്പാദനത്തിന് ആവശ്യമായ പോഷണങ്ങളാണ്. മാത്രമല്ല സാവധാനം ദഹിക്കുന്നവ ആയതിനാൽ വിശപ്പ് കുറഞ്ഞിരിക്കും. മാംസം, മുട്ട, മൽസ്യം, പയറുകൾ, പരിപ്പുകൾ, പാൽ, തൈര് എന്നിവയിലെല്ലാം ധാരളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ബട്ടറായോ, ചീസായോ അൽപ്പം കൊഴുപ്പും കൂടെ ഉൾപ്പെടുത്തിയാൽ ദഹനം കൂടുതൽ താമസിപ്പിക്കാം.
8. നോമ്പ് കാലത്ത് ഒഴിവാക്കേണ്ട ആഹാരങ്ങൾ ഏതൊക്കെയാണ്?
പഴച്ചാറുകൾക്കും, റെഡിമെയ്‌ഡ് ജ്യൂസുകൾക്കും പകരം മുഴുവനായ പഴങ്ങൾ കഷണങ്ങളാക്കി ഉപയോഗിക്കുന്നതാണ് നല്ലത്. വറുത്തതും, പൊരിച്ചതും, ഫാസ്റ്റ് ഫുഡ്ഡും, ജംഗ് ഫുഡ്ഡും ഒഴിവാക്കുക. പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. മൈദ, ബേക്കറി സാധനങ്ങൾ, മധുര പലഹാരങ്ങൾ എന്നിവയും ഒഴിവാക്കുന്നത് നല്ലത്.
9. ദാഹത്തിന് എന്താണ് കുടിക്കേണ്ടത്?
നിർജ്ജലീകരണം ഒഴിവാക്കാൻ ജ്യൂസുകളേക്കാൾ ശുദ്ധജലമാണ് നല്ലത്. പകൽ വെള്ളം കുടിക്കാത്തതിനാൽ ഇഫ്താർ മുതൽ ഫജർ/സുഹുർ വരെ ധാരാളം വെള്ളം കുടിക്കണം. കുറഞ്ഞത് ആറു ഗ്ളാസ്സെങ്കിലും.
10. ഇപ്പോഴത്തെ ഇഫ്ത്താർ വിരുന്നുകൾ കുറിച്ച്?
നോമ്പ് വീടുമ്പോൾ അമിത ഭക്ഷണം കഴിക്കുന്നത് (Feasting following fasting) ആരോഗ്യത്തിന് നല്ലതല്ല.
മറ്റൊരു പുണ്യമാസവും, മാധുരനോമ്പും ആശംസിക്കട്ടെ. നിങ്ങളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും താഴത്തെ കോളത്തിൽ എഴുതാൻ മറക്കേണ്ട!
Well explained all usual questions.
Useful information’s..well explained sir
All questions are well explained sir….
നോമ്പ് എടുക്കുന്നവർക്ക് വളരെ വിശദമായി തന്നെ, രോഗികളും അല്ലാത്തവരുമായവർ വൈദ്യ ശാസ്ത്രപരമായി നോമ്പിനെ എങ്ങനെ സമീപിക്കാമെന്ന ഡോക്ടറുടെ വിശദമായ 10 നിർദ്ദേശങ്ങൾ വളരെ ഫലപ്രദവും അഭിനന്ദനീയവുമാണ്.
ഡയബെറ്റിസ് ഉള്ളവരെ നോമ്പ് സുരക്ഷിതമായി നോക്കുവാൻ സഹായിക്കാനാണ് ഈ ബ്ലോഗ്. ബാദുഷാക്കയുടെ അഭിപ്രായത്തെ വിലയേറിയതായി കാണുന്നു. Typically, fasting Muslims rise before dawn to eat a light meal called suhoor: https://dictionary.cambridge.org/dictionary/english/suhoor
ഒരു ചെറിയ തെറ്റ് ചൂണ്ടി കാണിക്കട്ടെ. ഇഫ്ത്താർ മുതൽ സുഹർ എന്നെഴുതി കണ്ടു.
ഇഫ്ത്താർ മുതൽ ഫജർ എന്നാക്കുക. (പ്രഭാതം)
Thanks for the suggestion. Shall contact you for more information.Typically, fasting Muslims rise before dawn to eat a light meal called suhoor:https://dictionary.cambridge.org/dictionary/english/suhoor
ഡയബെറ്റിസ് ഉള്ളവരെ സുരക്ഷിതമായി നോമ്പ് നോക്കുവാൻ സഹായിക്കാനാണ് ഈ ബ്ലോഗ്. ബാദുഷാക്കയുടെ അഭിപ്രായത്തെ വിലയേറിയതായി കാണുന്നു
Typically, fasting Muslims rise before dawn to eat a light meal called suhoor: https://dictionary.cambridge.org/dictionary/english/suhoor
Very useful information sir
Very Informative sir
Useful information sir and explained verywell 😊👍..
Thanks doctor ,
To give us well explained
informations, especially for our
Muslim brothers.
Congratulations.