Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
തൊലി വെളുക്കാൻ ഗ്ലൂട്ടാത്തയോൺ | Glutathione for Skin Whitening.

തൊലി വെളുക്കാൻ ഗ്ലൂട്ടാത്തയോൺ | Glutathione for Skin Whitening

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

" വില കൂടുതലെങ്കിലും ഗ്ലൂട്ടാത്തയോൺ(Glutathione) ഗുളികകൾക്കും, ക്രീമുകൾക്കും ഇഞ്ചക്ഷനും വരെ മികച്ച സ്വീകാര്യതയാണ് ഇപ്പോൾ കിട്ടുന്നത്. എന്താണിതിനു കാരണം? സത്യമെന്ത്? ഇതിൻറെ ശാസ്ത്രീയ വശമാണ് ഇവിടെ പരിശോധിക്കുന്നത് ".

1. Glutathione as skin whitening agent in cosmetic market.(എന്തുകൊണ്ട് ഗ്ലൂട്ടാത്തയോൺ?)

        നിത്യ ജീവിതത്തിൽ തൊലിയുടെ നിറത്തിൻറെ പ്രാധാന്യം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യങ്ങളിൽ. മുഖവും തൊലിയും വെളുക്കാനും(Fairness or whitening), 'തിളങ്ങാനും'(Brightness) എന്തും ചെയ്യുന്ന അവസ്ഥ. എത്ര പണം മുടക്കാനും തയാർ! അതുകൊണ്ടു തന്നെ സൗന്ദര്യ വർദ്ധക വസ്തുക്കളിൽ(Cosmetics) ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത് തൊലി വെളുക്കാനുള്ള ഉൽപ്പന്നങ്ങളാണ്. പരസ്യങ്ങങ്ങൾ മിക്കതും ഇപ്പോൾ ആ വഴിക്കാണ്.
glutathione for skin whitening

        ഈ രംഗത്തെ ഏറ്റവും പുതിയ അതിഥിയാണ് ഗ്ലൂട്ടാത്തയോൺ (GLUTATHIONE). ഒരു വൻ വിസ്‌ഫോടനമായാണ് കമ്പോളത്തിലേക്കുള്ള ഗ്ലൂട്ടാത്തയോണിൻറെ വരവ്. വലിയ പ്രചരണമാണ് ഗ്ലൂട്ടാത്തയോണിന് കിട്ടിക്കൊണ്ടിരിക്കുന്നത്. വില കൂടുതലെങ്ങിലും ഗ്ലൂട്ടാത്തയോൺ ഗുളികകൾക്കും, ക്രീമുകൾക്കും, ഇഞ്ചക്ഷനും വരെ മികച്ച സ്വീകാര്യതയാണ് ഇപ്പോൾ കാണുന്നത്. ഇതിൻറെ ശാസ്ത്രീയ വശമാണ് ഇവിടെ പരിശോധിക്കുന്നത്.

2. എന്താണ് ഗ്ലൂട്ടാത്തയോൺ? | What is glutathione?

"നമ്മുടെ ശരീരത്തിൽ തന്നെയുള്ള ശക്തിയേറിയ ഒരു ആൻറ്റി ഓക്സിഡൻറ്റാണ് ഗ്ലൂട്ടാത്തയോൺ. സസ്യങ്ങളും മനുഷ്യരും മൃഗങ്ങളും ഇത് സ്വയം ഉൽപാദിപ്പിക്കുന്നുണ്ട്."

glutathione for skin whitening

        നമ്മുടെ ചുറ്റുപാടുകളിലുള്ള പലതും, സൂര്യ രശ്മികളിലുള്ള അൾട്രാവയലെറ് രശ്മികൾവരെ ജീവകോശങ്ങൾക്ക് കേടു വരുത്താം. ജീവകോശങ്ങളെ സംരക്ഷിക്കുകയാണ് ആൻറ്റി ഓക്സിഡൻറ്റുകളുടെ ജോലി. നമ്മുടെ ശരീരത്തിൽ തന്നെയുള്ള ശക്തിയേറിയ ഒരു ആൻറ്റി ഓക്സിഡൻറ്റാണ് ഗ്ലൂട്ടാത്തയോൺ. സസ്യങ്ങളും മനുഷ്യരും മൃഗങ്ങളും സ്വയം ഗ്ലൂട്ടാത്തയോൺ ഉൽപാദിപ്പിക്കുന്നുണ്ട്. കോശങ്ങളിലാണ് ഇത് നടക്കുന്നത്. ഏക കോശ ജീവികളായ ബാക്റ്റീരിയ, ഫംഗസ്, ആൽഗെ എന്നിവയെല്ലാം ഇതിൽ പെടും. ഗ്ലുട്ടാമിൻ, അലാനിൻ, സിസ്റ്റീൻ എന്നീ അമിനോ ആസിഡുകളുടെ ഒരു സങ്കരമാണ് ഗ്ലൂട്ടാത്തയോൺ.

3. ഗ്ലൂട്ടാത്തയോൺ എങ്ങനെ തൊലി വെളുപ്പിക്കും?(How does glutathione act in skin whitening)?

             തൊലി കറുക്കുന്നതിൽ ജനിതക-വർഗ വ്യത്യാസം കഴിഞ്ഞാൽ, ഏറ്റവും സ്വാധീനം ചെലുത്തുന്നത് UV രശ്മികളാണ്. തൊലിക്ക് ഇരുണ്ട നിറം നൽകുന്ന മെലാനിൻ(Melanin) എന്ന നിറവസ്തു ഉണ്ടാകുന്നത് വർധിപ്പിക്കാൻ UV രശ്മികൾക്ക് കഴിയും. തൊലിപ്പുറമേയുള്ള കോശങ്ങളിൽ അകാല വാർദ്ധക്യം(Photoaging) ഉണ്ടാക്കാനും UV രശ്മികൾക്ക് കഴിയും. അമിതമായും, തുടർച്ചയായും, കൂടുതൽ നേരവും സൂര്യ രശ്മിയേൽക്കുന്നത് തൊലിയിൽ ഗ്ലൂട്ടാത്തയോൺ കുറയാൻ കാരണമാകും. തൊലി കറുക്കുന്ന മെലാനിൻ പിഗ്മെൻറ് കൂടാനും ഇത് ഇടയാക്കാം.

glutathione in skin whitening

             ശരീരത്തിലെ ഗ്ലൂട്ടാത്തയോൺ അളവ് മറ്റു പല കാര്യങ്ങൾ കൊണ്ടും കുറയാം. പോഷകാഹാര കുറവ്, പ്രമേഹമടക്കം ചില രോഗാവസ്ഥകൾ, പ്രായം കൂടുക(Aging), ജീവിത സമ്മർദ്ദങ്ങൾ (Stress or Tension)എല്ലാം ഇതിൽപെടും. ഗ്ലൂട്ടാത്തയോൺ കുറവ് ഇത്തരം കോശങ്ങളുടെ വേഗത്തിലുള്ള കേടിനും, നാശത്തിനും വഴി വയ്ക്കാം. ക്യാൻസറിന് വരെ ഇത് കാരണമാകാം എന്ന് ഗവേഷണങ്ങൾ സൂചന നൽകുന്നു.

             ഗ്ലുട്ടാതയോണിൻറെ അളവ് കുറയുന്നത് തടയുകയോ, കുറവ് പരിഹരിക്കുകയോ ചെയ്താൽ തൊലി കറുക്കുന്നത് കുറയ്ക്കാം. മെലാനിൻ ഉണ്ടാകുന്നതു ഗ്ലുട്ടാത്തയോൺ തടയുന്നതു കൊണ്ടാണ് ഇത് സാദ്ധ്യമാവുന്നത്. പ്രായം കൊണ്ടും, സൂര്യരശ്മി കൊണ്ടും മറ്റും ഉണ്ടാകുന്ന തൊലിയുടെ കേടുപാടുകളും, പ്രായക്കൂടുതലും(Photo-aging) കുറയ്ക്കാനും, ഒരു പരിധി വരെ തടയാനും ഇങ്ങനെ സാധിക്കും എന്ന് വാദങ്ങളുണ്ട്. എന്നാൽ ഗുളിക രൂപത്തിലും മറ്റും നൽകുന്ന ഗ്ലുട്ടാത്തയോൺ ഇതിനു വേണ്ടുന്ന അളവിൽ ശരീരത്തിൽ എത്തും എന്നതിന് വ്യക്തമായ തെളിവില്ല. മറ്റു ചില രോഗങ്ങൾക്കായി ഉയർന്ന ഡോസിൽ ഗ്ലുട്ടാത്തയോൺ നൽകിയവരുടെ തൊലിയുടെ നിറം വെളുക്കുന്നത് ഡോക്ടർമാരുടെ ശ്രദ്ധയിൽ പെട്ടു. ഈ സാഹചര്യത്തിലാണ് തൊലി വെളുക്കാൻ ഗ്ലുട്ടാത്തയോൺ നൽകാം എന്ന ആശയം വന്നത്. വളരെ പെട്ടെന്ന് തന്നെ ഇത് ഒരു ബിസിനസ് ആയി മാറുകയായിരുന്നു.

glutathione-vit-c-serum

4. ഗ്ലൂട്ടാത്തയോണിൻറെ ഗുണങ്ങൾ.(Effect of glutathione).

  • ശരീരത്തിലെ ഓക്സികരണം(Oxidation) കുറയ്ക്കുന്നു. ഇത് വഴി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
  • തൊലി കറുക്കുന്നത് ഒരു പരിധിവരെ തടയുന്നു.
glutathione for skin whitening
  • പാർക്കിൻസ്ൺ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നു.
  • കീമോതെറാപ്പിയുടെ പാർശ്വഫലങ്ങൾ കുറയ്ക്ക്ന്നു.
  • ഡയബെറ്റിസ്‌ നിയന്ത്രിക്കാൻ സഹായിക്കുന്നു.

5. മറുവശം:

hypothyroidism important

"ഗ്ലൂട്ടാത്തയോണിൻറെ ഗുണഫലങ്ങളെ പറ്റി ധാരാളം അവകാശവാദങ്ങൾ ഉണ്ട്. എന്നാൽ അതൊന്നും വൈദ്യശാസ്ത്ര ലോകം ഇതുവരെ നല്ല ഗവേഷണങ്ങൾ വഴി പൂർണ്ണമായി അംഗീകരിച്ചിട്ടില്ല."

6. ഗ്ലൂട്ടാത്തയോൺ അടങ്ങിയ ആഹാരങ്ങൾ.(Glutathione containing foods).

  • പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ.
  • അണ്ടിപ്പരിപ്പുകൾ(Nuts).
glutathione fruits and vegetables
  • ടൊമാറ്റോ, ബ്രോക്കോളി.
  • കോളിഫ്ലവർ, അവക്കാഡോ, ഓറഞ്ച്.
  • വാൾനട്ട്സ്, വേയ് പ്രോട്ടീൻ(Whey protein).
  • ബീഫ്, കോഴി ഇറച്ചി.
  • മൽസ്യം, മുട്ട.

7. ഗ്ലൂട്ടാത്തയോൺ എങ്ങനെ ഉപയോഗിക്കണം?(How to use glutathione?)

  
          ഗ്ലൂട്ടാത്തയോൺ പല രൂപങ്ങളിൽ ഉണ്ട്. പുറമേ പുരട്ടാനുള്ള ക്രീമായും, സീറമായും(Serum), ഉള്ളിൽ കഴിക്കാൻ ഗുളികയായും, പോഷക പൊടിയായും കിട്ടും. ഇഞ്ചക്ഷനും വിറ്റാമിൻ C കലർന്ന ക്രീമുകളും ഇപ്പോൾ ലഭ്യമാണ്. ചികിത്സാ രംഗത്തെ ഉപയോഗം ഇപ്പോൾ പൊതുവേ കുറവാണ്. എന്നാൽ കോസ്‌മെറ്റിക് മാർക്കെറ്റിൽ നല്ല വില്പന നടക്കുന്നുണ്ട്. ഓൺലൈനായും ഗ്ലൂട്ടാത്തയോൺ വാങ്ങാം.  

glutathione-min

"ഓൺലൈനിലും മറ്റും വലിയ വിലക്ക് കിട്ടുന്ന ഗ്ലൂട്ടാത്തയോൺ അടങ്ങിയത് എന്ന് അവകാശപ്പെടുന്ന ധാരാളം ബ്രാൻഡുകൾ ഉണ്ട്. പക്ഷേ ഒരു ഉൽപ്പന്നത്തിൻറെയും ഗുണനിലവാരം ഉറപ്പിച്ചിട്ടില്ല എന്നറിയണം."

  
          ഗുളികകളുടെ ആഗീരണം കുറവാണ് എന്ന് കണ്ടതിനാലാണ് ഇൻജെക്ഷൻ രംഗപ്രവേശം ചെയ്‌തത്‌. ഞരമ്പിൽ എടുക്കുന്ന കുത്തിവെയ്പ്പായും(Intravenous), തൊലിക്കടിയിൽ നേരിട്ടുള്ള കുത്തിവെയ്പ്പായും(Mesotherapy) ആണ് നൽകാറ്. ആഴ്ചയിൽ രണ്ടു തവണ വരെ ഇൻജെക്ഷൻ നൽകാറുണ്ട്. എന്നാൽ ഇഞ്ചക്ഷനുകളുടെ ദീർഘകാല സുരക്ഷിതത്വവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.  

glutathione injection-min

  
          ശ്രദ്ധേയമായ മാറ്റം നിറത്തിനു വരണമെങ്കിൽ കൂടുതൽ കാലം ഗ്ലൂട്ടാത്തയോൺ മരുന്ന് കഴിക്കണം. ഇരുനിറമുള്ളവർക്ക് 3 മുതൽ 6മാസം വരെയും, ഇരുണ്ടനിറമുള്ളവർക്ക് കുറഞ്ഞത് ഒരു വർഷവും ചികിത്സ തുടരണം. വൈറ്റമിൻ സി യും കൂടി കഴിക്കുമ്പോഴാണ് കൂടുതൽ ഗുണം കാണുക. 20മുതൽ 40വരെ മില്ലിഗ്രാം ഗ്ലൂട്ടാത്തയോൺ ഓരോ കിലോഗ്രാം ശരീര ഭാരത്തിനും വേണം. ഒന്നോ രണ്ടോ നേരമായി കഴിക്കാം. ആഹാരം കഴിച്ചു രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞു ഗുളിക കഴിക്കുന്നതാവും നല്ലത്. ഗ്ലൂട്ടാത്തയോൺ ക്രീമുകളും, SPF കൂടിയ സൺ സ്‌ക്രീനുകളും(Sun screens) കൂടെ ഉപയോഗിക്കാം.  

8.ഗ്ലൂട്ടാത്തയോണിൻറെ പാർശ്വഫലങ്ങൾ. (Side effects of glutathione.)

  
          വിപരീത പാർശ്വഫലങ്ങൾ ഗ്ലൂട്ടാത്തയോണിന് ഇല്ല എന്ന് തന്നെ പറയാം. ഒരു പാർശ്വഫലം തൊലി വെളുക്കുക എന്നുള്ളതാണ്. എന്നാൽ ഇഞ്ചക്ഷനുകളുടെ ദീർഘകാല സുരക്ഷിതത്വത്തിൻറെ കാര്യത്തിൽ വ്യക്തത ഇല്ല. എന്നാൽ ഗുണഫലങ്ങൾ പലരിലും വ്യത്യാസമുണ്ടാകും. ഉപയോഗം നിർത്തിയാൽ കിട്ടിയ പ്രയോജനം കുറയും. സൂര്യപ്രകാശമോ UV രശ്മികളോ ഏൽക്കുന്നവരിൽ ഗുണഫലം കുറവായിരിക്കും.  

glutathione for skin whitening

9. വാൽക്കഷണം:

  
         ഇന്ത്യാക്കാരെ പോലെ തൊലിയുടെ നിറം കറുത്തും മങ്ങിയും കാണുന്ന ആളുകളിലാണ് വെളുക്കാനുള്ള ആഗ്രഹം കൂടുതൽ. മറിച്ച് വെളുത്ത വർഗ്ഗക്കാർ നിറം മങ്ങാൻ ഉള്ള ശ്രമങ്ങളാണ്(Skin Tanning) നടത്തുന്നത് എന്നുള്ളത് ഒരു വിരോധാഭാസമാണ്. തൊലിയും മുഖവും അൽപം ഇരുണ്ടിരിക്കുന്നതു ഒരു ന്യൂനതയായിട്ടാണ് നമ്മൾ പലരും കാണുന്നത്. വിവാഹ കമ്പോളവും ചടങ്ങുകളും ശ്രദ്ധിച്ചാൽ ഇത് കൂടുതൽ മനസ്സിലാകും. ബ്യൂട്ടി ക്യാമറകളുടെ പ്രധാന പ്രവർത്തനവും വെളുപ്പിച്ചു കാണിക്കുക എന്നതാണ്. ഈ മാനസികാവസ്ഥ കൊണ്ട് തന്നെ തൊലി വെളുക്കും 'തിളങ്ങും' എന്നൊക്കെ പറഞ്ഞു പെരുപ്പിച്ചു പരസ്യം ചെയ്തു വിറ്റഴിയുന്ന ധാരാളം ഉൽപന്നങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഇതിൽ മിക്ക കമ്പനികളും കോടികൾ ലാഭമുണ്ടാക്കുന്നുണ്ട് എന്നത് അപ്രിയ സത്യം.  

hypothyroidism treatmentr apollo sugar clinics

    27 thoughts on “തൊലി വെളുക്കാൻ ഗ്ലൂട്ടാത്തയോൺ | Glutathione for Skin Whitening.

    1. Nice article about Glutathione. Fairness is the fair thing in life is a vestige of British colonial era which doesn’t have any scientific value. Health of the internal organs is the vital aspect.

      1. Your feedback and appreciation are highly respected Professor Dr. Santhosh Raghavan! As you rightly pointed out, people are more interested in external appearance than internal health. It is an unpleasant truth. Even if the doctor doesn’t prescribe, they will get products like glutathione from the alternative market. We must propagate evidence-based medicine. Search results in Malayalam quality blogs about health are surprisingly low. Still, #glutathione for skin whitening is a relevant topic of public interest. Our sincere thanks for spending your very valuable time reading this blog and positively responding.

    2. Very vital information which is nicely explained. Thank you for valuable scientific information like this.

      1. Excellent and encouraging opinion Mr. Suresh Chandra Das. Skin whitening especially faces whitening is a widely searched topic. But available information has a commercial inclination. So scientific temperament does matter. People are too conscious about skin and hair color. So better to provide the truth about cosmetics. Please go through other blogs on the same website. Also please suggest your preferred topics for our future blogs.

      1. Thank you Dr. Sruthy. Your feedback opinion is very valuable for us. Cosmetic rehabilitation is still anybody’s land. Medical Rehabilitation professionals like you should focus more on this domain. God bless you.

    3. Happy to hear in such detail about glutathione. Looking forward for an appointment with you this week. Thank you.

      1. Thank you Engr Rakesh T S for your feedback. Kindly contact us by using the ‘call to action button’ on the left side of the blog for a consultation appointment. Also, you can contact us through the WhatsApp icon on the right side of this blog. We arrange high-quality products at a reasonable cost even though we don’t have any business motives as you know. You may also contact me personally for any clarifications at mob no 98646088468 or santhoshbabudr@gmail.com.

    4. This product will succeed as long as the black people wishes to be white and the persons behind it will also be millionaires. The customer only cheated. Eg : Fair & lovely.

      1. Important observation Mr. Sreedharan A N. Thanks for finding time to read the blog and making a bold comment. It’s true in the current Indian market! Especially the cosmetic market! The inferior complex of Indians about their ethnic skin colour is unfortunate. Now they are after hair colors. The film industry, Advertisements, Beaty parlor industry all play roles in it. Glutathione is a molecule of interest than a commercial product alone. A careful user may get benefits even though it could be mild. But discontinuation of use and continuous exposure to sun compromises whatever benefit it provides, But quality does matter.

      1. Thank You Mr. Rupesh for your nice feedback. Please wait for more informative health blogs in Malayalam from our website. Also don’t forget to go through our blogs on back pain, psoriatic arthritis, anger management, etc.

      1. Skin whitening, face whitening, fairness creams etc are very common searches of common people now. The blog is intended to explain in a simple malayalam langauage about the science behind the story of glutathione and skin whitening. Thank you mm for the valuable feedback.

    5. Very interesting and informative article Sir…. People are running behind short cuts for beauty and appearance… It’s high time we stress more on healthy lifestyle including balanced diet and exercise to stay healthy and beautiful….

    6. Good commentary Dr Santhosh. Useful for the general public and the health professionals alike. Expect similar well structured scientific – medical and non medical – from my younger colleague.

      1. Thank you Professor T K Vasudevan sir for your valuable openion and appreciations. Your ecouragement is very important to us sir. As you rightly pointed out, the very aim of publishing these blogs in our site is to generate public health awareness. As you may have noticed, truthful public health blogs are scarce in malayalam. Hope you will find time to visit our youtube channel :https://youtu.be/svuc728pVno

    7. The article on Glutathione is an excellent write up Sir…
      Well explained in most simple way…
      Thank you for publishing the topic…

      1. Openions and feedbacks like that of yours keep the ball rolling! Thank you Mr Vibin! Skin whitening is almost an industry now. There are several agents in the cosmetic faireness section. But glutathione seems promising. But quality does matter. We have done a market research and selected few quality glutathione products. Getting a better fairer complexion is not an easy game. Make over is only temporary. But skin whitening agents could provide some benefit to a careful user.

    8. Highly informative and valuable information on skin whitening. Well explained. Expecting more and more valuable informations on various scientific aspects. Thank you sir.

      1. Thank you Sharlin for visiting our blogs. While you are purchasing glutathione tab please take into consideration following facts. Quality is the key. Several brands available in the market doesn’t enure quality. So absorption and bioavailablity vary and could be low. If you are interested in good quality glutathione tabs, please contact me over my whatsapp number (9846088468). I can arrange it at a reasonably low cost lesser than MRP. Please see the image of Reelight ultima in the blog.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now