"I can teach you, how you can cure yourself" is the slogan to treat shoulder pain.
Dr.Santhosh Babu M R
കൈ ഉയർത്താനും തിരിക്കാനും സാധിക്കാതെ തോൾ സന്ധിയുടെ വഴക്കം നഷ്ടപ്പെട്ട് ഉറച്ചു പോകുന്നതിനെയാണ് ഫ്റോസൺ ഷോൾഡർ അഥവാ അപബാഹുകം എന്നു പറയുന്നത്. Periarthritis, Adhesive capsulitis എന്നെല്ലാം ഈ അവസ്‌തയെ വിളിക്കാറുണ്ട്. തുടക്കത്തിൽ വേദനയുണ്ടാകുമെങ്കിലും(SHOULDER PAIN) സന്ധിയുടെ ചലനശേഷി നഷ്ടപ്പെടുന്നതോടെ വേദന കുറയും.കഴുത്തിൽ നിന്നും കൈയ്യിലേക്ക് വേദന തോന്നിക്കാം.
പ്രമേഹമുള്ളവർ, പ്രമേഹം വരാൻ സാധ്യതയുള്ളവർ, ഹൃദ്രോഗികൾ, മനോവിഷമമനുഭവിക്കുന്നവർ, വിധവകൾ, എപ്പിലെപ്സി ഉള്ളവർ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ കാണപ്പെടുക. പരിക്കിനു ശേഷം തോളിനു കൂടുതൽ വിശ്രമം നൽകിയാലും ഈ അവസ്ഥയിൽ എത്താം. നിസ്സാര പരിക്കിന് ശേഷവും തോൾ വേദന മാറാത്തതിന്റെ പ്രധാന കാരണം ഇതാണ്. മറ്റു സന്ധിവേദന രോഗമുള്ളവരിൽ തോള് വേദനയും കൂടുതലായി കാണാം.
മിക്ക ജോലികളും ചെയ്യാൻ വേദനയും പ്രയാസവും അനുഭവപ്പെടും.ചിലാർക്ക് രാത്രിയിൽ വേദന ഉറക്കത്തിനെ ബാധിക്കത്തക്ക രീതിയിൽ കൂടുതലായിരിക്കും. കൈ ഉയർത്താനും പിന്നോക്കം തിരിക്കാനും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകാം. സ്ത്രീകൾക്ക് ബ്ലൗസും ബ്രാസിയറും ഇടാനും മുടി കെട്ടാനും പ്രയാസമായതിനാൽ അവർ നേരത്തേ ചികിത്സക്കെത്തും.
ചിലവേറിയ പരിശോധനകളോ വില കൂടിയ മരുന്നുകളോ ഓപ്പറേഷനോ ഈ അസുഖം മാറാൻ ആവശ്യമില്ല.സാധാരണ വേദന ഗുളികകളും ലേപനങ്ങളും പ്രയോജനം ചെയ്യില്ല.തുടക്കത്തിൽ വേദനകൂടുന്നതായി തോന്നാമെങ്കിലും ഭൂരിഭാഗം പേരിലും ചികിത്സാവ്യായമങ്ങൾ കൊണ്ട് പൂർണ്ണമായി അസുഖം മാറും.ULTRASOUND THERAPY, TENS, IFT, INFRARED എന്നീ ഫിസിയോതെറാപ്പി സങ്കേതങ്ങളും ചികിത്സക്കായി ഉപയോഗിക്കാം.തോളിനും കൈക്കും വിശ്രമം കൊടുക്കകയോ സ്ലിങ്ഗുകളിൽ(SLING) ഇടുകയോ ചെയ്യുന്നത് കൂടുതൽ ദോഷം ചെയ്യും.
Frozen Shoulder
രാത്രി വേദനയും ഉറക്കക്കുറവും ഉള്ളവർക്ക് ചെറിയ ഡോസിൽ ഹൃസ്വമായ കാലയളവിൽ മരുന്നു നൽകാറുണ്ട്. രണ്ടുമാസത്തിനപ്പുറം പ്രശ്നം മാറാത്തവരിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വേദനയുള്ള തോളിനു പിന്നിൽ നൽകുന്ന കുത്തിവയ്പു കൊണ്ട് ആശ്വാസം കിട്ടും.ചികിത്സാ വ്യായമങ്ങൾ മൂന്നു മാസത്തോളം തുടരേണ്ടതുണ്ട്.
SHOULDER PAIN REHABILITATION EXERCISES
Good morning Sir..
I’m Abdul Aziz.. from Pattambi, Consulted with you and
Started physiotherapy from last Tuesday…
Now feeling better..
Thank you..
Thank you for the message. Kindly use our google my buisiness site for your openions about treatment and results:https://g.page/r/CS8jymxaG_JuEBA