Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
Carpal Tunnel Syndrome | കൈതരിപ്പ്: കാരണങ്ങൾ പരിഹാരങ്ങൾ.

Carpal Tunnel Syndrome I കൈ തരിപ്പ്: കാരണങ്ങൾ പരിഹാരങ്ങൾ.

"At least do no harm" is the slogan to treat.

Dr.Santhosh Babu M R,

Senior Medical Consultant(PM&R)

          ധാരാളം പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് കൈ തരിപ്പ്(Carpal Tunnel Syndrome). ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ ഓടിക്കാനും, മൊബൈൽ ഫോൺ കയ്യിൽ വച്ച് സംസാരിക്കാനും കൈതരിപ്പ് കാരണം ബുദ്ധിമുട്ട് അനുഭവപ്പെടും. അതുപോലെ തന്നെ വീട്ടുജോലികൾ ചെയ്യാനും കറിക്കത്തി, ചൂൽ തുടങ്ങിയവ പിടിക്കാനും ഏറെ നേരം സാധിക്കില്ല. ബസിൽ പിടിച്ചു നിൽക്കാനും, കൂടുതൽ നേരം എഴുതാനും, ചുറ്റിക തുടങ്ങിയ ആയുധങ്ങൾ കൈകാര്യം ചെയ്യാനും കംമ്പ്യൂട്ടർ ജോലി ചെയ്യാനും പ്രയാസം അനുഭവപ്പെടാം. ഈ പ്രശ്നം കൊണ്ടു തന്നെ രാത്രി കിടക്കുമ്പോൾ കൈക്ക് കഴപ്പും തരിപ്പും കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട്. 

         പിടിച്ച സാധനം വിട്ടതിനുശേഷം കൈ കുടയുകയോ കൈ അമർത്തി കൂട്ടി തീരുമകയോ ചെയ്യുമ്പോൾ അല്പം ആശ്വാസം കിട്ടാറുണ്ട്. പെരുവിരലിൽ തുടക്കത്തിലേ ബോൾ പോലുള്ള ഭാഗത്തെ ശോഷിപ്പ് രോഗം കൂടുന്നതിന്റെ ലക്ഷണമാണ്. തള്ളവിരൽ, ചൂണ്ടു വിരൽ, നടുവിരൽ എന്നീ ഭാഗങ്ങളിലാണ് തരിപ്പ് കൂടുതൽ സാധാരണ കാണുക.


CARPAL TUNNEL SYNDROME HAND NUMBNESS

          മേൽപറഞ്ഞതൊക്കെയാണ് അസുഖത്തിന്റെ ലക്ഷണങ്ങൾ. കയ്യിലും തോളിലും കഴുത്തിലും ഒക്കെ വേദനയും തരിപ്പും കഴപ്പും അനുഭവപ്പെടാറുണ്ട്. എന്നാൽ കൈക്കുഴയിലാണ് (WRIST)പ്രശ്നം. കാർപ്പൽ ടണൽ സിൻഡ്രോം(Carpal Tunnel Syndrome) എന്നാണ് ഈ അസുഖത്തിന് പേര്.കൈക്കുഴ ഭാഗത്തുകൂടി പോകുന്ന മീഡിയൻ നെർവ് എന്ന ഞരമ്പ് അതിന്റെ കുഴലിൽ പെട്ട് ഞെങ്ങുന്നതാണ് അസുഖത്തിന് കാരണം

        പ്രായപൂർത്തിയായ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. തൈറോയ്ഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങൾ, ഡയബറ്റിസ്, അമിതവണ്ണം എന്നിവയുള്ളവരിൽ കൂടുതലായി അസുഖം കാണും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RHEUMATOID ARTHRITIS)തുടങ്ങിയ സന്ധി രോഗങ്ങൾ, കൈക്കുഴക്ക് ആവർത്തിച്ച് ആയാസമുള്ള ചില പ്രത്യേകതരം ജോലികൾ എന്നിവയെല്ലാം ഇതിന് കാരണമാകാറുണ്ട്. കൈക്കുഴയിലെ പരിക്കുകൾ, ജന്മനാ ഉള്ള കൈക്കുഴയുടെ ആകൃതി വ്യാത്യാസം(SQUARE WRIST) എന്നിവയും ഇത്തരം കൈതരിപ്പിലേക്കു നയിക്കാം.മൊബൈൽ ഫോണിൻറെയും കംപ്യൂട്ടറിൻറെയും അമിത് ഉപയോഗം ഇത്തരം അസുഖത്തിന് കാരണമാകുന്നതായി പഠനങ്ങൾ സൂചന നൽകുന്നു.  

CARPAL TUNNEL SYNDROME INJECTION

CARPAL TUNNEL SYNDOME INJECTION TREATMENT

       ഇത്തരം കൈ തരിപ്പിന് വൈറ്റമിനുകളുടെ കുറവോ കഴുത്തിന്റെ എല്ലു തേയ്മാനമോ കാരണമല്ല. കഴുത്തിൽ കോളർ ധരിക്കേണ്ട ആവശ്യം ഇതിനില്ല. രാത്രി വേദനയും തരിപ്പും ഉറക്കക്കുറവും ഉള്ളവർക്ക് ചെറിയ ഡോസിൽ ഹൃസ്വമായ കാലയളവിൽ അതിനായുള്ള മരുന്നുകൾ നൽകാറുണ്ട്. കൈക്കുഴ നിവർന്നിരിക്കാൻ ഉള്ള സ്പ്ലിന്റുകൾ തരിപ്പിനു ചിലരിൽ ആശ്വാസം നൽകാറുണ്ട്. പ്രത്യേകിച്ച് രാത്രിയിൽ.

CARPAL TUNNEL SYNDROME HAND SPLINTS

          ഞരമ്പ് ഞെങ്ങി ഇരിക്കുന്ന കുഴലിലും സമീപത്തും തന്നെ ചെയ്യാവുന്ന ലഘുവായ കുത്തിവയ്പ്പു കൊണ്ട് രോഗം മാറ്റാം. അമിതവണ്ണം കുറയ്ക്കുക, ഡയബറ്റിസ് നിയന്ത്രിക്കുക എന്നതെല്ലാം പ്രധാനമാണ്. തൈറോയ്ഡ് അസുഖങ്ങൾ ഉണ്ടെങ്കിൽ അത് നല്ല രീതിയിൽ ചികിൽസിക്കുന്നത് സഹായകരമാണ്. സാധാരണഗതിയിൽ കാർപൽ ടണൽ സിൻഡ്രോമിന്  ഓപ്പറേഷൻ വേണ്ടി വരാറില്ല. ചികിത്സിക്കാൻ താമസിച്ചാൽ ഓപ്പറേഷനിലൂടെ മാത്രമേ അസുഖം ഭേദമാക്കാൻ കഴിയൂ.

CARPAL TUNNEL SYNDROME SURGERY APPROACHES

carpal tunnel syndrome surgery endoscopic
carpal tunnel syndrome surger open

    4 thoughts on “Carpal Tunnel Syndrome | കൈതരിപ്പ്: കാരണങ്ങൾ പരിഹാരങ്ങൾ.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now