Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
ദേഷ്യം നിയന്ത്രിക്കാൻ 15 എളുപ്പ വഴികൾ | Easy Tips for Anger Management.

ദേഷ്യം നിയന്ത്രിക്കാൻ 15 എളുപ്പ വഴികൾ | Easy Tips for Anger Management.

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Interventional Physiatrist.

" Anger Management is not only good for you but also has a positive impact on those closest to you. Anger is an emotion but it is a destructive emotion, like holding on to a lump of hot coal, and only a fool would keep holding it."

എന്താണ് ദേഷ്യം?

anger management

        ആരെയെങ്കിലുമോ എന്തിനെയെങ്കിലുമോ ഇഷ്ടപ്പെടാതെ എതിർത്തു സംസാരിക്കുകയോ, പ്രവൃർത്തിക്കുകയോ, ആ വികാരം ഉള്ളിലൊതുതുക്കാൻ ബുദ്ധിമുട്ടുകയോ ചെയ്യുന്നതാണ് ദേഷ്യം. തെറ്റാണെന്നു തോന്നുന്നത് ബോധിപ്പിക്കാൻ അമർഷം പ്രകടിപ്പിക്കുന്നതും ദേഷ്യം തന്നെ. ഇത് ഒരു സ്വഭാവ പെരുമാറ്റ രീതിയോ വൈകല്യമോ ആകാം. മുൻകോപം മറ്റുള്ളവർക്കൊപ്പം            അനുഭവിക്കുന്ന ആൾക്കും ദോഷകരമായി മാറാം. അസൂയയുടെയും നിരാശയുടെയും ഭാഗമായി ദേഷ്യം തോന്നാം. താനിഷ്ടപ്പെടുന്നതും തനിക്കു കിട്ടാത്തതും മറ്റൊരാൾ നേടിയാൽ ശത്രുത ഉറപ്പാണ്. നമ്മൾ ചെയ്യരുത് എന്ന് പറഞ്ഞ കാര്യം ചെയ്താൽ കുട്ടികളോട് പോലും ദേഷ്യം കാണിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന രക്ഷകർത്താക്കളും, അദ്ധ്യാപകരുമുണ്ട്.

ദേഷ്യപ്പെടുന്നത്‌ തെറ്റാണോ?

"Holding on to anger is like grasping a hot coal with the intent of throwing it at someone else; you are the one who gets burned."

anger management emojii

             ദേഷ്യം വരുന്നത് സ്വാഭാവികമാണ്. കുറച്ചു ദേഷ്യം ജീവിക്കാൻ ആവശ്യവുമാണ്. സ്വന്തം നിലനിൽപ്പിനു ഭീഷണി ഉണ്ടാകുമ്പോൾ പ്രകടിപ്പിക്കാനും നിലനിൽക്കാനുമാണ് മനുഷ്യനടക്കമുള്ള മൃഗങ്ങൾക്ക് ദേഷ്യവും, ആക്രമണ സ്വഭാവവും. എന്നാൽ അത് അമിതവും അനവസരത്തിലുള്ളതും ആകുമ്പോഴാണ് കുഴപ്പമാകുന്നത്. മറ്റുള്ളവരെ വേദനിപ്പിക്കുകയും, വൃണപ്പെടുത്തുകയും, അലോസരപ്പെടുത്തുകയും ചെയ്യുന്നതാണ് പ്രശ്നം. വ്യക്തി ബന്ധങ്ങൾവരെ നശിപ്പിക്കാനും, മിത്രങ്ങളെ ശത്രുക്കളാക്കാനും, പുതിയ ശത്രുക്കളെ സൃഷ്ടിക്കാനും അനാവശ്യ ദേഷ്യ പ്രകടനങ്ങൾക്ക് കഴിയും.

ദേഷ്യം ഒരു രോഗമാണോ?

anger management

             ഒരു വ്യക്തി ദേഷ്യം പല രീതിയിൽ പ്രകടിപ്പിക്കാം. പെട്ടെന്ന് പ്രകടിപ്പിക്കുന്നവരും, മനസ്സിൽ ദീർഘകാലം കൊണ്ടു നടക്കുന്നവരുമുണ്ട്. രണ്ടാമത്തെ കൂട്ടരാണ് കൂടുതൽ അപകടകാരികൾ. ദേഷ്യം വിവേകത്തിനു തടസ്സമാണ് എന്ന് പറയേണ്ടതില്ലല്ലോ. ഇടയ്ക്കിടയ്ക്ക് ദേഷ്യപ്പെടുന്നവരും, സ്ഥിരം ദേഷ്യപ്രകൃതക്കാരുമുണ്ട്. ചെറിയ അസ്വസ്ഥത മുതൽ ശാരീരിക ഉപദ്രവം വരെയുള്ള പ്രകടനങ്ങൾ ഉണ്ടാകാം. ദേഷ്യത്തിന് വിവിധ ഘട്ടങ്ങളുണ്ട്. ക്ഷോഭം(Irritability), ദേഷ്യം, കോപം, ധാർഷ്ട്യവും ധിക്കാരവും അഹങ്കാരവും നിറഞ്ഞ പെരുമാറ്റം(Arrogance) എന്നിവയിൽ തുടങ്ങാം. തടഞ്ഞില്ലെങ്കിൽ ക്രമേണ ആക്രമണാത്മക സ്വഭാവം(Aggression), സ്ഫോടനാത്മകമായ ദേഷ്യപ്രകടനം(Explosive behaviour), അതിക്രമം/  ആക്രമണം(Violence) എന്നീ അപകട സ്വഭാവരീതികളിൽ എത്താം.
           

hypothyroidism danger

  
          പല ക്രിമിനൽ കുറ്റങ്ങളുടെ പിന്നിലും നിയന്ത്രിക്കാനാവാത്ത ദേഷ്യമുണ്ട്. വ്യക്തി ബന്ധങ്ങളെയും, തൊഴിലിനേയും, കുടുംബ ബന്ധങ്ങളെയും സ്വന്തം ആരോഗ്യത്തിന് തന്നെയും മോശമായി ബാധിക്കുന്ന ഒന്നാണ് അമിതമായ ദേഷ്യ പ്രകടനം. ഉറക്കക്കുറവ്, ദഹനക്കേട്, അസിഡിറ്റി, അൾസർ, ടെൻഷൻ, തലവേദന, നടുവേദന, രക്താതിസമ്മർദം തുടങ്ങി ഹൃദ്രോഗം വരെ ഉണ്ടാക്കാൻ അമിത കോപത്തിനാകും.  

എന്തുകൊണ്ടാണ് കോപം വരുന്നത്?

anger in eyes min

             സ്വന്തം പ്രശ്നങ്ങൾ കൊണ്ടും. മറ്റുള്ളവരുടെ പെരുമാറ്റം ഇഷ്ടപ്പെടാത്തത് കൊണ്ടും അമിത ദേഷ്യം പുറത്തു വരാം. മുൻകാലത്ത് മനസ്സിനും ജീവിതത്തിനും ഏറ്റ മുറിവുകളും, കഷ്ടപ്പാടുകളും മനുഷ്യ സ്വഭാവത്തിനെ പ്രതികൂലമായി ബാധിക്കാം. ഉൽക്കർഷ ബോധമുള്ളവരായി(Superiority complex) തോന്നുമെങ്കിലും മിക്കപ്പോഴും ഇത്തരക്കാർ അപകർഷതാ ബോധം(Inferiority complex) അലട്ടുന്നവരാണ് എന്നതാണ് സത്യം.      കോപം കാണിക്കുന്ന മിക്കവരും പിന്നെ അതോർത്തു വിഷമിക്കാറുണ്ട്. കുറ്റബോധവും അലട്ടും. പാരമ്പര്യ ഘടകങ്ങളും ചില ഹോർമോണുകളും ഒരാളുടെ ദേഷ്യത്തെയും പെരുമാറ്റത്തെയും(Anger Management) സ്വാധീനിക്കാം. പല മനസികരോഗങ്ങളുടെയും ലക്ഷണമായി അമിത ദേഷ്യം ഉണ്ടാകാം. വിഷാദ രോഗത്തിൻറെ വരെ ആദ്യ ലക്ഷണം അമിത ദേഷ്യമാകാം. പ്രത്യേകിച്ചു കുട്ടികളിൽ.

hypothyroidism important

ദേഷ്യം വരുമ്പോൾ ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ.

  • 1. ദേഷ്യം കൂടുതലാണ് എന്ന് സ്വയം തോന്നുകയും (Insight) വേണ്ടപ്പെട്ടവർ പറഞ്ഞു മനസ്സിലാക്കുകയും വേണം.
  • 2. താൻ കാരണം മറ്റുള്ളവർക്ക് ബുദ്ധിമുട്ടും, മനഃപ്രയാസാവും ഉണ്ടാകുന്നുണ്ട് എന്നും അറിയണം.
  • 3. ദേഷ്യം പുറത്തു പ്രകടിപ്പിക്കാം.
  • 4. മറ്റുള്ളവർക്ക് ബുദ്ധിമുട്ടോ, മനോവേദനയോ, അലോസരമോ ഇല്ലാതെ ആശയം പ്രകടിപ്പിക്കുന്നതാണ് ശരിയായ രീതി.
  • 5. ബാഹ്യമായി പ്രകടിപ്പിക്കാതെ അസ്വസ്ഥതയോടെ ഉള്ളിലൊതുക്കാം
  • 6. ശാന്തത ഒട്ടും കൈ വിടാതിരിക്കാം.
  • 7. പരസ്പര ബഹുമാനവും സ്നേഹവും നഷ്ട്ടപെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം.
  • 8. അതിനുതകുന്ന ഭാഷ മാത്രമേ ഉപയോഗിക്കേണ്ടു.
  • 9. ശാരീര ഭാഷയിൽ(Body Language) പ്രത്യേക ശ്രദ്ധ വേണം.
  • 10. ഞാൻ മാത്രം ശരി എന്ന നിലപാട് തിരുത്താൻ ശ്രമിക്കണം

"മിക്കവാറും പേര്‍ ദേഷ്യം തീര്‍ക്കുന്നത് അടുത്ത കുടുംബാംഗങ്ങളോടായിരിക്കും. ചിലപ്പോള്‍ വ്യക്തിപരമായ പ്രശ്‌നങ്ങളായിരിക്കാം കാരണം. സൗമ്യമായി കാര്യങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്താൽ ഇതിന് പരിഹാരം ഉണ്ടാക്കാവുന്നതേയുള്ളൂ"

anger management in domestic violence

  
          പക്ഷെ ഇതെല്ലാം നടപ്പാക്കുന്നത് മിക്കവർക്കും എളുപ്പമല്ല. എന്നാൽ പൊട്ടിത്തെറിക്കാൻ എളുപ്പമാണ് താനും. അതിനാൽ തന്നെ ദേഷ്യം നിയന്ത്രിക്കാൻ ചില പൊടിക്കൈകളും പരിശീലനവും(anger management Tools) ആവശ്യമാണ്.  

ദേഷ്യം കുറയ്ക്കാൻ(Anger Management) 15 എളുപ്പവഴികൾ.

anger management

  
          കോപം നിയന്ത്രിക്കണമെന്ന് സ്വയം തീരുമാനിക്കലാണ് ആദ്യ പടി.  

  • 1. ദേഷ്യം വരുന്നുണ്ട്....ദേഷ്യത്തിലാണ്... എന്ന് സ്വയം മനസ്സിലാക്കാൻ ആദ്യം ശ്രമിക്കാം.
  • 2. കുറച്ചു ശ്രദ്ധിച്ചാൽ പിരിമുറുക്കം വരുന്നത് മനസ്സിലാകും. മറ്റുള്ളവർ മനസ്സിലാക്കുന്നതിനേക്കാൾ നല്ലതാണിത്.
  • 3. ഇക്കാര്യം മനസ്സിലാക്കിയാൽ പിന്നെ ദേഷ്യം കൂടാതെ നോക്കണം.
  • 4. ദേഷ്യം വരുമ്പോള്‍ പത്തു മുതല്‍ ഒന്നു വരെ താഴേയ്‌ക്കെണ്ണുക. ഇത് നമ്മുടെ ശ്രദ്ധ തിരിച്ചു വിടും. ദേഷ്യം താനെ കുറയുകയും ചെയ്യും.
anger management quotes
  • 5. ദീര്‍ഘമായി ശ്വാസോച്ഛാസം ചെയ്യുന്നത്(Deep breathing) നിങ്ങളുടെ മനസിനെ ശാന്തമാക്കാൻ സഹായിക്കും.
  • 6. ഇടവിട്ട് പേശികൾ സങ്കോചിപ്പിക്കുകയും അയയ്ക്കുകയും ചെയ്യുന്നത് ഗുണം ചെയ്യും.(Muscle Relaxation Training)
  • 7. ദേഷ്യമുണ്ടായ സാഹചര്യത്തിൽ നിന്നോ വ്യക്തിയിൽ നിന്നോ തൽക്കാലം അല്പസമയം മാറി നിൽക്കാൻ ശ്രമിക്കുക.
  • 8. ദേഷ്യം വരുന്ന നേരത്തു മുന്‍കോപം നിയന്ത്രിയ്ക്കുക. പിന്നീട് ദേഷ്യം തോന്നാനിടയായ സാഹചര്യത്തെ പറ്റി സംസാരിയ്ക്കാം. ഇതിന് വേണമെങ്കില്‍ നല്ല സുഹൃത്തിൻറെ സഹായം തേടാം.
  • 9. ദേഷ്യം വരുമ്പോള്‍ ദേഷ്യപ്പെടാനും വാദപ്രതിവാദത്തിനും നില്‍ക്കാതെ അവിടെ നിന്നും എഴുന്നേറ്റു നടക്കാന്‍ പോവുക. അല്‍പസമയം ശുദ്ധവായു ശ്വസിച്ചു നടക്കുന്നത് നിങ്ങളുടെ ദേഷ്യം ശമിപ്പിയ്ക്കും.
  • 10. മാറിയിരുന്നു ദേഷ്യം വരാനുള്ള കാര്യങ്ങളെക്കുറിച്ച്, ദേഷ്യം വന്നതില്‍ കാര്യമുണ്ടോയെന്നും ചിന്തിയ്ക്കുക.
  • 11. ഈ സമയത്ത് ഫോണിൽ പോലും സംസാരം കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് വാദപ്രതിവാദത്തിലേക്കും വലിയ വഴക്കുകളിലേക്കും നയിക്കും. ഇതേക്കുറിച്ച് ശാന്തമായി പിന്നീടു സംസാരിക്കാം.
anger management family
  • 12. ഇഷ്ടക്കേടുണ്ടാക്കിയ സംഭവമോ, സംഭാഷണമോ മനസ്സിലിട്ടു നീറ്റാതെ അതേ വ്യക്തിയിൽ നിന്നോ, സാഹചര്യത്തിൽ നിന്നോ കിട്ടിയ നല്ല അനുഭവങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക.

"Anger makes you smaller, while forgiveness forces you to grow beyond what you were." - Chérie Carter-Scott. "

  • 13. മറക്കാനും പൊറുക്കാനും പഠിയ്ക്കുക. ഇത് ദേഷ്യം നിയന്ത്രിയ്ക്കുവാന്‍ വളരെ ഉപകാരപ്രദമാണ്.
  • 14. ധ്യാനം ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ധ്യാനം പരിശീലിയ്ക്കുക.
anger management meditation
  • 15. ദേഷ്യപ്പെടുന്ന സമയത്ത് ഇഷ്ടമുള്ള ഹോബികള്‍ ചെയ്യുക. പാട്ടു കേള്‍ക്കാം, ചിത്രം വരയ്ക്കാം, വായിക്കാം. ഇതെല്ലാം ദേഷ്യം നിയന്ത്രിയ്ക്കാന്‍ സഹായിക്കും.

ക്ഷോഭം ഒഴിവാക്കാൻ 20 മാർഗ്ഗങ്ങൾ

  • 1. എപ്പോഴും പൊസറ്റീവ് ചിന്തകള്‍ കൊണ്ടു മനസു നിറയ്ക്കുക. ഇത് സന്തോഷം നല്‍കാനും ദേഷ്യത്തെ നിയന്ത്രിയ്ക്കാനും സഹായിക്കും.
  • 2. നമ്മുടെ ഉള്ളിൽ നിന്നോ ചുറ്റുപാടുകളിൽ നിന്നോ ദേഷ്യം തോന്നാം. പിരിമുറുക്കവും.
  • 3. എവിടെ നിന്ന് വന്നാലും ദേഷ്യം നമുക്കോ മറ്റുള്ളവർക്കോ ദോഷകരമായി മാറാതിരിക്കാൻ ശ്രദ്ധിക്കാം. ഇക്കാര്യത്തിൽ ഈഗോ(EGO) വേണ്ട. ഒരു സ്വയം പരിശോധനയാകാം.
  • 4. മറ്റൊരു അവസരത്തിൽ ആലോചിച്ചിട്ടു സംസാരിക്കാം.
  • 5. അനാവശ്യ പ്രതികരണങ്ങളും വിമർശനങ്ങളും ഒഴിവാക്കാം.
anger management

  
         ഒരു എല്ലാത്തിനെയും, എല്ലാവരെയും കണ്ണടച്ചു വിമർശിക്കാൻ എളുപ്പമാണ്. ഇപ്പോൾ തന്നെ ചിലതു പറഞ്ഞില്ലെങ്കിൽ മാനമിടിഞ്ഞു വീഴും എന്ന് ചിന്തിക്കേണ്ട. നമ്മളെ പറ്റി കുഴപ്പക്കാരൻ, പ്രശ്നക്കാരൻ, മോശക്കാരൻ എന്ന് വേണ്ടപ്പെട്ടവർ പോലും പറയുകയും ചിന്തിക്കുകയും ചെയ്യുന്നത് നമ്മൾ അറിയണം എന്നില്ല. ഇതിൻറെ ആവശ്യമുണ്ടോ? ഇതിനു പകരം ക്രീയാത്മകമായ പ്രായോഗിക നിർദേശങ്ങൾ നൽകാമല്ലോ! ഇക്കാര്യവും എളുപ്പമല്ല ഇല്ലേ? കാരണം ഇതിന് പറയേണ്ട വിഷയം അൽപ്പം പഠിക്കുകയും, ചിന്തിക്കുകയും തയാറെടുക്കുകയും വേണം. അത് മിനക്കേടല്ലേ? അതിലും എളുപ്പം ഒച്ചയെടുക്കലല്ലേ!  

         

  • 6. നിങ്ങൾക്ക് കഴിവും, ആത്മാർഥതയും, അച്ചടക്കവും ഉണ്ട് എന്ന് കരുതി മാറ്റുള്ളവരെല്ലാം അങ്ങനെയാകണം എന്ന് ശഠിക്കേണ്ട.
  • 7. ആരെ കുറിച്ചും അമിത പ്രതീക്ഷകൾ വച്ച് പുലർത്താതിരിക്കാൻ ശ്രദ്ധിക്കുക. അത് കരുതി സ്വന്തം മക്കളെ പോലും നോവിക്കുകയും വിമർശിക്കുകയും ശിക്ഷിക്കുകയും അരുത്.
  • 8. സ്വന്തം ജീവനക്കാരാണെങ്കിലും ആജ്ഞാപിക്കുന്നതിനു പകരം ആവശ്യപ്പെടാൻ പരിശീലിക്കുക.
anger uncontrolled
  • 9. "നീ ഒരിക്കലും നന്നാവില്ല", "ഇവിടെ എല്ലാം കുഴപ്പമാണ് ഒന്നും ശരിയാകാൻ പോകുന്നില്ല", "എല്ലാം താൻ കാരണമാണ്" തുടങ്ങിയ മോശപ്പെട്ട സ്ഥിരം സംഭാഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും.
  • 10. ചാടിക്കയറി നിഗമനകളിൽ എത്താതിരിക്കുകയാകും ഇപ്പോഴും നല്ലത്. നിഷ്‌പക്ഷമായി കാര്യങ്ങളെയും, വ്യക്തികളെയും വിലയിരുത്തുന്ന രീതി വളർത്തിയെടുക്കണം. നുണ പ്രചാരണങ്ങൾ വച്ചാകരുത്.
anger control- learn to laugh
  • 12. ചെറിയ നേട്ടമാണെങ്കിൽ കൂടി മറ്റുള്ളവരെ അഭിനന്ദിക്കാൻ ശ്രമിക്കുക, അതിന് പരിശീലിക്കുക.
  • 13. ഒരു സംസാര പ്രിയനാകുന്നതിനേക്കാൾ എത്രയോ ഭേദം ഒരു കേൾവിക്കാരനാകുന്നതാണ്.
  • 14. ഒരാൾ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു കേൾക്കാതെ പ്രതികരിക്കരുത്.
social media anger management.
  • 16. മത്സരങ്ങളില്ലാത്ത പതിവായുള്ള വ്യായാമങ്ങൾ ഇക്കാര്യത്തിൽ ഗുണം ചെയ്യും. റിലാക്‌സേഷൻ വ്യായാമങ്ങൾ ശരീരത്തിനും മനസ്സിനും അയവു തരും. പതുക്കെയുള്ള ദീർഘശ്വസന വ്യായാമങ്ങളോ യോഗയോ പരിശീലിക്കാൻ സമയം കണ്ടെത്തുക.
  • 17. ഇഷ്ടത്തോടെ ആക്രമണകാരികളല്ലാത്ത ഓമന മൃഗങ്ങളെ വളർത്തുന്നത് പൊതുവെ ദേഷ്യം കുറക്കാനുപകരിക്കും.
  • 18. മദ്യപാനം ദേഷ്യവും ആക്രമണ സ്വഭാവവും വർധിപ്പിക്കും.
  • 19. ദേഷ്യം വരാനുള്ള കാരണങ്ങൾ വിശദമായി അപഗ്രഥിക്കുകയും മനസ്സിലാക്കുകയും ചെയ്യണം. അവ ബുദ്ധിപൂർവം ഒഴിവാക്കാൻ ശ്രമിക്കുകയും വേണം.
  • 20. ആവശ്യമെങ്കിൽ ഒരു മാനസിക രോഗ വിദഗദ്ധൻറെ സേവനം തേടാൻ മടിക്കരുത്.
hypothyroidism treatmentr apollo sugar clinics

    22 thoughts on “ദേഷ്യം നിയന്ത്രിക്കാൻ 15 എളുപ്പ വഴികൾ | Easy Tips for Anger Management.

    1. Simple and excellent presentation! Will be coming and meeting you in person, once I’m back in India on 28th February, after confirming an appointment with you!🙏🙏🙏

      1. Thank you Mr Baburaj for finding time to read my blog and also for a nice feedback. Anger management, anger control, violence management etc are related issues but neglected by many. We wil be glad to offer any kind of professional help for you in this regard. Please forward the blog to your friends. Happy 2022!

      1. Nice comment Mr Nikunj P B. Hope you will visit other blogs in our site. #Anger is mismanaged almost always. Most of us are angry too! I have included some lessons learned from personal life and professional career.Plese share! Happy new year wishes!

      1. As we know, anger management is a very important but less addressed issue. We were much encouraged by your positive words! We appreciate the time you took to read our blog and respond with a nice review!

      1. Truly encouraging feed back Mr Vindeep Gopidas! Hope you will share this blog on anger management with your dear n near! Please suggest similer topics of social and public health imortance! Wishing a happy 2022!

    2. Sir,a wide topic explained very simply. Highly informative and when practiced ensure good results. Thanks a lot sir for the blog. Expecting from you more and more informative topics. Thank you.

    3. ഈ വിധ പ്രതികരണങ്ങളും പ്രതിവിധികളും സ്ഫോടനാത്മകമായ പല സ്ഥിതി വിശേഷങ്ങളുടേയും പിരിമുറുക്കം കുറച്ച് സമാധാന അന്തരീക്ഷം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല .
      നന്ദി , ഡോ. സന്തോഷ് ബാബു .

      1. വളരെ നന്ദി Dr John Vargese! Openions from senior professionals like you is most valuable to us. As you pointed out explosive behavioural & anger problems leads to most crimes in our socieity. In fact the current allegations against cops of Kerala is due to inappropriate anger management. In fact every one including school children should be trained for anger management! Wishing a very happy new year to you sir!

      1. Your openion is very important for us Mr Jayakrishnan! One of the important reason for intolerence in our Kerala society is poor anger management! People don’t even agree that they are hostile to others due to uncontolled anger! This blog throws only a bird’s eye view of the arrogance problem and anger solutions!

    4. പലപ്പോഴും എനിക്ക് ദേഷ്യം വരാറുണ്ട് അത് നിയന്ധ്രിക്കാൻ കഴിയാറിയില്ല ഇങ്ങനെ ഒരു ട്രിക് പറഞ്ഞു തന്നതിന് ബിഗ് സല്യൂട്ട്

      1. നന്ദി ഷിജു! Its not easy to control anger. It needs persistant dedicated pracice of tricks to control anger. Shall be writng more about similer topics soon| Happy new year wishes!

      1. Positive comments like that of yours is of great encouragement to us! Anger management, anger control, avoiding anger etc are differewnt domains. We tried to make the topic anger management as simple as possible. Malayalam blogs about ” Deshyam kurakkan, Deshyam niyanthrikkan is scarce! Wishing happy new year to you and friends!

    5. വളരെ നന്നായി പറഞ്ഞു. വളരെ ഉപകാരപ്രദമായി. എനിക്ക് തന്നെയുള്ള പല പ്രശനങ്ങളും എനിക്ക് തന്നെ ബോധ്യപ്പെടുത്തി തന്നു. നന്ദി ഡോക്ടർ.

      വളരെ വിലപ്പെട്ട അറിവുകൾ

      1. വിലയേറിയ അഭിപ്രായത്തിന് നന്ദി മി. വിശ്വനാഥൻ! അവനവൻറെ ഉൾകാഴ്ചയാണ്(INSIGHT) ഇക്കാര്യത്തിൽ (ANGER CONTROL OR ANGER MANAGEMENT)ഏറ്റവും പ്രധാനം.സന്തോഷകരമായ ഒരു പുതുവർഷം നേരുന്നു.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now