Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
Vitamin D Defficiency– സൂര്യപ്രകാശം മാത്രം മതിയോ? കുറവ് എങ്ങനെ തിരിച്ചറിയാം? എപ്പോൾ ചികിത്സ വേണം?

.

Vitamin D Defficiency– സൂര്യപ്രകാശം മാത്രം മതിയോ? കുറവ് എങ്ങനെ തിരിച്ചറിയാം, എപ്പോൾ ചികിത്സ വേണം?

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

Divya N R

Consultant in Clinical Nutrition.

“എനിക്ക് Vitamin D കുറവാണ്… എത്ര IU കഴിക്കണം?” .

ഇന്ന് ക്ലിനിക്കിൽ പതിവായി കേൾക്കുന്ന ചോദ്യമാണിത്.

Stethoscope forming a heart shape around a Vitamin D capsule with 'VITAMIN D DEFICIENCY' text

        Vitamin D നമ്മുടെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രധാനപ്പെട്ട ഒരു vitamin ആണ്. 

എന്നാൽ Vitamin Dയെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നുണ്ട്. 

       എല്ലാ ക്ഷീണത്തിനും ശരീരവേദനയ്ക്കും Vitamin D കുറവാണെന്ന് കരുതുന്നതും, പരിശോധനയില്ലാതെ ഉയർന്ന dose Vitamin D കഴിക്കുന്നതും ശരിയായ സമീപനമല്ല. 

1. Vitamin D എന്തിനാണ് വേണ്ടത്?

-Vitamin D പ്രധാനമായും: Calcium, phosphorus എന്നിവയുടെ ആഗിരണം സഹായിക്കുന്നു.

-എല്ലുകളുടെ ശക്തി നിലനിർത്തുന്നു.

-കുട്ടികളിൽ വിറ്റാമിന് ഡി കുറവ് റിക്കറ്റ്സ്(Rickets) എന്ന രോഗത്തിന് കാരണമാകുന്നു. വളർച്ച കുറവ്, പൊക്ക കുറവ്, ആസ്ഥി വൈകല്യങ്ങൾ എന്നിവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ.
Medical illustration showing rickets and bone deformities caused by severe Vitamin D deficiency in children

-മാത്രമല്ല മുതിർന്നവരിൽ Vitamin D വളരെ കുറയുമ്പോൾ (Vitamin D Defficiency), Osteomalacia അഥവാ അസ്ഥിമൃദുത്വം എന്ന അവസ്ഥക്ക് കാരണമാകുന്നു.
Medical illustration showing Osteomalacia and bone weakening in adults caused by Vitamin D deficiency

-വിറ്റാമിൻ D എല്ലുകൾക്കും പേശികൾക്കും പല്ലുകൾക്കും ബലം നൽകുന്നു. വീഴ്ചകളും അസ്ഥി ഒടിവുകളും തടയാൻ സഹായിക്കുന്നു.
Close-up of human teeth showing signs of enamel erosion and tooth decay linked to Vitamin D deficiency

-പേശികളുടെ സാധാരണ പ്രവർത്തനത്തിന് Vitamin D ആവശ്യമാണ്.

2. നമ്മുടെ ശരീരത്തിന് Vitamin D എവിടെ നിന്നാണ് ലഭിക്കുന്നത്?

"Vitamin Dയുടെ പ്രധാന ഉറവിടം സൂര്യപ്രകാശമാണ്. സൂര്യപ്രകാശത്തിലെ UV-B കിരണങ്ങൾ ചർമ്മത്തിൽ Vitamin D നിർമ്മിക്കാൻ സഹായിക്കുന്നു. എന്നാൽ പ്രായം, ചർമ്മത്തിന്റെ നിറം, വസ്ത്രധാരണം, sunscreen ഉപയോഗം, സൂര്യപ്രകാശം ലഭിക്കുന്ന സമയം, ജീവിതശൈലി എന്നിവയെല്ലാം Vitamin D നിർമ്മാണത്തെ ബാധിക്കും.

രാവിലെ 11 മണിക്കും ഉച്ച തിരിഞ്ഞു 3 മണിക്കും ഇടയ്‌ക്കുള്ള വെയിലാണ് വിറ്റാമിന് D ഉണ്ടാകാൻ ഏറ്റവും നല്ലത്.

പ്രായമായവരിലും ഇരുണ്ട ചർമ്മമുള്ളവരിലും sunlight വഴി Vitamin D ഉണ്ടാകുന്നത് കുറയാം.

ജാലകത്തിലൂടെ വരുന്ന സൂര്യപ്രകാശം മാത്രം Vitamin D നിർമ്മിക്കാൻ മതിയാകില്ല, കാരണം UV-B glass വഴി കാര്യമായി കടന്നുപോകുന്നില്ല.

Obesity ഉള്ളവരിലും Vitamin D inadequacy കൂടുതലായി കാണപ്പെടാം.

3.കേരളത്തിൽ താമസിക്കുന്നവർക്ക് Vitamin D കുറയുമോ?

“കേരളത്തിൽ ധാരാളം വെയിലുണ്ട്, അതുകൊണ്ട് Vitamin D കുറയില്ല” എന്ന ധാരണ ശരിയല്ല.

sun light exposure for vitamin D defficiency.

വെയിൽ ലഭിക്കുന്നുണ്ടെങ്കിലും: വീട്ടിലും ഓഫീസിലും കൂടുതൽ സമയം ചെലവഴിക്കുക, ശരീരം അധികമായി വസ്ത്രം കൊണ്ട് മൂടുക, ശരീരത്തിൽ സൺസ്‌ക്രീൻ സ്ഥിരമായി ഉപയോഗിക്കുക, outdoor activity കുറയുക, പ്രായം കൂടുക, obesity, ചില malabsorption disorders തുടങ്ങിയ കാരണങ്ങൾ Vitamin D status-നെ ബാധിക്കാം.

4. Vitamin D കുറവിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

മിക്കവാറും ഒരു ലക്ഷണവും കാണണം എന്നില്ല.
  • എല്ലുവേദന,
  • പേശി ബലക്കുറവ്,
  • പേശിവേദന,
  • നടക്കാനും പടികൾ കയറാനും ബുദ്ധിമുട്ട്,

എന്നിവ ഉണ്ടാകാം.

ക്ഷീണവും ശരീരവേദനയും കണ്ടതുകൊണ്ട് മാത്രം വിറ്റാമിൻ D-യുടെ കുറവാണ് എന്ന് ഉറപ്പിക്കാനാകില്ല. തൈറോയിഡ്, അനീമിയ, ആർത്രൈറ്റിസ്, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ തുടങ്ങി മറ്റ് പല കാരണങ്ങളും ഇതിനുണ്ടാകാം.

5.Vitamin D test എല്ലാവർക്കും വേണമോ?

ഇവിടെയാണ് ഒരു പ്രധാന മാറ്റം. 2024-ലെ Endocrine Society guideline പ്രകാരം, പ്രത്യേക risk factors ഇല്ലാത്ത healthy adults-ൽ routine Vitamin D blood testing ശുപാർശ ചെയ്യുന്നില്ല. 25-hydroxyvitamin D [25(OH)D] ആണ് Vitamin D status വിലയിരുത്താൻ ഉപയോഗിക്കുന്ന പ്രധാന blood test.

അതായത്: 
“Vitamin D test എല്ലാവരും വർഷത്തിൽ ഒരിക്കൽ ചെയ്യണം” എന്നത് ശരിയായ പൊതുവായ നിയമമല്ല. എന്നാൽ Vitamin D deficiency സംശയിക്കാവുന്ന clinical സാഹചര്യങ്ങളിൽ ഡോക്ടർ പരിശോധന നിർദേശിക്കാം.

Serum Vitamin D Levels

25-Hydroxyvitamin D [25(OH)D]

Vitamin D Level Interpretation
< 20 ng/mL 🔴 Vitamin D Deficiency
20–29 ng/mL 🟠 Vitamin D Insufficiency
30–100 ng/mL 🟢 Generally Adequate Range
> 100 ng/mL ⚠️ Higher Than Usually Required
> 150 ng/mL ⚠️ Vitamin D Toxicity Should Be Considered

Note: Vitamin D status is assessed using serum 25-hydroxyvitamin D [25(OH)D]. Reference ranges may vary slightly between laboratories and clinical guidelines. Vitamin D results should be interpreted along with the patient's clinical condition, calcium levels, medical history, and vitamin D supplementation.

6.Vitamin D tablet സ്വയം കഴിക്കാമോ?

             Vitamin D ഒരു vitamin ആണെങ്കിലും “കൂടുതൽ കഴിച്ചാൽ കൂടുതൽ ആരോഗ്യം” എന്ന ആശയം ശരിയല്ല. അമിതമായി Vitamin D ഉപയോഗിക്കുന്നത് calcium level ഉയരാനും kidney stones ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്കും കാരണമാകാം. അതിനാൽ high-dose Vitamin D ചികിത്സ medical advice അനുസരിച്ച് മാത്രമേ ചെയ്യാവൂ. പ്രത്യേകിച്ച് 60,000 IU പോലുള്ള high-dose preparations സ്വമേധയാ തുടർച്ചയായി കഴിക്കുന്നത് ഒഴിവാക്കണം.

7. വിറ്റാമിൻ D അമിതമായി കഴിക്കുന്നത് (Hypervitaminosis D).

             വിറ്റാമിൻ D അമിതമായാൽ (Hypervitaminosis D) രക്തത്തിൽ കാൽസ്യം കൂടാം (Hypercalcaemia). ഇത് ഓക്കാനം, ഛർദ്ദി, മലബന്ധം, അമിത ദാഹം, ക്ഷീണം, പേശി ബലഹീനത എന്നിവയ്ക്ക് കാരണമാകാം. ഗുരുതരമായാൽ വൃക്കക്കല്ല്, വൃക്ക തകരാർ, ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവയ്ക്കും സാധ്യതയുണ്ട്.

             അതിനാൽ ഡോക്ടറുടെ നിർദേശമില്ലാതെ ഉയർന്ന ഡോസ് (ഉദാഹരണത്തിന് 60,000 IU) ദീർഘകാലം കഴിക്കരുത്. കഴിക്കുന്നുണ്ടെങ്കിൽ കാൽസ്യം, വിറ്റാമിൻ D അളവുകൾ കൃത്യമായി പരിശോധിക്കുക.

8.ദിവസവും കഴിക്കുന്നതോ ആഴ്ച/മാസത്തിൽ ഒരിക്കൽ high dose എടുക്കുന്നതോ?

             50 വയസ്സിന് മുകളിലുള്ളവർക്ക് വിറ്റാമിൻ D നൽകാൻ ദിവസേനയുള്ള കുറഞ്ഞ ഡോസാണ് (daily low-dose) കൂടുതൽ നല്ലത്. ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ നൽകുന്ന വലിയ ഡോസിനേക്കാൾ ഇതിനാണ് 2024-ലെ Endocrine Society മുൻഗണന നൽകുന്നത്.

             എല്ലാവർക്കും ഒരേ ഡോസ് ശരിയാകണമെന്നില്ല. രോഗിയുടെ അവസ്ഥ അനുസരിച്ച് ഡോക്ടർ കൃത്യമായ ഡോസ് തീരുമാനിക്കണം.

9.ഭക്ഷണത്തിൽ നിന്ന് Vitamin D ലഭിക്കുമോ?

             Vitamin D ലഭിക്കുന്ന ഭക്ഷണങ്ങൾ പരിമിതമാണ്. 
Fatty fish Egg yolk Vitamin D fortified milk/foods ചില fortified cereals എന്നിവ സഹായകരമാണ്. 
എന്നാൽ പലർക്കും ഭക്ഷണത്തിലൂടെ മാത്രം ആവശ്യമായ Vitamin D ലഭിക്കുന്നത് ബുദ്ധിമുട്ടാണ്.

Top view layout of Vitamin D rich foods including eggs, salmon, fatty fish, mushrooms, milk, and spinach surrounding a blackboard with 'Vitamin D' text.
10. വിറ്റാമിൻ D യുടെ പ്രധാന രൂപങ്ങൾ.

വിറ്റാമിൻ D പ്രധാനമായും രണ്ട് രൂപങ്ങളിലാണ് കാണപ്പെടുന്നത്: 

വിറ്റാമിൻ D₂ (Ergocalciferol) — പ്രധാനമായും സസ്യങ്ങളിലും ഫംഗസുകളിലും കാണപ്പെടുന്നു. 

വിറ്റാമിൻ D₃ (Cholecalciferol) — സൂര്യപ്രകാശം ലഭിക്കുമ്പോൾ നമ്മുടെ ചർമ്മത്തിൽ നിർമ്മിക്കുന്നു. മാത്രമല്ല മത്സ്യം, മുട്ട തുടങ്ങിയ മൃഗജന്യ ഭക്ഷണങ്ങളിൽ കാണപ്പെടുന്നതുമാണ്. 

ശരീരത്തിൽ ഇവ രണ്ടും കരളിലും വൃക്കകളിലും മാറ്റങ്ങൾക്ക് വിധേയമായി സജീവ രൂപമായ Calcitriol [1,25-(OH)₂D] ആയി മാറുന്നു. 25-hydroxyvitamin D [25(OH)D, Calcidiol] ആണ് ശരീരത്തിലെ വിറ്റാമിൻ D നില വിലയിരുത്താൻ സാധാരണയായി രക്തത്തിൽ പരിശോധിക്കുന്ന പ്രധാന രൂപം.

11. വിറ്റാമിൻ D — ഡോസും നൽകുന്ന രീതിയും.
Golden liquid Vitamin D softgel capsules spilling out of a amber glass bottle onto a clean background.

ആദ്യം വിറ്റാമിന് ഡി യുടെ കുറവ് ഉണ്ടോ എന്ന സ്ഥിരീകരിക്കുക. സാധാരണ ചികിത്സയായി Cholecalciferol 60,000 IU ആഴ്ചയിൽ ഒരിക്കൽ 6–8 ആഴ്ച.  തുടർന്ന് 1,000–2,000 IU പ്രതിദിനം. അല്ലെങ്കിൽ അനുയോജ്യമായ maintenance dose.

വിറ്റാമിൻ D യുടെ ഡോസ് പ്രായം, രക്തത്തിലെ 25(OH)D നില, ശരീരഭാരം, വൃക്ക/കരൾ പ്രവർത്തനം, മറ്റ് രോഗാവസ്ഥകൾ എന്നിവ അനുസരിച്ച് തീരുമാനിക്കണം. 

മുതിർന്നവരിൽ 600–800 IU (15–20 µg) പ്രതിദിനം maintenance ആവശ്യകതയായി കണക്കാക്കാം. 

എല്ലാവർക്കും ഒരേ ഡോസ് ശരിയാകണമെന്നില്ല. രോഗിയുടെ അവസ്ഥ അനുസരിച്ച് ഡോക്ടർ കൃത്യമായ ഡോസ് തീരുമാനിക്കണം..

Selection of Vitamin D rich foods including eggs, salmon, fatty fish, mushrooms, milk, and spinach surrounding a Vitamin D label
12. Vitamin Dയും എല്ലുകളുടെ ആരോഗ്യവും.

             വിറ്റാമിൻ Dയുടെ പ്രധാന പങ്ക് എല്ലുകളുടെ ആരോഗ്യത്തിലാണ്. എന്നാൽ വിറ്റാമിൻ D മാത്രം മതിയാകില്ല. കാൽസ്യവും ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീനും കഴിക്കണം. കൂടാതെ, പതിവായി വ്യായാമം ചെയ്യണം. ശരീരഭാരം വഹിച്ചുള്ള വ്യായാമങ്ങൾ നല്ലതാണ്. പേശികളുടെ ശക്തി കൂട്ടുന്ന വ്യായാമങ്ങളും പ്രധാനമാണ്. പ്രത്യേകിച്ച് പ്രായമായവരിൽ ഇവയെല്ലാം ഒരുമിച്ച് ശ്രദ്ധിക്കണം. 
അങ്ങനെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം മെച്ചപ്പെടുത്താം. അതേസമയം, വിറ്റാമിൻ D മാത്രം കഴിച്ചാൽ ഓസ്റ്റിയോപൊറോസിസ് (OSTEOPOROSIS)തടയാനാകില്ല. എല്ല് പൊട്ടാനുള്ള സാധ്യത പൂർണമായി ഒഴിവാക്കാനും കഴിയില്ല. 

Skeleton model holding its lower back in pain, illustrating bone weakness and back pain caused by Vitamin D deficiency.
13.വിറ്റാമിൻ Dയും സന്ധിവേദനയും.

 “വിറ്റാമിൻ D കഴിച്ചാൽ ആർത്രൈറ്റിസ് മാറും” എന്ന ധാരണ ശരിയല്ല. 

വിറ്റാമിൻ D കുറവുണ്ടെങ്കിൽ(Vitamin D Defficiency) അത് പരിഹരിക്കണം. കാരണം, എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിൻ D പ്രധാനമാണ്. 

എന്നാൽ ഓസ്റ്റിയോആർത്രൈറ്റിസ്, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, ഡിസ്ക് രോഗങ്ങൾ എന്നിവയുടെ പ്രധാന ചികിത്സ വിറ്റാമിൻ D അല്ല. അതിനാൽ, സന്ധിവേദനയുടെ യഥാർത്ഥ കാരണം ആദ്യം കണ്ടെത്തണം. തുടർന്ന് അതിനനുസരിച്ചുള്ള ചികിത്സ സ്വീകരിക്കണം. 

14. ആരൊക്കെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്?

 Vitamin D inadequacy ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവരിൽ:

Medical infographic detailing Vitamin D deficiency during pregnancy, showing a pregnant woman resting outdoors alongside symptoms and risk factors
  • ഗർഭകാലം,മുലയൂട്ടുന്ന അമ്മമാർ.
  • പ്രായമായവർ.
  • സൂര്യപ്രകാശം വളരെ കുറച്ച് ലഭിക്കുന്നവർ.
  • obesity ഉള്ളവർ.
  • dark skin ഉള്ളവർ.
  • intestinal malabsorption ഉള്ളവർ.
  • ചില kidney/liver disorders ഉള്ളവർ.
  • gastric bypass പോലുള്ള ചില surgeries കഴിഞ്ഞവർ.

 എന്നിവർ ഉൾപ്പെടുന്നു.

hypothyroidism important
ഒടുവിൽ — വിറ്റാമിൻ Dയെക്കുറിച്ച് ഓർക്കാം, 5 കാര്യങ്ങൾ.

 1. വിറ്റാമിൻ D എല്ലുകൾക്ക് മാത്രമല്ല. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് വിറ്റാമിൻ D പ്രധാനമാണ്.

 2. കേരളത്തിൽ വെയിലുണ്ടല്ലോ, പിന്നെ വിറ്റാമിൻ D കുറയുമോ? കുറയാം. ധാരാളം വെയിലുള്ള കേരളത്തിലും വിറ്റാമിൻ D കുറവ് കാണപ്പെടുന്നു.

 3. എല്ലാവരും വിറ്റാമിൻ D ടെസ്റ്റ് ചെയ്യണോ? വേണ്ട. എല്ലാവരും പതിവായി രക്തത്തിലെ വിറ്റാമിൻ D പരിശോധിക്കേണ്ട ആവശ്യമില്ല.

 4. സ്വയം ഉയർന്ന ഡോസ് കഴിക്കാമോ? വേണ്ട. ഉയർന്ന ഡോസിലുള്ള വിറ്റാമിൻ D അനാവശ്യമായി കഴിക്കുന്നത് ദോഷകരമാകാം. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക.

 5. എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ D മാത്രം മതിയോ? മതിയാകില്ല. കാൽസ്യം വേണം. ആവശ്യത്തിന് പ്രോട്ടീൻ കഴിക്കണം. പതിവായി വ്യായാമം ചെയ്യണം. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം. വീഴ്ചകൾ ഒഴിവാക്കാനും ശ്രദ്ധിക്കണം.

 ഓർക്കുക: വിറ്റാമിൻ D പ്രധാനമാണ്. പക്ഷേ ആരോഗ്യമുള്ള എല്ലുകളും ശക്തമായ പേശികളും ഉണ്ടാകാൻ സമഗ്രമായ സമീപനമാണ് വേണ്ടത്.

my best diabetes clinic

ഡോക്ടറുടെ സന്ദേശം:

Vitamin D ഒരു “magic vitamin” അല്ല. അതുപോലെ തന്നെ അത് അവഗണിക്കേണ്ട ഒന്നുമല്ല. ശരിയായ വ്യക്തിയിൽ, കാരണം കണ്ടെത്തി, ആവശ്യമായ അളവിൽ Vitamin D നൽകുന്നതാണ് ഏറ്റവും നല്ല സമീപനം.

ഈ ലേഖനം പൊതുവായ ആരോഗ്യ വിദ്യാഭ്യാസത്തിനുള്ളതാണ്. വ്യക്തിഗത Vitamin D പരിശോധനയോ ചികിത്സയോ ആവശ്യമാണോ എന്ന് നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുക.

Dr. Santhosh Babu M R, Senior Consultant(Physical Medicine & Rehabilitation Diabetes & Musculoskeletal Health).
hypothyroidism treatmentr apollo sugar clinics

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now