Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
തൈറോയിഡ് ഗ്രന്ഥി പണിമുടക്കുമ്പോൾ | Hypothyroidism or low thyroid function.

തൈറോയിഡ് ഗ്രന്ഥി പണിമുടക്കുമ്പോൾ | Hypothyroidism or low thyroid function.

Dr.Santhosh Babu M R

Senior Medical Consultant(PM&R) & Diabetologist.

"തൈറോയിഡ് ഹോർമോൺ കുറയുന്നത് സാധാരണയാണ്. എന്നാൽ ഇത് പെട്ടെന്ന് മനസ്സിലാക്കണമെന്നില്ല. കാരണം ഹൈപ്പോതൈറോയ്‌ഡ് അവസ്ഥയ്ക്ക്(Hypothyroidism) പ്രത്യേക ലക്ഷണങ്ങളില്ല. മിക്കപ്പോഴും മറ്റ് അസുഖങ്ങൾക്ക് ടെസ്റ്റ് ചെയ്യുമ്പോഴായിരിക്കും തൈറോയിഡ് പ്രവർത്തനം കുറവാണ് എന്ന് അറിയുക"

1. എന്താണ് ഹൈപ്പോതൈറോയിഡിസം(Hypothyroidism)?

hypothyroidism

        നമ്മുടെ ശരീരത്തിൻറെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് തൈറോയിഡ് ഹോർമോണുകൾ അത്യാവശ്യമാണ്‌. തൈറോയിഡ് പ്രവർത്തനം കുറഞ്ഞാലും(Hypothyroidism) കൂടിയാലും(Hyperthyroidism) കുഴപ്പമാണ്‌. 'ഇരുതലവാൾ' എന്ന് പറയാം. തൈറോയിഡ് പ്രവർത്തനം കുറയുന്ന അവസ്ഥയെ(Hypothyroidism) കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത്‌. വളരെ സാധാരണയായി കണ്ടു വരുന്നതും എളുപ്പത്തിൽ ചെലവ് കുറച്ചു ചികിൽസിക്കാവുന്നതുമാണ് ഈ അവസ്ഥ. എന്നാൽ മിക്ക കേസുകളും കണ്ടുപിടിക്കപ്പെടുന്നില്ല എന്നതാണ് സത്യം.

2. ആരെയെല്ലാം ബാധിക്കാം?

        പൊതുവെ മദ്ധ്യവയസ്‌കരോ കൂടുതലോ പ്രായമുള്ള സ്ത്രീകളിലാണ് തൈറോയിഡ് ഹോർമോൺ കുറവ് ഉണ്ടാകാൻ സാധ്യത കൂടുതൽ. എന്നാൽ കുട്ടികളടക്കം എല്ലാവരിലും ഉണ്ടാകാം. ലോകമാസകലം 1-2% ആൾക്കാരിൽ തൈറോയിഡ് ഹോർമോൺ കുറവ് ഉള്ളതായി കണക്കാക്കുന്നു. സ്ത്രീകളിൽ ഉണ്ടാകാൻ സാധ്യത പുരുഷന്മാരേക്കാൾ പത്ത് ഇരട്ടിയാണ്. ഗർഭിണികളിൽ നേരത്തെ കണ്ടുപിടിച്ചു ചികിൽസിച്ചില്ല എങ്കിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കും. ഗർഭസ്ഥ ശിശുവിന് ജന്മ വൈകല്യങ്ങളോ ബുദ്ധികുറവോ ഉണ്ടാകാം. കുട്ടികളിൽ വളർച്ച കുറവായും പഠന പ്രശ്നങ്ങളായും ഹൈപ്പോതൈറോയിഡിസം പ്രത്യക്ഷപ്പെടാം. ഡയബെറ്റിസ്(Diabetes) ഉള്ളവരിലും തൈറോയിഡ് പ്രശ്നങ്ങൾ കാണാൻ സാധ്യത കൂടുതലാണ്.

3. എന്തൊക്കെയാണ്‌ കാരണങ്ങൾ?

  • തൈറോയ്ഡ് ഗ്രന്ധിവീക്കം,
  • ഗോയിറ്റർ,
  • തൈറോയ്ഡ് ഗ്രന്ഥിയുടെ സ്വയം നാശം(Autoimmune thyroiditis),
  • ജന്മനായുള്ള കുഴപ്പങ്ങൾ,
  • ചില മരുന്നുകൾ കൊണ്ട്,
hypothyroidism pubertal goiter

"കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ തൈറോയിഡ് ചെറുതായി വീർത്തു കാണും. ഇത് ഒരു രോഗ ലക്ഷണമല്ല. മരുന്നും ആവശ്യമില്ല. ഫിസിയോളോജിക്കൽ ഗോയ്റ്റർ(Physiological Goiter) എന്നാണ് ഈ അവസ്ഥക്ക് പേര്. യുവതിയാകുമ്പോൾ ഈ മുഴ ക്രമേണ താനേ കുറയും. "

  • ഭക്ഷണത്തിൽ അയോഡിൻറെ കുറവ്,
  • തൈറോയ്ഡ് ഓപ്പറേഷനു ശേഷം,
  • തൈറോയ്ഡ് റേഡിയേഷനു ശേഷം,
  • ചിലരിൽ പ്രസവത്തിനു ശേഷം.

4. എന്തൊക്കെയാണ് ലക്ഷണങ്ങൾ?

             ഒന്നോ രണ്ടോ ലക്ഷണങ്ങളായി മാത്രം പറയാനാവില്ല. പ്രത്യേക ലക്ഷണങ്ങളില്ല. കാര്യമായ ലക്ഷണങ്ങൾ കാണണമെന്നും ഇല്ല. ഹോർമോണിൻറെ അളവ് കുറയുന്ന തോതനുസരിച്ചു ലക്ഷണങ്ങളും മാറാം. പൊതുവെ കണ്ടു വരുന്ന പ്രശ്നങ്ങൾ ഇവയാണ്.

thyroid fatigue
  • ക്ഷീണം, തളർച്ച, ഉത്സാഹക്കുറവ്,
  • മുഖത്തും കാലുകളിലും നീർവീക്കം,
hypothyroidism myxoedema
hypothyroidism
  • കൺപോള വീർത്തു തൂങ്ങുക,
hypothyroidism eyes
  • അമിതവണ്ണം(Obesity),
  • തണുപ്പ് സഹിക്കാൻ പ്രയാസം(Cold Intolerance),
  • മുടി നേർത്തു ബലം കുറഞ്ഞു പൊട്ടിയോ പൊഴിഞ്ഞോ പോകുക. ഉള്ളു കുറയുക,
hair loss (1)-min
  • പുരികത്തിലെ രോമങ്ങൾ കൊഴിയുക. പുരികങ്ങളുടെ കട്ടി കുറയുക.
HYPOTHYROIDISM EYEBROW LOSS
  • തൊലി ഉണങ്ങുക, വരളുക,
  • വിളർച്ച(Anaemia),
  • തൊണ്ട മുഴ,
hypothyroidism

"തൈറോയിഡ് ഗ്രന്ഥി പ്രവർത്തനത്തിനു പ്രശ്നമുണ്ടായാൽ തൊണ്ട മുഴ ഉണ്ടാകണമെന്നില്ല. തൊണ്ട മുഴയോ തൊണ്ട വേദനയോ, കഴുത്തുവേദനയോ ഉണ്ടെന്നു കരുതി അത് തൈറോയിഡിൻറെ പ്രോബ്ലം കൊണ്ട് ആകണമെന്നുമില്ല "

  • മലബന്ധം(Constipation),
hypothyroidism joint pain
  • മുഖഭാവം മാറുക(Hypothyroid facies). മുഖത്തെ പ്രസന്നതയും സന്തോഷവും കുറയുക,
hypothyroid facies
  • ഓർമ്മക്കുറവ്, വിഷാദരോഗം,
hypothyroidism depression
Sexual Dysfunction-min
hypothyroidism danger

             വേണ്ട ചികിത്സ സമയത്തു കിട്ടാതെ വന്നാൽ ഹൃദയപരാജയം(Heart failure) അബോധാവസ്ഥ(Hypothyroid coma) എന്നീ ഗുരുതര പ്രശ്‌നങ്ങളിലെത്തും.

hypothyroidism important

5. എന്താണ് TSH??

             തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രധാന ഹോർമോണിനു തൈറോക്സിൻ എന്നാണ് പേര്. തൈറോക്സിൻ (Thyroxine) ഹോർമോൺ ഉൽപാദനം നിയന്തിക്കുന്ന തലച്ചോറിലെ പീറ്റ്വീട്ടറി (Pituitary) ഗ്രന്ഥിയാണ് TSH ഉൽപാദിപ്പിക്കുന്നത്. TSH (Thyroid Stimulating Hormone) തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്ന ഹോർമോണാണ്. രക്തത്തിലെ TSH നില കൂടിയാൽ തൈറോയ്ഡ് പ്രവർത്തനം കുറവെന്ന് അനുമാനിക്കാം. TSH നില കുറഞ്ഞാൽ കൂടുതലെന്നും. Free T4, Free T3 എന്നീ ടെസ്റ്റുകൾ കൂടി ചെയ്താലേ യഥാർത്ഥ ഹോർമോൺ നില അറിയാൻ സാധിക്കൂ. ഇതിനു ചെലവ് കൂടും.

6. പരിശോധനകൾ, ടെസ്റ്റുകൾ?

hypothyroidism tests

  
         ഒരു വളരെ ലളിതമായി ഇതറിയാനുള്ള ചെലവ് കുറഞ്ഞ ടെസ്റ്റുകൾ ഇപ്പോൾ ലഭ്യമാണ്. തുടക്കത്തിൽ TSH രക്ത പരിശോധന മാത്രം മതിയാകും(normal values are 0.3 to 5.5 mIU/L). ഇതിൽ കുഴപ്പമുണ്ടെങ്കിലേ T4 അടക്കമുള്ള മറ്റു ചിലവേറിയ പരിശോധനകളിലേക്ക് കടക്കേണ്ടു. രാവിലെ 11AM മുമ്പ് രക്തം പരിശോധനക്ക് നൽകുന്നതാവും നല്ലത്. വെറും വയറ്റിൽ ആകണമെന്നില്ല. പതിവ് മരുന്നുകൾ ഉണ്ടെങ്കിൽ കഴിച്ചിരിക്കണം. അംഗീകാരവും ഗുണനിലവാരവുമുള്ള ക്ലിനിക്കൽ ലാബറട്ടറികൾ ടെസ്റ്റിനായി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.  

Hypothyroidism tests

.

7. ഭക്ഷണ കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം?

HYPOTHYROIDISM DIET

ഉൾപെടുത്തേണ്ടവ:

  • കടൽ മൽസ്യം,
HYPOTHYROIDISM DIET SEA FOOD
  • മുട്ട,
  • പാലും പാലുൽപ്പന്നങ്ങളും,
  • ഇലക്കറികൾ പഴവർഗ്ഗങ്ങൾ,
  • അയഡയിസ്ഡ് ഉപ്പ്,
hypothyroidism iodine rich foods

ഒഴിവാക്കേണ്ടവ:

  • ക്യാബേജ്, കോളി ഫ്ളവർ, ബ്രോക്കോളി, പച്ചക്കപ്പ എന്നിവ ഗോയ്റ്റർ ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങളാണ്,
hypothyroidism goitrogens
  • മാധുര കിഴങ്ങ് കടല കപ്പലണ്ടി, തിനകൾ, സോയ തുടങ്ങിയവയും അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക,
  • അമിതമായ അയോഡിൻ ഉപയോഗം ദോഷം ചെയ്യും.

8. ചികിൽസകൾ എന്തെല്ലാം?

hypothyroidism treatment

  
          വളരെ ലളിതമായി ചെലവ് കുറച്ചു ചികിൽസിക്കാവുന്ന അസുഖമാണ് ഹൈപ്പോതൈറോയിഡിസം. ഡോക്ടർ നിർദേശിക്കുന്ന അളവിൽ തൈറോക്സിൻ ഗുളികകൾ കഴിക്കുകയേ വേണ്ടു. ചികിത്സ മിക്കപ്പോഴും ആയുഷ്‌ക്കാലമായിരിക്കും. നാം കഴിക്കുന്ന പല ഭക്ഷണങ്ങളും തൈറോക്സിൻ ഗുളികയുടെ ആഗീരണം(Absorption) തടസ്സപ്പെടുത്തും. അതിനാൽ തന്നെ രാവിലെ വെറും വയറ്റിൽ ആഹാരത്തിന് ഒരു മണിക്കൂർ മുൻപാണ് ഗുളിക കഴിക്കേണ്ടത്. ഗുളിക കഴിക്കാൻ വെള്ളം മാത്രമേ ഉപയോഗിക്കേണ്ടു. ഡോക്ടറുടെ ഉപദേശമില്ലാതെ ഡോസിൽ വ്യത്യാസം വരുത്തുകയോ, ഗുളിക നിർത്തുകയോ അരുത്. 4-6 മാസം കൂടുമ്പോൾ TSH പരിശോധന നടത്തണം. ചികിത്സാ രേഖകൾ സൂക്ഷിക്കണം. മറ്റ് അസുഖങ്ങൾക്ക് ചികത്സ തേടുമ്പോഴും തൈറോയിഡ് പ്രശ്നമുള്ള വിവരം അറിയിക്കണം. 

thyroid awareness month
hypothyroidism treatmentr apollo sugar clinics

    12 thoughts on “തൈറോയിഡ് ഗ്രന്ഥി പണിമുടക്കുമ്പോൾ | Hypothyroidism or low thyroid function.

      1. Thank you Dr. Naufel for your positive comment! Hope the blog will be useful for our patients with thyroid problems especially hypothyroidism.

    1. I am grateful for the amount of time and effort you put into this helping us. Your insights and summary are beneficial.

      1. Your feedback is very important to us Mr Jayakrishnan. As you rightly pointed out health blogging is not an easy job. We have done deep research into common thyroid problems. We shall be updating the blog also.Most of the cases hypothyroidism is a life long issue.The paerso on treatment needs good awareness about the problem. Hope you will be forwarding the blog to relevent groups. Happy to answear any querries in this regard.

      1. Sincere gratitude for the comment Mr Sunil. As we all know many people are either missing thyroid problems or are on treatment without knowing much.Lack of authentic health information in Malayalam language is an unmet need. My humble attempt here is is to improve the awareness regarding hypothyoidism or low thyroid function which is commoner than we think. Please suggest similer topics of your interest for further blogs. Please visit our youtube channel for more information :https://youtu.be/Swcds-bqw1M

    2. Respected Sir, Great efforts. This is very informative and useful. Your commitment to educate the common man and thereby lead them a quality life is very much appreciable. Please continue the good work. As you know, when it comes Thyroid testing, we at Thyrocare, have always been offering one of the best quality at affordable rate. Thank you Sir, once again.

      1. Thank you Mr Nandakumar K for you detailed and valuable feedback. As you rightly mentioned scientific knowledge should be simplified to reach common man. If this is done, our dream of informed health care will become a reality. Thyroid related health issues are a huge speciality by itself now called thyroidology. We reality appreciate Thyrocare pvt ltd for setting quality standard in thyroid testing. More over you have made thyroid testing services available even to rural people of India. Quality control is the key in any clinical lab testing especially thyroid function tests. Please share the blog with your clients.

      1. Your response is a very valuable encouragement to us Mr Subin K S. Please go thrrough and share our blogs on diabetes, joint pain, back pain in the same site whenever your time allows.

    3. Right here is the perfect webpage for everyone who would like to understand this topic. You understand a whole lot its almost tough to argue with you (not that I really will need toÖHaHa). You certainly put a fresh spin on a subject that has been discussed for a long time. Wonderful stuff, just excellent!

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now