Dr.Santhosh Babu M R
Senior Medical Consultant(PM&R)
"അസ്ഥിശോഷണത്തിനായി ആരും ഡോക്ടറെ കാണാറില്ല. അതുകൊണ്ട് തന്നെ 90 ശതാമാനവും കണ്ടു പിടിക്കപ്പെടുന്നില്ല. ചികിത്സ കിട്ടുന്നുമില്ല. അതിനാലാണ് അസ്ഥി ശോഷണത്തിനെ നിശ്ശബ്ദനായ കൊലയാളി എന്ന് വിളിക്കുന്നത് "
1.എന്താണ് അസ്ഥി ശോഷണം(Osteoporosis)?
നമ്മുടെ അസ്ഥികൾ കാൽസിയം ഹൈഡ്രോക്സി അപ്പിറ്റൈറ്റ് എന്ന രാസവസ്തു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അസ്ഥിയിൽ ജീവനുള്ള കോശങ്ങളും രക്തക്കുഴലുകളും ഉണ്ട്. നീളമുള്ള അസ്ഥികൾക്ക് വളരെ കട്ടിയും ബലവുമുള്ള പുറം ഭാഗവും(കോർട്ടക്സ്) ഉള്ളിൽ മൃദുവായ മജ്ജയുമുണ്ട്. മജ്ജയിൽ നിന്നാണ് രക്തകോശങ്ങൾ ഉണ്ടാകുന്നത്. മുതിർന്നവരുടെ അസ്ഥികളിൽ പോലും ഏതവസ്ഥയിലും നിർമ്മാണ-നശീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടേയിരിക്കും. നിർമ്മാണ പ്രവർത്തി കുറയുകയും നശീകരണ പ്രവർത്തി കൂടുകയും ചെയ്യുമ്പോഴാണ് അസ്ഥിക്ക് ബലക്കുറവ് അഥവാ അസ്ഥിശോഷണം (osteoporosis)ഉണ്ടാകുന്നത്.
"ഓസ്റ്റിയോപോറോസിസ്(Osteoporosis) എന്നാൽ അരിപ്പ പോലുള്ള അസ്ഥി എന്നർഥം. അസ്ഥികൾ ഒഴിഞ്ഞ തേനീച്ച കൂടു പോലെ ശൂന്യാമാവുക."
2.ആർക്കൊക്കെ വരാം?
"അസ്ഥിശോഷണം വയസ്സായവരുടെ മാത്രം പ്രശ്‌നമല്ല. അസ്ഥിശോഷണം മുപ്പതുകളിലേ തുടങ്ങും"
പൊതുവേ ഇത് മുതിർന്നവരിലാണ് കാണപ്പെടുക. ലവണങ്ങൾ ലയിച്ച് അസ്ഥിഭിത്തി മൃദുവായി പോകുന്ന ഓസ്റ്റിയോമലേഷ്യ എന്ന അവസ്ഥ കൂടുതലും കുട്ടികളിലും കൗമാരത്തിലുമാണ് ഉണ്ടാകുക. വേദനയെക്കാളും കുട്ടികളിൽ കൈകാൽ വളവ്, അസ്ഥി വൈകല്യങ്ങൾ എന്നിവയാണ് കാണുക. എന്നാൽ വളർച്ചക്കുറവ്, പൊക്കക്കുറവ്, നെഞ്ചു കൂടുകെട്ടുക തുടങ്ങിയവയും അസ്ഥി മൃദുത്വത്തിന്റെ ഭാഗമായി കാണാം. അസ്ഥിശോഷണം മുപ്പതുകളിലേ തുടങ്ങും. ചില വിഭാഗക്കാർക്ക് അസ്ഥി ബലം പൊതുവെ കുറവായിരിക്കും:
മാസക്കുളി നിന്നതോ അണ്ഡാശയം നീക്കം ചെയ്തതോ ആയ സ്ത്രീകളിലും വയോജനങ്ങളിലും പ്രശ്നം ഗുരുതരമാകാം. വയോജനങ്ങൾ വീണ് ഇടുപ്പെല്ലോ നട്ടെല്ലോ പൊട്ടി കിടപ്പാകുന്നതിന്റെ ഒരു പ്രധാന കാരണം അസ്ഥി ശോഷണമാണ്.
2.മറ്റു കാരണങ്ങൾ?
വ്യായമരഹിത ജീവിതവും, അമിതവണ്ണവും പുകവലിയും അസ്ഥി ബലം കുറയാൻ ഇടയാക്കും. വെയിൽ കൊള്ളാതിരിക്കൽ, ചില ഹോർമോൺ മരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം അസ്ഥിശോഷണമുണ്ടാക്കാം. കാൽസിയത്തിന്റെയും വൈറ്റമിൻ ഡിയുടെയും കുറവും പാരാതൈറോയിഡ് ഗ്ര ൻസ്ഥിയുടെ പ്രവർത്തന വൈകല്യവും അസ്ഥിമൃദുവാകൽ അഥവാ ഓസ്റ്റിയോമലേഷ്യ ഉണ്ടാക്കും. അസ്ഥിശോഷണമുള്ളവരുടെ എല്ലുകൾ ചെറിയ പരിക്ക്മൂലമോ പരിക്കില്ലാതെ തന്നെയോ ഒടിഞ്ഞുപോകാം. മുതിർന്ന സ്ത്രീകളിലെ നട്ടെല്ലിന്റെ കണ്ണികൾ അവരറിയാതെ തന്നെ പൊട്ടി പതുങ്ങി വേദനയോ കൂനോ ഉണ്ടാകാം. അസ്ഥിയുരുക്കം എന്ന അവസ്ഥ മനുഷ്യരിലില്ല.
2.ലക്ഷണങ്ങൾ?
പ്രായപൂർത്തിയായ ഒരാൾ അയാളുടെ പൊക്കത്തിൽ മാത്രം വീണാൽ ഒടിയില്ല. അങ്ങനെ ഒടിഞ്ഞാൽ അസ്ഥി ശോഷണം ഉള്ളതായി സംശയിക്കാം.
അസ്ഥിശോഷണം അഥവാ ഓസ്റ്റിയോപോറോസിസ് പൊതുവേ കലശലായ വേദനയുണ്ടാക്കാറില്ല. നീര് ഇതിന്റെ ലക്ഷണവുമല്ല. എന്നാൽ ചിലതരം കാൻസറോ(മൾട്ടിപ്പിൾ മയലോമ), ടിബിയോ എല്ലിൽ പടർന്നാൽ പടരുന്ന സ്ഥലങ്ങളിൽ കലശലായ വേദനയുണ്ടാക്കാം. രക്തത്തിലെ പാരാ തൈറോയിഡ് ഹോർമോണിന്റെ അളവ് പരിശോധന ചിലവേറിയതെങ്കിലും ചിലരിലെങ്കിലും ചെയ്യേണ്ടിവരും. ഇത്തരം കാരണങ്ങൾ കൊണ്ട് തന്നെ അസ്ഥിശോഷണമുള്ളവരിൽ വിദഗ്ദ്ധപരിശോധന നടത്തി കാരണമുണ്ടെങ്കിൽ കണ്ടുപിടിച്ചു ചികിത്സിക്കണം.
2.പരിശോധനകൾ?
അസ്ഥിശോഷണത്തിന്റെ പ്രാരംഭഘട്ടങ്ങൾ എക്സ്റേയിൽ കാണില്ല. അസ്ഥിയുടെ ഘടനയും ബലവും അറിയാൻ ഹെക്സ(HEXA), സെക്സ(SEXA), ബിഎംഡി(BMD) എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന ടെസ്റ്റുകളാണ് നല്ലത്. കാൽപാദം മാത്രം സ്കാൻ ചെയ്തുള്ള പരിശോധന ലളിതമെങ്കിലും തെറ്റുകാണിക്കും.
2.അസ്ഥിശോഷണം പരിഹരിക്കാൻ:
കാൽസിയം ഗുളികകൾ കഴിച്ചാൽ അസ്ഥിശോഷണം മാറും എന്നത് വ്യാപകമായ തെറ്റിദ്ധാരണയാണ്. കാൽസിയം ഗുളികളും ടോണിക്കും,വൈറ്റമിൻ ഡി മരുന്നും കുറിപ്പടിയില്ലാതെ പോലും വ്യാപകമായി ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. അസ്ഥിശോഷണമുണ്ടാകാനുള്ള കാരണം കാൽസിയത്തിന്റെയോ വൈറ്റമിൻ ഡി യുടെയോ കുറവു കൊണ്ടാണെങ്കിൽ മാത്രമേ ഇവ കഴിക്കേണ്ടൂ. അമിതഡോസിലോ കൂടുതൽ കാലമോ ഇവ കഴിക്കുന്നത് ആപത്താണ്.
അസ്ഥിമൃദുത്വം, അസ്ഥിശോഷണം എന്നീ രണ്ടവസ്ഥകളുടെയും ചികിത്സ വിഭിന്നമാണ്. അസ്ഥിമൃദുത്വം അഥവാ ഓസ്റ്റിയോമലേഷ്യ (Osteomalacia) കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണ്. എക്സ്റേ പരിശോധനയിലൂടെ ഇത് കണ്ട് പിടിക്കാൻ സാധിക്കും. കാൽസിയത്തിനോടൊപ്പം വൈറ്റമിൻ ഡിയുടെ തുള്ളി മരുന്നോ ചിലപ്പോൾ കുത്തിവയ്പ്പോ കൊണ്ട് നല്ല ഗുണം കിട്ടാറുണ്ട്. ഇത്തരം മരുന്നുകൾക്ക് എതിരുനിൽക്കുന്ന അസ്ഥിമൃദുവാകലും അപൂർവമായി കുട്ടികളിൽ കാണാറുണ്ട്.
Osteomalacia
2.പോഷകാഹാരങ്ങൾ?
പാല്, പാലുൽപ്പന്നങ്ങൾ, മുള്ളോടെ കഴിക്കാവുന്ന മത്സ്യം, എല്ല് സൂപ്പ്, ഇലക്കറികൾ, കാബേജ്, ബ്രോക്കോളി, സോയാബീൻസ്, അണ്ടിപ്പരിപ്പ്, ആൽമൺഡ് എന്നിവയെല്ലാം കാൽസിയം അടങ്ങിയ ഭക്ഷണങ്ങളാണ്.
വയോജനങ്ങളിൽ കാൽസ്യം സിട്രേറ്റ് ആണ് നല്ലത്. അതുപോലെ വയറിൽ ആസിഡ് കുറയാൻ മരുന്ന് കഴിക്കുന്നവരിലും. ചെറുപ്പക്കാരിലും വയറിൽ അസിഡിറ്റി ഉള്ളവരിലും കാൽസിയം കാർബോണറ്റ് നൽകാം.
3.അസ്ഥി ആരോഗ്യം നിലനിർത്താം ബലം കൂട്ടാം:
വ്യായാമം, വെയിലുകൊള്ളൽ, പുകവലി ഉപേക്ഷിക്കൽ എന്നിവ ഗുണകരമാണ്. മാസക്കുളി നിന്നവർ, അണ്ടാശയം നീക്കം ചെയ്തവർ, ഹോർമോൺ ചികിൽസയെടുക്കുന്നവർ, ആസ്തമക്കും, ബോധക്കേടിനും(എപ്പിലെപ്സി) ദീർഘകാലം മരുന്നു കഴിക്കുന്നവർ, വയോജനങ്ങൾ എന്നിവരിൽ അസ്ഥിശോഷണ മുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ ആവശ്യമാണ്. ലഘുവായ കായിക ജോലിയിൽ ഏർപെടുകയോ വ്യായാമങ്ങൾ ചെയ്യുകയോ ആകാം.ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ എടുക്കുന്ന കുത്തിവയ്പുകൾ മുതിർന്നവരിലെ അസ്ഥിശോഷണത്തിന് വളരെ ഫലപ്രദമാണ്.
കാലുകളുടെ ബലവും ബാലൻസും കൂട്ടാൻ സുരക്ഷിതമായ വ്യായാമങ്ങൾ ദിവസവും ചെയ്യുക.
- അസ്ഥി സാന്ദ്രത പരിശോധന(BONE MINERAL DENSITY TEST) ചെയ്താൽ ഒടിയാൻ സാധ്യത കൂടുതലാണോ എന്ന് മനസിലാക്കാം. വയോധികരും മാസക്കുളി നിന്ന സ്ത്രീകളും അഞ്ചു വര്ഷം കൂടുമ്പോഴെങ്കിലും ഈ ടെസ്റ്റ് ചെയ്താൽ വളരെ നല്ലത്.
- പുകവലി പൂർണമായും ഒഴിവാക്കുക. മദ്യം ശീലമാണെങ്കിൽ പരിമിതപ്പെടുത്തുക.
- പോഷകാഹാരം ഉറപ്പാക്കുക.അമിതാഹാരം വേണ്ട. അമിത വണ്ണവും.
2.കഴിക്കുന്ന മരുന്നുകൾ ശ്രദ്ധിക്കുക.
- കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ ചികിൽസിക്കുന്ന ഡോക്ടറോടു സൗമ്യമായി ചോദിച്ചു മനസിലാക്കുക.
- അസ്ഥിശോഷണംഉണ്ടാകാൻ സാധ്യതയുള്ള മരുന്നുകൾ ഉണ്ടെങ്കിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
- ഉദാഹരണത്തിന് ആസ്മയ്ക്കും, സന്ധിവേദനയ്ക്കും മറ്റും ഉപയോഗികുന്നവ.
8.അസ്ഥി ബലപ്പെടുത്താം സുരക്ഷിതമായി:
- വെയില് കായുന്നതും സുരക്ഷിത വ്യായാമങ്ങളും ഗുണപ്രദം.
- ഡോക്ടറുടെ നിർദേശ പ്രകാരം കാൽസ്യം വിറ്റാമിന് ഡി ഗുളികകൾ കഴിക്കാം.
- അസ്ഥി ബലപ്പെടുത്തുന്നതിന് സുരക്ഷിതമായ ഗുളികകളും ഇഞ്ചക്ഷനുകളും ലഭ്യമാണ്.
- അഥവാ വീണാൽ ഇളിയെല്ലു പൊട്ടുന്നത് തടയാൻ സംരക്ഷണും തരുന്ന പ്രത്യേക അടിവസ്ത്രങ്ങളും മേൽവസ്ത്രങ്ങളും ബെൽറ്റും(ഹിപ് പ്രൊട്ടക്ടർ/HIP PROTECTOR) ഉപയോഗിക്കുന്നത് പ്രയോജനകരമാണ്. കൂടുതൽ വിവരങ്ങളറിയാൻ ദയവായി : https://myjointpaindoctor.com/2021/09/12/prevention-falls-fractures-elderly/ പേജ് സന്ദർശിക്കുക.
Very informative topic well explained in a very simple manner. Awaiting for more such topics.
Thank you Madam for your remarks. Encouragement for people like you keep the ball rolling since we have no commercial interests. Deffinetely we will be regularly updating with interesting and relevent posts about health issues like #bonepains, #backpain, #neckpain, #kneepain other #jointpain. #Diabetes and related complications will be highlighted soon. Please await the same.
Thank You Very Much DR .Whenever we need any medical help you are always there for us and we will always remember your efforts for humanity.Doctor your kindness was true.We all respect for you Effort and Take Care and God Bless You.
Thank you Mr.Shihas for your valauable feedback. Public health education is the responsiblity of all medical professionals. So its my duty. We will soon release more useful health blogs and videos. Please visit previous and next pages of this post for more useful content on #backpain, #neckpain #jointpain etc.Also please visit our youtube channel : https://www.youtube.com/channel/UCxmg3THmhe8pTbMyCJwlIXg
Thankyou doctor, very informative topic and well explained
Thank you Doctor for giving
a good Topics and videos and well explained…