Dr.Santhosh Babu M R,
Senior Medical Consultant(PM&R)
തൊലിപ്പുറമേ മിനുസമുള്ള പാടുകളായാണ് സോറിയാസിസ് പ്രത്യക്ഷപ്പെടുക.തുടക്കത്തിൽ സന്ധികളുടെ പുറംവശം,ചെവിയുടെ പിൻവശം നെഞ്ചിൻ്റെ മുൻവശം എന്നിവിടങ്ങളിലാണ് സാധാരണ പാടുകൾ കാണുക.ചിലർക്ക് തലയിൽ താരൻ പോലെയാകും തുടക്കം. ക്രമേണ വ്യാപിക്കും. നഖങ്ങളെയും ബാധിക്കും.നഖങ്ങളുടെ തിളക്കം നഷ്ടപ്പെടുകയും കുത്തുകൾ പോലെ ചെറിയ കുഴികൾ പ്രത്യക്ഷപ്പെടുകയും ചെയ്യും.ചിലരിൽ നടുവിലും സന്ധികളിലും വേദന വരും.ഈ അവസ്ഥക്ക് സോറിയറ്റിക് ആർത്രൈറ്റിസ് (PSORIATIC ARTHRITIS)എന്നാണ് മെഡിക്കൽ പേര്. കൂടുതൽ വായിക്കുക.
Psoriasis nail pitting.
സോറിയാസിസ് ഉള്ള വലിയോരു ശതമാനം രോഗികളിൽ അസുഖം വരുന്നതിനു മുൻപോ ശേഷമോ സന്ധിവേദനയും നീരും വരാം(PSORIATIC ARTHRITIS).കൈവിരലുകർ നീരുവന്നു വീർക്കും.കൈയിലെ സന്ധികളെ മാത്രമല്ല സോറിയാസിസ് ബാധിക്കുക. ബാധിക്കപ്പെട്ട വിരലുകൾ മുഴുവനായി നീര് വന്നു വീർത്തിരിക്കും. അത്‌കൊണ്ട് psoriatic dacitlitis എന്നാണ് ഈ അവസ്‌ഥക്ക് പേര്. നടുവേദനയും മുട്ടുവേദനയും ഇതോടൊപ്പം കാണം.രാവിലെ എഴുനേറ്റാലും കുറച്ചു വിശ്രമം കഴിഞ്ഞെഴുനേൽക്കുമ്പോഴും വേദനകൂടും.കുറച്ച് ജോലികൾ ചെയ്തുകഴിഞ്ഞാൽ വേദന കുറഞ്ഞു തുടങ്ങും.സോറിയാറ്റിക് ആർത്രൈറ്റിസ് എന്നാണ് ഈ അവസ്ഥയുടെ പേര്.തൊലി പുറമേയുള്ള അഭംഗിയും സന്ധി-നടുവേദനകളും ചേർന്ന് ചിലരെയെങ്കിലും വിഷാദ രോഗത്തിൽ കൊണ്ടെത്തിക്കും.
Psoriatic skin patch elbow.
സോറിയാസിസിൻ്റെ സന്ധിവേദന അംഗവൈകല്യമുണ്ടാക്കാറില്ല.ചികിത്സിച്ചാൽ പൂർണ്ണ മായും മാറ്റാവുന്നതേയുള്ളു. ചികിത്സ കുറച്ചു നീളും.ഡിഎംആർഡി(DMRD) വിഭാഗത്തിൽ പെട്ട മരുന്നുകളാണ് തുടക്കത്തിൽ നൽകുക.ചിലവേറുമെങ്കിലും സമീപകാലത്ത് കിട്ടിത്തുടങ്ങിയ ബയോളജിക്കൽസ് വിഭാഗം മരുന്നുകൾ വളരെ ഫലപ്രദമാണ്.