Dr.Santhosh Babu M R,
Senior Medical Consultant(PM&R)
ശരീരവേദന,നടുവേദന,സന്ധിവേദന തുടങ്ങിയവയെല്ലാം വർദ്ധിക്കുന്ന സമയമാണ് മഴക്കാലം.അന്തരീക്ഷത്തിലെ ഈർപ്പവും തണുപ്പും തന്നെയാണ് ഇതിന് പ്രധാന കാരണം.മദ്ധ്യവയസ്കർക്കും വയോജനങ്ങൾക്കുമാണ് കൂടുതൽ ശല്യമുണ്ടാകുക.എന്നാൽകൊതുകുകടി മൂലം പകരുന്ന ചിക്കങ്കുനിയ പോലെയുള്ള അസുഖം വന്നാൽ സന്ധിവേദനയും നീരും കൂടുകയും കൂടുതൽ കാലം നിലനിൽക്കുകയും ചെയ്യാം.പലപ്പോഴും ചെറിയപനിയിൽ തുടങ്ങി സന്ധിവേദനയിലേക്കും നീരിലേക്കും(Chikengunya Joint pain) ഈ രോഗം കടക്കും.തൊലി പുറമേ ചുവന്ന പാടുകളും ചൊറിച്ചിലും ആദ്യ ആഴ്ച കാണാം.ഇത് തനിയേ മാറും. കൂടുതൽ വായിക്കുക.
ഇരു കൈകളിലേയും കാലുകളിലേയും ചെറിയ സന്ധികളെയും കാൽമുട്ടുകളെയുമാണ് ചിക്കങ്കുനിയ ആർത്രൈറ്റിസ് പ്രധാനമായും ബാധിക്കുക.കണം കാലിൽ വേദനയുള്ള നീരും വരാം. സാധാരണഗതിയിൽ ഇത്തരം സന്ധിരോഗ ലക്ഷണങ്ങൾ(Chikengunya Joint pain symptoms)മിക്കവരിലും മൂന്നാഴ്ച്ചക്കുള്ളിൽ കാര്യമായ ചികിത്സയില്ലാതെ തന്നെ കുറയും.എന്നാൽ ചിലരെ ഇതു മാസങ്ങളോളം വിഷമിപ്പിക്കും.രാവിലെ എഴുനേൽക്കുമ്പോഴും വിശ്രമം കഴിഞ്ഞും നടക്കാനും എന്തെങ്കിലും ജോലി ചെയ്യാനും പ്രയാസമായിരിക്കും. നേരത്തെ തന്നെ സന്ധിവേദനയും ശരീരവേദനയും ഉള്ളവർക്ക് 'കൂനിൻമേൽ കുരു' എന്ന അവസ്ഥയാകും.വൈറസ് ശരീരത്തിലുണ്ടാക്കുന്ന ഒരു റിയാക്ഷനാണ് ഇതിനെല്ലാം കാരണം.
മറ്റു മഴക്കാല സന്ധിവേദനകളിൽ നിന്ന് ചിലപ്പോൾ ഇത്തരം ആർത്രൈറ്റിസ് തിരിച്ചറിയണം.തുടർ ചികിത്സ കൊണ്ട് പൂർണമായും മാറ്റാൻ കഴിയുന്ന രോഗമാണ് ചിക്കങ്കുനിയ ആർത്രൈറ്റിസ്.പ്രതിരോധമാണ് കൂടുതലെളുപ്പം.പകൽ സമയം കടിക്കുന്ന എയിഡിസ് പുള്ളി ക്കൊതുകുകളാണ്(Aedes Egypti) ചിക്കങ്കുനിയ പരത്തുന്നത്.പരിസരത്ത് ചിരട്ടകളിലും പാത്രങ്ങളിലും മറ്റും കെട്ടി നിൽക്കുന്ന മഴവെള്ളത്തിലാണ് ഇത് പെരുകുക.കൊതുകുകടി ഒഴിവാക്കുന്നതിനോടൊപ്പം ചുറ്റുപാടും ഇത്തരം സാഹചര്യം ഒഴിവാക്കണം..