Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
TEXT NECK SYNDROME / ന്യൂജൻ കൂനു മാറാൻ.

Text Neck Syndrome / ന്യൂജൻ കൂനു മാറാൻ.

Dr.Santhosh Babu M R

Senior Medical Consultant(PM&R)

പുതിയ തലമുറ(ന്യൂജെൻ) കൂനിപ്പോകുന്നുവോ ?

          പുതിയ തലമുറ(ന്യൂജെൻ) കൂനിപ്പോകുന്നു എന്നത് സത്യമാണ്. 'ടെക്സ്റ്റ് നെക് സിൻഡ്രോം(Text Neck Syndrome) എന്നാണ് ഈ അവസ്ഥയുടെ പുതിയ വിളിപ്പേര്. ചെറുപ്പത്തിലേ പുറം വേദനക്കും(Upper Back Pain) ഇത് കാരണമാകുന്നു. ഈ പ്രശ്നത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

text neck correction canva-min

ആർക്കൊക്കെ വരാം?

          ഗർഭപാത്രത്തിനുള്ളിൽ തുടങ്ങി നമ്മുടെ ഇരിപ്പു കൂടുതലും കുനിഞ്ഞു തന്നെ. സ്കൂൾ, കോളേജ്, ഓഫീസ്, വാഹനങ്ങൾ എന്നിവിടങ്ങളിലും ഇത് തന്നെ സ്ഥിതി. അടുക്കള ജോലികളും, തൂപ്പും, തുടക്കലും, കഴുകലും, ഭക്ഷണം കഴിക്കലും വരെ കുനിഞ്ഞു തന്നെ! ഡിജിറ്റൽ ഉപകരണങ്ങളുടെഅമിത ഉപയോഗവും ഇതിനൊരു കാരണമാണ്. മൊബൈൽഫോൺ, ലാപ്ടോപ്, ഡെസ്ക്ടോപ് എന്നിവ ഇതിൽ പെടും.

text neck syndrome child

          കിടക്കുമ്പോൾ തലയിണ ശീലം കാരണം കഴുത്തും തലയും വീണ്ടും കുനിയും. പലർക്കും ഉറങ്ങാൻ രണ്ടു തലയിണ വേണം. സ്ക്കൂൾ ബാഗിൻറെയും ലാപ്ടോപ് ബാഗിന്റെയും ഭാരം ഇതിന് ആക്കം കൂട്ടുന്നു. കൗമാരപ്രായത്തിൽ മാറിടം വികാസം പ്രാപിക്കും. ഇതോടെ പെൺകുട്ടികൾ കഴുത്തും തോൾഭാഗവും കൂനി ഇരിക്കാനും നടക്കാനും തുടങ്ങും(STOOPED POSTURE).

TEXT NECK SYNDROME WRONG POSTURE

          മറ്റാരെങ്കിലും ശ്രദ്ധിച്ചാൽ പിന്നെ പറയുകയും വേണ്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡെസ്കിലേക്ക്‌ കൈ ഊന്നി കുനിയാണ് ഇരുപ്പ്. ഇങ്ങനെ ഏറെ നേരം ഇരുന്നുള്ള എഴുത്തും വായനയും പ്രശ്നമാണ്. സോഷ്യൽ മീഡിയയും ഓൺലൈൻ ക്ലാസുകളും കഴുത്തിൻറെയും പുറത്തിൻറെയും ആകൃതി തന്നെ മാറ്റുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് 'ടെക്സ്റ്റ് നെക് സിൻഡ്രോം' (TEXT NECK SYNDROME) എന്നാണ് പുതിയ വിളിപ്പേര്.

text neck syndrome canva 2-min

എന്തൊക്കെയാണ് ലക്ഷണങ്ങൾ?

          ആദ്യ കുറച്ചു കാലം വേദനയൊന്നും കാണില്ല. അതിനാൽ തന്നെ മിക്കവർക്കും ഈ പ്രശ്നം മനസ്സിലാകാറില്ല. വശങ്ങളിലൂടെ കാണുന്നവർക്ക് പ്രായക്കൂടുതലും ഉള്ളതിനേക്കാൾ പൊക്കക്കുറവും തോന്നിക്കും. ആഗ്രഹിക്കുന്ന പല വേഷങ്ങളും ആകാരത്തിനു ചേരാതെ വരും. വശങ്ങളിലൂടെ നോക്കിയാൽ ചെവി തോളിന്റെ മുകളിലാണ് വരേണ്ടത്. ഇവിടെ ചെവി തോളിന്റെ മുന്നിലാകും. ക്രമേണ കഴുത്തും പുറവും കഴയ്‌ക്കുകയും വേദനിക്കുകയും ചെയ്യാം(UPPER BACK PAIN). കൂടുതൽ സമയം വായിക്കാനും തൊഴിൽ ചെയ്യാനും പ്രയാസമാകും.

text neck syndrome

എന്ത് കൊണ്ട് പുറംവേദന ?

       നട്ടെല്ലിന് കഴുത്തിൽ ഏഴും പുറം ഭാഗത്തിന് പന്ത്രണ്ടും കശേരുക്കളുണ്ട്. കഴുത്തു ഭാഗം പിന്നിലേക്കും പുറംഭാഗം കുറച്ചു മുന്നിലേക്കും വളഞ്ഞാണ് സാധാരണ കാണപ്പെടുക. കഴുത്തിന്റെ ഡിസ്ക്കുകൾക്ക് കേടു വരം. എന്നാൽ പുറംഭാഗത്തെ കശേരുക്കൾക്കും ഡിസ്ക്കുകൾക്കും സാധാരണ കുഴപ്പമൊന്നും വരാറില്ല.

SPINE CURVES-min

       അപൂർവമായി ക്ഷയരോഗമോ കാൻസറോ ഈ ഭാഗത്തേക്കു പടരാം. ആൻകൈലോസിംഗ് സ്പോണ്ടലോസിസ്(ANKYLOSING SPONDYLOSIS) എന്ന നടു-സന്ധി രോഗം നമ്മുടെ ചെറുപ്പക്കാരിൽ കൂടി വരുന്നുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോഴും വിശ്രമിച്ചു കഴിഞ്ഞും പ്രവർത്തികൾ ചെയ്യാൻ കൂടുതൽ പ്രയാസമാകും. യാത്ര കഴിഞ്ഞും ജോലി ചെയ്യുമ്പോഴും പുറംവേദന അനുഭവപ്പെടും. കുനിയാനും നിവരാനും, തിരിയാനും പ്രയാസം തന്നെ. ഇവയൊക്കെ ആകാം പ്രാരംഭ ലക്ഷണങ്ങൾ. നട്ടെല്ലിൻറെ വഴക്കവും ചലനശേഷിയും കുറഞ്ഞു വരും. ക്രമേണ ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെടുകയും കൂനിപ്പോവുകയും ചെയ്യും. ഇത്തരം പലർക്കും തെറ്റായി ഓപ്പറേഷൻ നിർദ്ദേശിച്ചോ ചെയ്തോ കാണാറുണ്ട്.

ankylosing spondylosis and text neck syndrome

ADOLESCENT SCOLIOSIS

       പുറം ഭാഗത്തെ ഡിസ്ക്കുകൾ സാധാരണ തള്ളിപ്പോകാറില്ല. അപൂർവമെങ്കിലും നട്ടെല്ല് കൂനിയും പിരിഞ്ഞും പോകുന്ന അവസ്ഥയുണ്ട്. സ്‌കോളിയോസിസ്(SCOLIOSIS) എന്നാണ് ഇതിനു പേര്. ജൻമനായും കൗമാരത്തിലും ഉണ്ടാകാം.

adolescent scoliosis text neck syndrome

SCOLIOSIS.

Text Neck Syndrome child upper back pain

പരിശോധനകളും ചികിത്സയും

        ഡോക്ടർ നേരിട്ട് രോഗിയെ പരിശോധിച്ചാൽ അറിയാവുന്നതേ ഉള്ളു കാരണം. ഓർത്തോപീഡിക് സർജനേയോ ഒരു ഫിസിക്കൽ മെഡിസിൻ സ്പെഷ്യലിസ്റ് ഡോക്ടറെയോ(PHYSIATRIST) കാണിക്കുന്നതാവും നല്ലത്. വൈറ്റമിൻ ഗുളികകളും വേദന സംഹാരികളും കൊണ്ട് ഈ പ്രശ്നം മാറില്ല. ദിവസവും ഫിസിയോതെറാപ്പിക്ക് പോകുന്നത് ഇക്കാര്യത്തിൽ പ്രായോഗികമല്ല. ഓപ്പറേഷനും പരിഹാരമല്ല. സാധാരണ കോളറോ, നടുവേദന ബെൽറ്റോ ആവശ്യമില്ല. എന്നാൽ പുറംകൂനു തടയാനുള്ള ചില പ്രത്യേകതരം ബെൽറ്റുകൾ(POSTURE CORRECTION BELTS) പ്രയോജനകരമാണ്. വസ്‌ത്രങ്ങൾക്ക് അടിയിൽ സൗകര്യമായി ധരിക്കാം എന്നുള്ള പ്രത്യേകതയും ഇതിനുണ്ട്.

POSTURE CORRECTION BELTS

FORWARD HEAD POSTURE

forward head posture Text Neck Syndrome

        ഇത്തരമൊരു അവസ്ഥ ഒഴിവാക്കാം പരിഹരിക്കാം. മേൽ പറഞ്ഞ തൊഴിലുകൾ ചെയ്തു കൊണ്ടു തന്നെ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരനിലയിലും (POSTURE), ചുറ്റുപാടുകളിലും (SURROUNDINGS) ചില മാറ്റങ്ങൾ വരുത്തണം. പഠനം, തൊഴിൽ, നിത്യ ജീവിതം എന്നിവയിലെല്ലാം. എർഗണോമിക്‌സ്(ERGONOMICS) എന്നാണ് ഇത്തരം ഇടപെടലുകൾ നടത്തുന്ന വിഭാഗത്തിന് പേര്. ഫിസിക്കൽ മെഡിസിൻ വിദഗ്ദ്ധരാണ് ഇക്കാര്യങ്ങൾ നടപ്പാക്കുന്നത്.

IDEAL POSTURE

correct posture Text Neck Syndrome

        ചികിത്സാ വ്യായമങ്ങൾ(THERAPEUTIC EXERCISES) വളരെ ഉപയോഗപ്രദമാണ്. അതിനായി പ്രത്യേക സമയമോ സ്ഥലമോ വേഷമോ ആവശ്യമില്ല. വീഡിയോയിൽ കാണുന്നതിൽ നിങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ളവ തിരഞ്ഞെടുത്ത് ശീലമാക്കുക. ചമ്മലില്ലാതെ നേരെ നോക്കി നിവർന്നു നിൽക്കാനും നടക്കാനും ക്രമേണ സാധിക്കും. ആത്മവിശ്വാസത്തോടെ ഇൻറ്റർവ്യൂവിനും ജോലിക്കും ചടങ്ങുകൾക്കും പോകാൻ കഴിയും. ഇതോടൊപ്പം മറ്റു ഫിറ്റ്നസ് വ്യായാമങ്ങളും ചെയ്യാം. ചെറുപ്പത്തിലേ ഉണ്ടാകുന്ന അകാല വാർദ്ധക്യ ശരീര രൂപം മാറ്റം. പുറം വേദനയും തടയാം.

    8 thoughts on “TEXT NECK SYNDROME / ന്യൂജൻ കൂനു മാറാൻ.

      1. Thank you for the valauable feed back We shall be publishing more blogs on back pain, joint pain, diabetes and nutrition. Kindly keep visiting our site!

        1. Thank you for the remarks! We will be publishing more posts about joint pain and back pain. Shall be including topics on diabetes and nutrition too!

    1. Good subject especially for the current scenerio when everything and every one are digitalised and the usage of cell phones among the young generation has increased a lot.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now