Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
TENNIS ELBOW | കൈമുട്ട് വേദന.

TENNIS ELBOW I കൈമുട്ട് വേദന(ELBOW PAIN ).

"ടെന്നീസ് എൽബോ(TENNIS ELBOW) വേദന ഉണ്ടാകാൻ ടെന്നീസ് കളിക്കണമെന്നില്ല".

Dr.Santhosh Babu M R

Senior Medical Consultant(PM&R)

          കൈമുട്ട് വേദന പല കാരണങ്ങൾ കൊണ്ടുണ്ടാകാം. പരുക്ക്, അണുബാധ, സന്ധിവാതം, അമിതജോലി എന്നിവയെല്ലാം കാരണങ്ങളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കൈമുട്ടിന് ഉണ്ടാകുന്ന വേദനകളാണ് ടെന്നീസ് എൽബോയും(TENNIS ELBOW), ഗോൾഫേർസ് എൽബോയും (GOLFERS ELBOW). ഇത്തരം വേദനകൾ വളരെ സാധാരണയാണ്. ഇതിൽ ടെന്നീസ് എൽബോയാണ് കൂടുതൽ കാണുന്നത്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

TENNIS ELBOW 5

Tennis Elbow with swelling

ആർക്കൊക്കെ വരാം?

          ടെന്നീസ് എൽബോ(TENNIS ELBOW) എന്നാൽ കൈമുട്ടിന് പുറം വശത്തു കാണുന്ന വേദനയാണ്. ഇതുണ്ടാകുന്നത് കൂടുതലും ടെന്നീസ്, ഷട്ടിൽ, ബാഡ്‌മിന്റൺ എന്നിവ കളിക്കുന്നവരിലാണ്. എന്നാൽ ടെന്നീസ് എൽബോ(TENNIS ELBOW) ശല്യം ഉണ്ടാകാൻ ടെന്നീസ് കളിക്കണമെന്നില്ല. കൈകൊണ്ട് ആയാസകരമായി ജോലികളിൽ നിത്യവും ഏർപ്പെടുന്ന ആർക്കുവേണമെങ്കിലും വരാം. വീട്ടമ്മമാർ, അടുക്കള ജോലിക്കാർ, പാചക പണിക്കാർ എന്നിവരെല്ലാം ഇതിൽപെടും. കുട്ടികളിൽ ടെന്നീസ് എൽബോ കാണാറില്ല. ശുചീകരണ തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ, കർഷകർ, കെട്ടിടം പണിക്കാർ എന്നിവർക് ഇത്തരം കൈമുട്ട് വേദന ഉണ്ടാകാം.മാത്രമല്ല ആശാരി, കൊല്ലൻ, കൊത്തൻ, ഇലക്ട്രിഷൻ, പെയിൻറിംഗ് ജോലിക്കാർ തുടങ്ങിയവരെല്ലാം ഈ പ്രശ്നവുമായി ബുദ്ധിമുട്ടാറുണ്ട്.

Man-working-with-laptop-Stock-Photo-02-min

          മൊബൈൽ ഫോൺ, ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ് തുടങ്ങിവ ഏറെ നേരം കൈകാര്യം ചെയ്യുന്നവരിൽ ടെന്നീസ് എൽബോ ഉണ്ടാകാം. കായിക താരങ്ങളിലും ടെന്നീസ് എൽബോ വലിയ പ്രശ്നമാണ്. ബോഡി ബിൽഡിംഗ്, ക്രിക്കറ്റ്, ഗുസ്തി തുടങ്ങി പല കായിക ഇനങ്ങളിലെ താരങ്ങളെ ഈ വേദന അലട്ടാറുണ്ട് .

          സന്ധിവാത രോഗമുള്ളവരിലും, പ്രമേഹമുള്ളവരിലും പ്രത്യേകിച്ച് ഒരു കാരണവും കൂടാതെയും ടെന്നീസ് എൽബോ ഉണ്ടാകാം. ചെറുതും വലുതുമായ കൈ മുട്ടിലെ പരിക്കുകൾ കഴിഞ്ഞ് വേദന മാറാതെ നിൽക്കുമ്പോൾ ടെന്നീസ് എൽബോ സംശയിക്കാം.

tennis_elbow_6-removebg-preview-min-min

Tennis Elbow

       കൈമുട്ടുവേദന, അസുഖം ഉള്ള കൈ കൊണ്ട് ജോലി ചെയ്യാൻ പ്രയാസം എന്നിവയാണ് ടെന്നീസ് എൽബോയുടെ ലക്ഷണങ്ങൾ. കൈമുട്ടിനു പുറത്തു വശത്തായി കുറച്ചു നീര് കാണാം. ഞെക്കിയാലോ അവിടെ തട്ടിയാലോ നല്ല വേദന അനുഭവപ്പെടും. രാവിലെ കൈ നിവർക്കാൻ കുറച്ചു പ്രയാസം തോന്നാം. ഏതെങ്കിലും ഉപകരണം കൈകാര്യം ചെയ്യാനും വേദന കാണും. ഷേവ് ചെയ്യാനും, ഡോർ ഹാൻഡിലെ തിരിക്കാനും പ്രയാസമാകും. ക്രമേണ തുടയ്‌ക്കാനും, തൂക്കാനും, കാപ്പി കപ്പ് പിടിക്കാനും വരെ വേദനയാകും. മിക്കവർക്കും ചില വശങ്ങളിലേക്കായിരിക്കും കൂടുതൽ ബുദ്ധിമുട്ട്.

എന്താണ് ടെന്നീസ് എൽബോ?

tennis elbow point-min

       Lateral Epicondylitis എന്നാണ് ടെന്നീസ് എൽബോയുടെ മെഡിക്കൽ നാമം. ഹ്യൂമറസ്‌ (HUMERUS) അസ്ഥിയുടെ കൈമുട്ട് ഭാഗത്തെ Lateral Epicondyle എന്ന ചെറു മുഴയിലാണ് വേദനയുടെ കേന്ദ്രം. ഈ ഭാഗത്താണ് കൈമുട്ട് നിവർക്കാൻ സഹായിക്കുന്ന കൈത്തണ്ടയിലെ ഒരു വിഭാഗം പേശികൾ ഉറപ്പിച്ചിരിക്കുന്നത്. ഇവിടെ നീര് വന്നാലും(LATERAL EPICONDYLITIS) ടെന്നീസ് എൽബോ ഉണ്ടാകാം. ആവർത്തിച്ച് ചെറിയ പരിക്ക് പറ്റിയാലും(REPETETIVE TRAUMA), ആയാസം കൊണ്ടുള്ള ഇളക്കം തട്ടിയാലും ഇതേ അവസ്ഥയിലെത്താം.

പരിശോധനകളും ചികിത്സയും

       എക്സറേ,സ്കാൻ, രക്തപരിശോധന എന്നിവയിൽ ഒരു കുഴപ്പവും കാണിക്കില്ല. പ്രശ്നം നിർണ്ണയിക്കാൻ സ്കാനോ, എക്സ്റേയോ ചിലവേറിയ പരിശോധനകളോ ആവശ്യമില്ല. സാധാരണ ചികിത്സകൾ കൊണ്ട് വിട്ടു മാറില്ല എന്നതാണ് ഈ അസുഖത്തിൻറെ പ്രാധാന്യം. വേദനക്കായുള്ള ഗുളികകൾ, ലേപനങ്ങൾ എന്നിവ കൊണ്ട് ശല്യം മാറില്ല. ടെന്നീസ് എൽബോ സ്പ്ലിന്റുകൾ ലഭ്യമാണ്. എന്നാൽ ചെറിയ ഒരാശ്വാസം മാത്രം തരും.

TENNIS ELBOW SPLINTS-min

       നാടൻ ചികിത്സ കൊണ്ട് കാര്യമായ നീണ്ടു നിൽക്കുന്ന പ്രയോജനം ഒന്നും ലഭിക്കാൻ ഇടയില്ല. ഫിസിയോതെറാപ്പി കൊണ്ട് താത്കാലിക ശമനം ഉണ്ടാകാം. ULTRASOUND THERAPY, TENS, IFT, INFRARED എന്നീ ഫിസിയോതെറാപ്പി സങ്കേതങ്ങൾ ചികിത്സക്കായി ഉപയോഗിക്കാം.

TENNIS ELBOW PHYSIOTHERAPY

tennis-elbow-laser-therapy

Laser Therapy

tennis elbow-ultrasound therapy

Ultrsound Therapy

        പരിശീലനമുള്ള ഡോകടർമാർ കൈയ്യിൽ ചെയ്യുന്ന പ്രത്യേക കുത്തിവയ്‌പുകൾ വളരെ ഫലപ്രദമാണ്. അപൂർവമായി ഓപ്പറേഷൻ വേണ്ടി വന്നേക്കാം. തൊഴിലിലും, കായിക വിനോദങ്ങളിലും, പരിശീലന രീതികളിലും ഉള്ള തെറ്റുകൾ തിരുത്തുന്നത് ചികിത്സയുടെ ഭാഗമാണ്.

te injection-min-min

Tennis Elbow Local Injection

മറ്റുരോഗങ്ങളുടെ അപായ സൂചനകൾ.

  • എല്ലാ സന്ധികൾക്കും വേദനയോ നീരോ നടക്കാൻ കൂടുതൽ പ്രയാസമോ.
  • പരിക്കിനേ തുടർന്നുള്ള വേദന.
  • വേദനയുള്ള ഭാഗത്ത് ചൂടോ, നീരോ,വീർപ്പോ, ചുമന്ന നിറമോ.
  • എക്സറേ പരിശോധനയിൽ അസ്ഥിക്കോ സന്ധിക്കോ തകരാർ.
  • രക്ത പരിശോധനയിൽ മറ്റു തകരാറുകൾ.
  • ബലക്കുറവ്.
  • ഉയർന്ന ബ്ള്ഡ് ഷുഗർ.

    2 thoughts on “TENNIS ELBOW | കൈമുട്ട് വേദന.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now