Dr.Santhosh Babu M R,
Senior Medical Consultant(PM&R)
നമ്മുടെ കൈകളുടെ കഴിവും കൈവിരലുകളുടെ വഴക്കവും ചലന ശേഷിയും അത്ഭുതാവഹമാണ്. ഒരു വിരലിനെങ്കിലും ചെറിയൊരു പ്രശ്നമുണ്ടാകുമ്പോഴാണ് ഈ കഴിവുകളുടെ വില നാം അറിയുക.ചില വിരലുകൾ മാത്രം മടക്കാനും നിവർക്കാനും ഏറെക്കാലം പ്രയാസമുണ്ടാകുന്ന അവസ്ഥയാണ് 'വിരലുടക്കൽ' അഥവാ 'ട്രിഗർ ഫിംഗർ'(Trigger finger).
വിരലുകൾ മടക്കാനോ നിവർക്കാനോ ശ്രമിക്കുമ്പോൾ കുഴപ്പമുള്ള വിരലുകൾ മാത്രം ഉടക്കിപ്പോകും.വേദനയും തോന്നാം.നിനച്ചിരിക്കാതെ വിരലുകൾ വേദനയോടെ നിവരും. തോക്കിൻ്റെ കഞ്ചി വലിച്ച് വിടുന്നതു പോലെയുള്ള ഒരു പ്രതിഭാസമായതിനാലാണ് ഈ അവസ്ഥക്ക് 'ട്രിഗർ ഫിംഗർ' എന്ന പേരു വന്നത്.
ചലനശേഷി നൽകുന്ന പേശിയുമായി വിരലുകളെ ബന്ധിപ്പിച്ചിരിക്കുന്നത് ടെൻഡൻ(TENDON) എന്ന കേബിൾ വഴിയാണ്. ഇവയിൽ തടിപ്പുകൾ ഉണ്ടാകുകയും കടന്നു പോകുന്ന കുഴലുകൾ ചുരുങ്ങി പോകുകയും ചെയ്യുന്നതാണ് അസുഖത്തിന് കാരണം. നാൽപത് വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലും ഉണ്ടാകുക. പ്രമേഹവും മറ്റു വാതരോഗങ്ങളും ഉള്ളവരിൽ ഒന്നിലധികം വിരലുകളെ ബാധിക്കാം.പലപ്പോഴും ഈ അസുഖത്തെ ആമവാതമായി(RHEUMATOID ARTHRITIS) തെറ്റിദ്ധരിക്കാറുണ്ട്.
ലക്ഷണങ്ങൾ:
- കൈയോ വിരലുകളോ മടക്കാനും നിവർക്കാനും പ്രയാസം.പ്രത്യേകിച്ച് രാവിലെ.
- വിരലുകൾ മടക്കാൻ ശ്രമിക്കുമ്പോൾ ഉടക്കി വഴങ്ങാതെ ഇരിക്കുക.
- വിരലുകൾ മടക്കാനോ നിവർക്കാനോ ശ്രമിക്കുമ്പോൾ ചെറിയ ക്ലിക്കിങ് ശബ്ദത്തോടെ(TRIGGER) വേദന.
- കൈവെള്ളയിൽ വിരലുകളുടെ തുടക്കത്തിൽ ചെറിയ മുഴയോ കട്ടിയോ.
- വിരലുകൾ മടങ്ങിത്തന്നെയോ മടക്കാൻ കഴിയാതെയിരിക്കുക.
Trigger finger Splint
Stenosing Tenosynovitis എന്നാണ് ഇതിന് മെഡിക്കൽ നാമം.പ്രശ്നം നിർണ്ണയിക്കാൻ സ്കാനോ, എക്സ്റേയോ ചിലവേറിയ പരിശോധനകളോ ആവശ്യമില്ല.പുറമേ പുരട്ടുന്ന മരുന്നുകളോ വേദന ഗുളികകളോ ഫിസിയോതെറാപ്പിയോ നാടൻ ചികിത്സകളോ കൊണ്ട് പ്രയോജനം കിട്ടാറില്ല. പരിശീലനമുള്ള ഡോകടർമാർ കൈയ്യിൽ ചെയ്യുന്ന പ്രത്യേക കുത്തിവയ്‌പുകൾ ഫലപ്രദമാണ്.
മാറാതെ വന്നാൽ ലഘുശസ്ത്രക്രിയ(TRIGGER FINGER RELEASE)കൊണ്ട് അസുഖം മാറ്റാം. ഒരു സൂചി കൊണ്ട് ചെയ്യുന്ന വളരെ ലളിതമായ ശസ്ത്രക്രിയാ രീതിയും(PERCUTANEOUS RELEASE) ഇപ്പോൾ നിലവിലുണ്ട്. ഓപ്പറേഷന് ശേഷം ചില ചികിത്സാ വ്യായാമങ്ങൾ ചെയ്താൽ വീണ്ടും വരാനുള്ള സാദ്ധ്യത ഇല്ലാതാകും. മറ്റു വിരലുകളിൽ പ്രശ്നം വീണ്ടും വരാം.
Hello dr. Im sultana age 60years, im a uncontrolled diabetic patiet , also heart problem past 6 months suffering trigger finger, taking tablets , pl. Which tablets and ,how days I’ll continue to take.pl …
Thank you for visiting our blogs and giving your feedback. These posts are intended for health education. For treatment directly or through telemedicine consultation you can contac tour physician assistant by calling 04872320230 or 9495061830.