പാദങ്ങളുടെ പിന്നിൽ വേദന:(Pain behind foot).
Senior Medical Consultant (PM&R),
Pain behind foot causing difficulty in walking after getting up from sitting or lying position, after travelling etc. Know more...
കാല് കുത്തി നടക്കുമ്പോൾ പദത്തിന് പിന്നിൽ വേദന Pain behind foot(കുതി വേദന, മടമ്പു വേദന). കൂടുതൽ അറിയുക.....
ഉപ്പൂറ്റിയുടെ പിന്നിലായി പാദങ്ങളിൽ വേദന( Pain behind foot)മുതിർന്നവരിൽ സാധാരണയാണ്. കുതിഞരമ്പ് (Tendo Achilles) അസ്ഥിയിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗത്താണ് ഇത് കാണാറ്. ചിലർക്ക് വേദനയുള്ള ഭാഗത്ത് മുഴയോ നീരോ കാണാം. ഒരു കാലിലോ, ഇരുകാലുകളിലുമോ ഇതുണ്ടാകാം. രാവിലെ എഴുനേറ്റു നടന്നു തുടങ്ങാൻ വേദനയും പ്രയാസവും തോന്നാം. എപ്പോൾ കുറച്ചുനേരം വിശ്രമിച്ചാലും വീണ്ടും നടന്നു തുടങ്ങുമ്പോൾ വേദനയും വലിച്ചിലും അനുഭവപ്പെടും. കുറച്ചു നടന്നു കഴിയുമ്പോൾ വേദനയടക്കമുള്ള പ്രയാസങ്ങൾ കുറഞ്ഞു തുടങ്ങും. നടന്നു കൊണ്ടിരിക്കുമ്പോൾ കാര്യമായ പ്രശ്നങ്ങളൊന്നും തോന്നില്ല. എന്നാൽ നടക്കാനും ഓടാനുമുള്ള വേഗം കുറയാം.
ചില വാത രോഗങ്ങളുടെ ഭാഗമായി ഇത്തരം അവസ്‌ഥ കണ്ടു വരാറുണ്ട് . ഇത്തരക്കാരിൽ നടുവേദനയും സന്ധിവേദനയും കാണുകയോ പിന്നീട ഉണ്ടാവുകയോ ചെയ്യാം. പാദരക്ഷകളുടെ കുഴപ്പം കൊണ്ടോ തൊഴിൽപരമോ വ്യായാമോ കാരണമല്ല പദത്തിന് പിന്നിൽ ഇത്തരം വേദന ഉണ്ടാകുന്നത്. വിശ്രമം പരിഹാരമല്ല. മറിച്ച് കൂടുതൽ വിശ്രമിച്ചാൽ വേദന കൂടാനേ സാധ്യതയുള്ളൂ.
എന്തിസൈറ്റിസ് (ENTHESITIS) എന്നാണ് ഈ അവസ്ഥക്കു മെഡിക്കൽ പേര്. എക്സറേ പരിശോധനയിൽ അസുഖമുള്ള ഭാഗത്ത് കാൽസിയം നിക്ഷേപം കാണാറുണ്ട്. അതുകൊണ്ടു തന്നെ എല്ലു വളരുന്നതായി ചിലർ തെറ്റിദ്ധരിക്കാറുണ്ട്. ചിലരിൽ ഇഎസ്സാർ കൂടിയിരിക്കും. യൂറിക്കാസിഡിന്(URIC ACID) ഈ അസുഖമായി ബന്ധമില്ല. പ്രത്യേകതരം മെഡിക്കൽ പാദരക്ഷകൾ ധരിച്ചതു കൊണ്ട് ഈ അസുഖത്തിന് വ്യത്യാസം വരണമെന്നില്ല.
സന്ധികളിലല്ല പ്രശ്നം കാണുന്നതെങ്കിലും ആർത്രൈറ്റിസുമായി ബന്ധപ്പെട്ട ഒരു രോഗമാണിത്. ആർത്രൈറ്റിസ്(ARTHRITIS) ഉള്ളവർക്കും വരാൻ സാധ്യതയുള്ളവർക്കും എന്തിസൈറ്റിസ് കാണാം.
എക്സ്റേയിലും സ്കാനുകളിലും കുഴപ്പമെന്നും കാണിക്കാറില്ല. ചിലരുടെ എക്സറേയിൽ കാൽസ്യം ഡെപ്പോസിറ്റ് കാണാറുണ്ട്. എന്നാൽ ഇത് വേദനയുടെ കാരണമല്ല. ഡോക്ടറുടെ നിർദ്ദേശപ്രകാരം NSAID ഗ്ര്യൂപ്പിൽ പെട്ട മരുന്നുകൾ കഴിക്കാം. കുറച്ചു കാലം കഴിച്ചിട്ടും ശല്ല്യത്തിന് ആശ്വാസമില്ലെങ്കിൽ രീതി മാറും. രോഗമുള്ള സ്ഥലത്ത് വിദഗ്ദ്ധ ഡോക്ടർമാർ ചെയ്യുന്ന ലഘുവായ കുത്തിവയ്പുകൾ ഫലപ്രദമാണ്. കുതിഞരമ്പ് ഭാവിയിൽ പൊട്ടാതിരിക്കാനുള്ള മുൻ കരുതലുകൾ വേണം. ലേസർ, അൾട്രാസൗണ്ട് തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ചുള്ള ഫിസിയോ തെറാപ്പി ഭാഗികമായി സഹായകരമാണ്. ചെരുപ്പുകൾ കാരണമോ പരിഹാരമോ അല്ല. ശസ്ത്രക്രിയ എന്തിസൈറ്റിസിന്(ENTHESITIS) നിർദ്ദേശിക്കാറില്ല.