Safe Architectural Design: Still A Dream For Elderly in India?
Dr.Santhosh Babu M R
Senior Medical Consultant(PM&R)
"Ageing is a development issue. Healthy older persons are
a resource for their families, their communities and the
economy."
WHO Brasilia declaration on healthy ageing, 1996.
Falls and Fractures in Elderly are better prevented than treated!
1.മുറികളിൽ വരുത്താം മാറ്റങ്ങൾ:
- ഒന്നിൽ കൂടുതൽ നിലകളുള്ള വീടുകളിൽ വയോധികർക്കു താഴത്തെ നിലയിൽ തന്നെ കിടപ്പു മുറി നൽകണം.
- കഴിയുന്ന മുറിയിലെയും വീടിനുള്ളിലെയും സഞ്ചാര പാതയിൽ പ്രതിബന്ധങ്ങൾ ഒഴിവാക്കണം. ഫർണിച്ചറുകളും മറ്റു വീട്ടുപകരണങ്ങളും അലക്ഷ്യമായി കൂട്ടം കൂട്ടിയിടരുത്.
- കൂടെ കൂടെ മുറി അറേഞ്ച്മെന്റ് മാറ്റുന്നത് വയോധികരിൽ ആശയക്കുഴപ്പമുണ്ടാക്കും. രാത്രി കാലങ്ങളിലിൽ വീഴാനും ഓടിയാനും(falls and fractures) സാധ്യത കൂടും.
- നല്ല വെളിച്ചം പകലും രാത്രിയിലും ഉറപ്പാക്കുക
- ലൈറ്റ് സ്വിച്ചുകൾ കൈ എത്തുന്ന സ്ഥലത്തു സുരക്ഷിതമായി പിടിപ്പിക്കുക. പടികളിലും ബാത്‌റൂമുകളിലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. റിമോട്ട് സ്വിച്ചുകൾ ലഭ്യമാണ്.
- ഉയരം വളരെ കുറഞ്ഞതും കൈപ്പിടി(Hand Rest) ഇല്ലാത്തതുമായ ഇരിപ്പടങ്ങൾ ഒഴിവാക്കുക.
- മുറികളിലും ബാത്റൂമുകളിലും വാതിൽ പടികൾ (Door Sills) വേണ്ട. വാതിൽ പിടിയും മറ്റു പിടിക്കലും ഉരുണ്ട തരം മാറ്റി ലിവർ മോഡൽ ആക്കുക.
- തറയിലെ ഇളകിയ കട്ടകളോ ടൈലുകളോ ഉണ്ടെങ്കിൽ ശരിക്കു ഉറപ്പിക്കുക.
- വയറുകളോ ചരടുകളോ മുറിയിൽ കുറുകെ ഉണ്ടെങ്കിൽ മാറ്റുക
- കട്ടിലുകൾ വളരെ താഴ്ന്നതോ ഉയരം കൂടിയതോ ആകരുത്. ഓർമ്മയും സ്വബോധവും കുറവുള്ളതുമായവരുടെ കട്ടിലുകളിൽ സൈഡ് റൈലിങ്സ് ഉള്ളത് കൂടുതൽ നല്ലത്.
- വാട്ട്സ് കുറഞ്ഞ ഒരു LED ലൈറ്റ് രാത്രിയിൽ ഓൺ ആക്കിയിടുന്നത് ബുദ്ധിയായിരിക്കും. ടോർച്ചോ/എമർജൻസി ലൈറ്റോ എളുപ്പം കൈയിൽ കിട്ടുന്ന സ്ഥലത്തു വയ്ക്കുക.
- നിത്യ ഉപയോഗത്തിനുള്ള വസ്തുക്കൾ കൈ എത്തും ദൂരത്തു വയ്ക്കു്ക. വസ്ത്രങ്ങളും മറ്റും അലമാരയുടെ നടുവിലെ തട്ടിൽ അടുക്കി സൂക്ഷിക്കുക.
- ഒരു റിമോട്ട് കോളിങ് ബെൽ ഉപയോഗം പറഞ്ഞു മനസ്സിലാക്കി അത്യാവശ്യത്തിനു വിളിക്കാൻ തലയിണക്കരികിൽ വയ്ക്കുക.
2.ടോയ്‌ലറ്റ് അതീവ ശ്രദ്ധ ആവശ്യം:
- ടോയ്‌ലറ്റ് കിടക്കയുടെ അടുത്ത സ്ഥലത്താകാം.
- കട്ടിലിൽ നിന്ന് എഴുനേറ്റു കാലു കുത്തുന്ന സ്ഥലത്തും ബാത്‌റൂം ടോയ്‌ലറ്റ് സീറ്റിനരികിലും നിന്ന് കുളിക്കുന്ന സ്ഥലത്തും തെന്നാത്ത മാറ്റുകൾ (പിവിസി/PVC/FIBER) നോൺ സ്കിഡ് ഫ്ലോർ മാറ്റ്(NON-SKID FLOORMAT) ഇടുക.
- പടികളിലും ബാത്‌റൂമിലും വഴുകാത്ത ഹാൻഡ് റയിലുകൾ പിടിപ്പിക്കുക.
- ആവശ്യമെങ്കിൽ ടോയ്ലറ്റ് പൊക്കം കൂട്ടാം. എക്സ്ട്രാ സ്പെഷ്യൽ ടോയ്ലറ്റ്(EXTRA SPECIAL TOILET SEAT) സീറ്റ് ലഭ്യമാണ്.
- കുളിമുറികളും ടോയ്‌ലെറ്റും കഴിവതുംവെള്ളം കെട്ടാതെ ഉണക്കായി വഴുക്കലില്ലാതെ സൂക്ഷിക്കുക. നടുക്ക് പിവിസി പാർട്ടീഷൻ സുരക്ഷിതമെങ്കിൽ ഇട്ടാൽ നന്ന്.
- മാർബിളും, ഗ്രാനൈറ്റും, മിനുസമുള്ള ടൈലുകളും കാഴ്ച്ചയിൽ ഭംഗിയെങ്കിലും നനയുന്ന സ്ഥലത്തു സുരക്ഷിതമല്ല. വീഴാൻ സാധ്യത കൂടും. വിട്രിഫൈഡോ സിറാമിക്കോ മാറ്റ് ഫിനിഷ് (MAT FINISH) ടൈലുകൾ കൂടുതൽ സുരക്ഷിതമാണ്.
- വീടിലെ ആരോഗ്യമുള്ള മുതിർന്ന അംഗങ്ങൾ ബാത്റൂമുകളും ടോയ്‌ലെറ്റും സുരക്ഷിതമാണോ എന്ന് ഇടക്കു പരിശോധിച്ചു നോക്കുന്നത് നല്ലതായിരിക്കും(falls and fractures risk testing). നനവുള്ളപ്പോഴും, ഉണങ്ങി കിടക്കുമ്പോഴും ടെസ്റ്റ് ചെയ്യണം.
- തറ കഴുകാനും തുടക്കനും വഴുക്കലുള്ള ലിക്വിഡ് ക്ലീനറുകൾ ഉപയോഗിക്കരുത്.
- കഴിവതും ഉറപ്പുള്ള ഒരു സ്റ്റൂളിൽ (പ്ലാസ്റ്റിക് അല്ല) ഇരുന്ന് കുളിക്കുക/കുളിപ്പിക്കുക.
- എണ്ണയും സോപ്പും വെള്ളവും കലരുമ്പോൾ കാൽ വഴുക്കി വീഴാൻ സാധ്യത ഏറും.
- അവശതയും, ഓർമ്മക്കുറവും ഉള്ളവർ അകത്തു നിന്ന് ബാത്റൂം കതക് പൂട്ടാതിരിക്കുക.
- ഒരു പ്രായം കഴിഞ്ഞാൽ യൂറോപ്യൻ ക്ലോസെറ്റുകൾ തന്നെയാണ് സുരക്ഷിതം.
- മുറികളും ടോയ്‌ലറ്റും വീൽ ചെയർ കയറാൻ പറ്റുന്ന രീതിയിൽ നിർമ്മിക്കുക.
WHEEL CHAIR ACCESSIBLE TOILET PLAN.
3. ആരോഗ്യം നിലനിർത്താം ബലം കൂട്ടാം:
- വാർഷിക കാഴ്ച പരിശോധന ഉറപ്പാക്കുക. തിമിരം ഗ്ലോക്കോമ തുടങ്ങിയ പ്രശ്നങ്ങൾക് താമസിക്കാതെ ചികിത്സ തേടുക.
- സ്വന്തം കാഴ്ച് പരിമിതി മനസ്സിലാക്കി സുരക്ഷിതമായി പെരുമാറുക.
കാലുകളുടെ ബലവും ബാലൻസും കൂട്ടാൻ സുരക്ഷിതമായ വ്യായാമങ്ങൾ ദിവസവും ചെയ്യുക.
- അസ്ഥി സാന്ദ്രത പരിശോധന(BONE MINERAL DENSITY TEST) ചെയ്താൽ ഒടിയാൻ സാധ്യത കൂടുതലാണോ എന്ന് മനസിലാക്കാം. വയോധികരും മാസക്കുളി നിന്ന സ്ത്രീകളും അഞ്ചു വര്ഷം കൂടുമ്പോഴെങ്കിലും ഈ ടെസ്റ്റ് ചെയ്താൽ വളരെ നല്ലത്.
- പുകവലി പൂർണമായും ഒഴിവാക്കുക. മദ്യം ശീലമാണെങ്കിൽ പരിമിതപ്പെടുത്തുക.
- പോഷകാഹാരം ഉറപ്പാക്കുക.അമിതാഹാരം വേണ്ട. അമിത വണ്ണവും.
4.മരുന്നുകൾ ഗുണത്തിന് മാത്രം, ദോഷം ചെയ്യരുത്:
- കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ ചികിൽസിക്കുന്ന ഡോക്ടറോടു സൗമ്യമായി ചോദിച്ചു മനസിലാക്കുക.
- സെഡേഷൻ(SEDATION) ഉണ്ടാകാൻ സാധ്യതയുള്ള മരുന്നുകൾ ഉണ്ടെങ്കിൽ അതീവ ശ്രദ്ധ ആവശ്യമാണ്.
- പ്രോസ്റ്റേറ്റിനും ന്യൂറോപ്പതിക്കും മറ്റും ഉപയോഗിക്കുന്ന പല മരുന്നുകൾക്കും ബാലൻസ് തെറ്റാൻ സാധ്യതയുണ്ട്.
- പല സ്പെഷ്യലിസ്റ്റുകളുടെയും മരുന്നുകൾ പരസ്പരം അറിയാതെ കഴിക്കുന്നത് (POLYPHARMACY) കുഴപ്പം ചെയ്യും. മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തന-സാധ്യത(DRUG INTERACTION) വയോജനങ്ങളിൽ കൂടുതലാണ് എന്നറിയുക.
- വൈകിട്ട് 5 മണിക്ക് ശേഷം കൂടുതൽ വെള്ളം കുടിക്കുന്നത് അത്യാശ്യത്തിനു മതി. കൂടുതൽ മൂത്രം പോകാൻ സാധ്യതയുള്ള മരുന്നുകൾ, കാപ്പി, ചായ, കോള, ബിയർ, വൈൻ മറ്റു മദ്യങ്ങൾ എന്നിവയും കഴിവതും ഒഴിവാക്കണം.
- വയോധികരെ പ്രമേഹത്തിനു ചികിൽസിക്കുമ്പോൾ അമിത നിയന്ത്രണം വേണ്ട. ഷുഗർ അപകടകരമായി കുറയുന്ന അവസ്ഥ(HYPOGLYCEMIA) (70mg യിൽ താഴെ) ഒഴിവാക്കണം.
- വെളുപ്പിന് മൂന്നു മണിക്ക് ചുറ്റും ഗ്ലുക്കോമീറ്റർ ഉപയോഗിച്ച് ഇടക്കു ഷുഗർ താഴുന്നുണ്ടോ എന്ന് നോക്കണം.
5. വ്യായാമം ചികിത്സയാക്കാം:
- ലഘുവായ കായിക ജോലിയിൽ ഏർപെടുകയോ വ്യായാമങ്ങൾ ചെയ്യുകയോ ആകാം.
- കാലിലെ പേശികളുടെ വ്യായാമം വീഴാനുള്ള സാധ്യത കുറയ്ക്കും.
- തലകറക്കമുള്ളവർ അതിനായുള്ള മെഡിക്കൽ വ്യായാമങ്ങൾ ശീലമാക്കുക.
- ബാലൻസ് കൂട്ടാനുള്ള തായ് ചി(THAI CHI) പോലുള്ള വ്യായാമങ്ങൾ വീഴുന്നത് തടയാൻ ഗുണകരമാണ് എന്ന് ഗവേഷണങ്ങൾ കാണിക്കുന്നു.
6.പാദരക്ഷകൾ ശിക്ഷയാകരുത്:
- അയഞ്ഞതും, ഉയർന്ന ഹീലുള്ളതും, തേഞ്ഞതുമായ പാദരക്ഷകൾ മാറ്റുക. പാകത്തിനുള്ള, ഉറപ്പുള്ള, ഭാരം കുറഞ്ഞവ തിരഞ്ഞെടുക്കുക. കഴിവതും ബാക്ക് സ്ട്രാപ്പ് ഉള്ളവ ഉപയോഗിക്കുക.
- സോക്സ് മാത്രം ധരിച്ചു നടക്കാതിരിക്കുക.
- പാദങ്ങളിൽ എണ്ണകളും കുഴമ്പുകളും പുരട്ടുന്നത് തെന്നാൻ ഇടയാക്കും.
- അടി വസ്ത്രങ്ങളും, പാൻറ്സും ഇരുന്നു കൊണ്ട് ഇടുകയും അഴിക്കുകയും ചെയ്യുക. നിന്നുകൊണ്ട് വേണ്ട. സോക്‌സിൻറെയും ഷൂസിൻറെയും കാര്യത്തിലും ഈ രീതി തെന്നെ സുരക്ഷിതം.
7.ചലന സഹായികൾ യഥാർത്ഥ സുഹൃത്തുക്കൾ:
- വയോധികർക്കു ചലനസഹായികൾ അലങ്കാരമാണ്. അപമാനമായി കാണേണ്ട.
- വോക്കിങ് സ്റ്റിക്, എൽബോ ക്രച്ച്, വാക്കർ എന്നിവ തിരഞ്ഞെടുക്കാൻ ഫിസിക്കൽ മെഡിസിൻ ഡോക്ടർമാരുടെ നിർദേശം തേടുക.
- വീണ് ഒടിഞ്ഞതിനു ശേഷമല്ല, മറിച്ച് അങ്ങനെ ഉണ്ടാകുന്നത് തടയായാനാണ് അവ ഉപയോഗപ്പെടുത്തേണ്ടത്.
8.അസ്ഥി ബലപ്പെടുത്താം സുരക്ഷിതമായി:
- വെയില് കായുന്നതും സുരക്ഷിത വ്യായാമങ്ങളും ഗുണപ്രദം.
- ഡോക്ടറുടെ നിർദേശ പ്രകാരം കാൽസ്യം വിറ്റാമിന് ഡി ഗുളികകൾ കഴിക്കാം.
- അസ്ഥി ബലപ്പെടുത്തുന്നതിന് സുരക്ഷിതമായ ഗുളികകളും ഇഞ്ചക്ഷനുകളും ലഭ്യമാണ്.
- അഥവാ വീണാൽ ഇളിയെല്ലു പൊട്ടുന്നത് തടയാൻ സംരക്ഷണും തരുന്ന പ്രത്യേക അടിവസ്ത്രങ്ങളും മേൽവസ്ത്രങ്ങളും ബെൽറ്റും(ഹിപ് പ്രൊട്ടക്ടർ/HIP PROTECTOR) ഉപയോഗിക്കുന്നത് പ്രയോജനകരമാണ്.
കരുതലിൻറെ ഒരു കരം നല്കാൻ മടിക്കേണ്ട!
വയോധികരെ സ്നേഹിക്കുക, സഹായിക്കുക, സംരക്ഷിക്കുക.
Old age friendly toilet seat with side grab bars
Elderly friendly Toilet with wall grab bars
WHEEL CHAIR ACCESSIBLE TOILET DESIGN
Thank you very much Dr. You are doing such a great things to the public .and I will forward to all my what’s app groups. God Bless You………
Thank you Mr Shihas for your valuable feedback. Prevention of falls and fractures in elderly is a very important public health intervention. But unfortunately the topic is less practised and is neglected. We all build our houses for the elderly to fall and fracture. Very sad sitauation.
Very good and useful
Thank you Dr Lilly for sparing your valuable time to watch my blog. As you would agree we should educate the elderly and their relatives to prevent falls and fractures rather than giving calcium alone for osteoporosis. Most falls leads to disability. Please share the blog with dear and near..
Kindly suggest any topic you would like.
Dr Santhosh Babu M R
Dr Santhosh.
You have covered all aspects beautifully .With your sketches and pictures ,very useful.Appreciate your dedication
Very informative article Sir… Thanks for providing links to videos for exercises… Content has been explained in a very simple language…
Dear sir,it’s very useful content for them who had elderly parents in home….thanks for sharing it…today Oct 1,the day for elderly persons is the ideal day for me to share this content….thank u once agin sir
Thank you Mr Varun Vargese for your valuable and detailed feedback. As you suggested it was a tribute to the elderly on the special day. Prevention of falls and fractures in elderly should be a priority for the Goverment also. Hope the document will help to prevent few falls and fractures of the old people.
Very informative article Dr Santhosh Common people can understand the idea in ur article. Forwarding to other groups.
Thank you madam for your great notion. Please suggest relevant topics.
Very well written sir,
Very informative and easy to understand
Thank you madam for sparing your valuable time for watching my blog and feedback We shall be publishing more on back pain, joint pain neck pain , diabetes etc.
Sir, it is very good and informative to common people… perfect one… Really you are a motivation to us. Thank you sir
Thank you Dr Bisha Babu for your valuable feedback. i will be happy if you youngsters take up these kind of work which am doing now. Fall and fractures in elderly is an off-syllabus speciality. As we all know calcium alone will not work. We can also publish about back pain, joint pain, neck pain, etc which really bother the common man. Be in touch.
Great and valuable news for public. Thankyou doctor for giving such a great information.
Than you Mr Sreerish for your nice feedback. Please share with dear and near. This is a tribute to elderly on the International Day.
Thank you doctor.you are doing such a great information to the public.
Nice of you!
Brilliant presentation and relevant topic👍
Brilliant presentation and relevant topic👍 It is very informative in the contemporary society
Decisive and pragmatic for all families
Thanks sr
Thank you Mr Santhosh P K for your unique comment!
Very very valuable instructions for elders.thank u so much sir for giving very useful topic to public.
Obliged for your feed back Mr Sunil. My instructions are for the adults of the household who cares the elderly! Just think of the financial and caregiver burden of a fracture hip in an elderly.So falls and fractures in elderly should be prevented than treated!
Hi Dr
Very good and informative to common people.
Perfect one..
Thank you sir for sparing your valuable time to read the blog and to give valauable feedback! Today or tomorrow if we lives longer all will become older. So we should have uniform policy for home and public architectural safety. If its safer to elderly, it will be safer to all! Less falls and fracture to all! Safety of floorings and public pathways need to be enured when dry and when wet!
Great and valuable information for pubic . Thank u sir
Encouraging comment Mr Snehesh! Together we all should think of removing or minimising the archtectural and attitudinal barriers prevailing against old age. The home and society need modifications to prevent falls and fractures in elderly! I have suggested only very few!
Such a well written and informative article sir…
As a state that focuses on our health indices and with regular medical care for senior citizens the focus is mostly on the adding years to life.
Such grave issues like preventing falls ,ensuring safe mobility and mental health awareness are often neglected but these are the ones that add quality to those life years..
Extremely useful and practical ways conveyed in beautiful way sir.
Thank you Dr Shyama for spending your valuable time for reading this article & also for giving a valuable feedback. As you rightly said we can add years & quality of life to elderly. Fall & fractures in elderly is a very common health issue of which leads to a cascade of adverse events. Falls in elderly is prevented than treated. In fact the very treatment of osteoporosis should be extended to prevention of fractures.
Hope you will find time to scroll through our other blogs. Also please visit our youtube channel when time permits.:https://www.youtube.com/watch?v=0zUDF4SjgFY&t=86s