Padmasree,Parakkottil lane,Patturaikkal, Thiruvambadi P O, Thrissur.Kerala, 680022 South India
0487-2320230,9846088468
HEEL PAIN I ഉപ്പൂറ്റി വേദന.

ഉപ്പൂറ്റി വേദന(കുതി വേദന,മടമ്പു വേദന) മാറാൻ(Heel or Foot pain relief).

Dr.Santhosh Babu M R,

Senior Medical Consultant(PM&R)

ഉപ്പൂറ്റിയുടെ അടിവശത്ത് വേദനയുണ്ടാകുന്നത്(Foot pain)  സാധാരണയാണ്.40 നും 70നും വയസ്സിന് ഇടയിലാണ് പദത്തിന് അടിയിൽ വേദന കൂടുതൽ ഉണ്ടാവുക. കുട്ടികളിൽ കാണാറുണ്ടെങ്കിലും(Sever's Disease) ക്രമേണ ചികിത്സിക്കാതെ തന്നെ മാറാറുണ്ട്.എന്നാൽ മുതിർന്നവരിൽ ഇതൊരു നിത്യശല്യമായി തുടരാം.രാവിലെ എഴുനേറ്റു കാലു കുത്താൻ പ്രയാസവും വേദനയും. കുറച്ചു നടന്നു കഴിഞ്ഞാൽ ഇതു കുറയുക.എവിടെ കുറച്ചു നേരം വിശ്രമിച്ചിട്ട് എഴുനേറ്റു നടക്കുമ്പോഴും ഇതേ 'സ്റ്റാർട്ടിംഗ് ട്രബിൾ' എന്നിങ്ങനെയാണ് ശല്യങ്ങൾ.ഈ അസുഖത്തിനെ plantar fascitis എന്നും വിളിക്കാറുണ്ട്.അമിത വണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഈ അവസ്ഥ കൂടുതൽ കാണപ്പെടുന്നു.

ഉപ്പൂറ്റിയുടെ അടിവശത്ത് വേദനയുണ്ടാകുന്നത്(Foot pain)  സാധാരണയാണ്.കുട്ടികളിൽ കാണാറുണ്ടെങ്കിലും(Sever's Disease) ക്രമേണ ചികിത്സിക്കാതെ തന്നെ മാറാറുണ്ട്.എന്നാൽ മുതിർന്നവരിൽ ഇതൊരു നിത്യശല്യമായി തുടരാം.രാവിലെ എഴുനേറ്റു കാലു കുത്താൻ പ്രയാസവും വേദനയും. കുറച്ചു നടന്നു കഴിഞ്ഞാൽ ഇതു കുറയുക.എവിടെ കുറച്ചു നേരം വിശ്രമിച്ചിട്ട് എഴുനേറ്റു നടക്കുമ്പോഴും ഇതേ 'സ്റ്റാർട്ടിംഗ് ട്രബിൾ' എന്നിങ്ങനെയാണ് ശല്യങ്ങൾ.ഈ അസുഖത്തിനെ plantar fascitis എന്നും വിളിക്കാറുണ്ട്.

പൊതുവേയുള്ള ധാരണ പോലെ പാദരക്ഷകളോ, യൂറിക്കാസിഡോ ഇതിന്റെ കാരണങ്ങളല്ല. കാലിനടിയിൽ എല്ലുവളരുന്നു,(Heel Spur) മുള്ളു വളരുന്നു(Calcaneal Spur) എന്നിങ്ങനെയുള്ള ധാരണകൾ ശരിയല്ല.ഇത്തരം കാര്യങ്ങൾ വേദന ഇല്ലാത്തവരുടെ xray യിലും കാണപ്പെടാം.എന്നാൽ അസുഖത്തിൻറെ കാരണം വ്യക്തമല്ല. 

heel-foot-pain-calcaneal spur-https://myjointpaindoctor.com/

കാലിനടിയിലെ വേദന(Foot pain or Heel pain)പൂർണമായി മാറ്റയെടുക്കാവുന്നതാണ്. മൃദുവായ ഇൻസോളുള്ള പാദരക്ഷകൾ ആശ്വാസം തരും.MCR,MCP, സിലിക്കോൺ എന്നിങ്ങനെ ഇൻസോളുകൾ ലഭ്യമാണ്.എന്നാൽ മിക്കവർക്കും ചെരുപ്പുകൾ പൂർണ്ണശമനം നൽകാറില്ല.

foot pain silicone cushion

Silicone heel cushion

ഫിസിയോതെറാപ്പി താൽകാലിക ആശ്വാസം തരും.ശല്യം തുടരുന്നുവെങ്കിൽ പാദത്തിന്റെ ഉൾവശത്തുകൂടി വിദഗ്ദ്ധ ഡോക്ടർമാർ നൽകുന്ന ലളിതവും വേദന കുറഞ്ഞതുമായ കുത്തിവയ്പുകൾ കൊണ്ട് അസുഖം മാറ്റിയെടുക്കാം.

foot pain footwears.

മറ്റുരോഗങ്ങളുടെ അപായ സൂചനകൾ.

  • എല്ലാ സന്ധികൾക്കും വേദനയോ നീരോ നടക്കാൻ കൂടുതൽ പ്രയാസമോ.
  • പരിക്കിനേ തുടർന്നുള്ള വേദന.
  • വേദനയുള്ള ഭാഗത്ത് ചൂടോ, നീരോ,വീർപ്പോ, ചുമന്ന നിറമോ.
  • പദത്തിനടിയിൽ വൃണങ്ങൾ .
  • എക്സറേ പരിശോധനയിൽ അസ്ഥിക്കോ സന്ധിക്കോ തകരാർ.
  • രക്ത പരിശോധനയിൽ മറ്റു തകരാറുകൾ.
  • കാലിലെ മറ്റു സന്ധികൾ ചലിപ്പിക്കാൻ തുടർച്ചയായി കഴിയാതെ വരിക.
  • ബലക്കുറവ്.
  • ഉയർന്ന ബ്ള്ഡ് ഷുഗർ.

    Leave a Reply

    Your email address will not be published. Required fields are marked *

    Call Now